
ബേപ്പൂർ: ബേപ്പൂർ തുറമുഖവികസനം വേഗത്തിലാക്കാൻ തിരുവനന്തപുരത്ത് മന്ത്രിമാരും ഉദ്യോഗസ്ഥ മേധാവികളും പങ്കെടുത്ത യോഗത്തിൽ തീരുമാനമായി.
തുറമുഖം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി നടപ്പാക്കേണ്ട വികസനപ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കാനും കാപ്പിറ്റൽ ഡ്രജജ്ജിങ് ഉൾപ്പെടെയുള്ള പദ്ധതി വേഗം പ്രാവർത്തികമാക്കാനുമാണ് തീരുമാനം. തുറമുഖമന്ത്രി വി.എൻ. വാസവൻ, പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് നടപടി.
തുറമുഖത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ അഴുക്കുചാലുകൾ അടിയന്തരമായി ശുചീകരിക്കും.
പുതിയ അഴുക്കുപാലുകൾ തുറമുഖത്ത് നിർമിക്കാൻ പദ്ധതിയൊരുക്കും. ലൈസൻസുള്ള തുറമുഖ തൊഴിലാളികളുടെ തൊഴിൽപാസ് ബന്ധപ്പെട്ട തൊഴിലാളിസംഘടനകൾ നിർദേശിക്കുന്നവർക്ക് കൈമാറാൻ അനുമതി നൽകും.
തുറമുഖവികസനത്തിൻ്റെ പ്രധാന ഘടകമായ മണ്ണുമാന്തൽ പ്രവർത്തനത്തിന് കേന്ദ്രസർക്കാരിൻ്റെ പരിസ്ഥിതി ആഘാതപഠന റിപ്പോർട്ട് ലഭ്യമാക്കാൻ ഊർജിത നടപടി സ്വീകരിക്കും.
പുതിയ വാർഫ്, കാപ്പിറ്റൽ ഡ്രജിങ് എന്നിവയുടെ ഭരണാനുമതിക്കായി സർക്കാറിലേക്ക് പദ്ധതിനിർദേശം സമർപ്പിക്കാൻ മന്ത്രിമാർ കേരള മാരിടൈം ബോർഡിന് നിർദേശം നൽകി.
ചർച്ച ചെയ്ത വിഷയങ്ങൾ ഒരുമാസത്തിനുശേഷം വീണ്ടും അവലോകനം ചെയ്യും.
തിരുവനന്തപുരത്ത് മന്ത്രി വി.എൻ. വാസവൻ്റെ ചേംബറിൽ നടന്ന ചർച്ചയിൽ തുറമുഖവകുപ്പ് സെക്രട്ടറി ഡോ. എ. കൗശികൻ, ജോയിൻ്റ് സെക്രട്ടറി ടി.കെ. ശ്യാംകുമാർ, കേരള മാരിടൈംബോർഡ് ചെയർമാൻ എൻ.എസ്. പിള്ള, സിഇഒ ഷൈൻ എ. ഹഖ്, ഹാർബർ എൻജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥൻ, സംഘടനാ പ്രതിനിധികളായ ടി. രാധാഗോപി, പി. രഞ്ജിത്ത് കുമാർ, കെ.ടി. സ്‌മിജിത്ത്, ബി. മുഹമ്മദ് ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group