
വണ്ടിപ്പെരിയാർ : അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ തേക്കടി സമീപത്തുണ്ടെങ്കിലും ടൂറിസം ഭൂപടത്തിൻ്റെ മാപ്പിൽ ഒഴിച്ചുകൂടാനാകാത്ത ഇടമായി മാറാൻ കഴിയുന്ന സ്ഥലമാണ് വണ്ടിപ്പെരിയാർ. അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം വിനോദ സഞ്ചാര മേഖലകളിലേക്ക് തടസ്സമില്ലാതെ എത്താനുള്ള സൗകര്യം കൂടി ഒരുക്കിയാൽ വണ്ടിപ്പെരിയാർ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറും.
ഗവിയിലേക്ക് ഇത്തിരി ദൂരം, സൗകര്യമൊരുക്കണം
പത്തനംതിട്ട ജില്ലയിലാണ് ഗവിയെങ്കിലും വണ്ടിപ്പെരിയാറിൽനിന്ന് 27 കിലോമീറ്റർ സഞ്ചരിച്ചാൽ അവിടെ എത്താം. തേക്കടി ഉൾപ്പടെ കാണാൻ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഗവിയിലേക്കുള്ള യാത്ര എളുപ്പമാക്കാൻ വണ്ടിപ്പെരിയാർ വഴിയുള്ള യാത്ര സഹായിക്കും. കുമളിയിൽ നിന്നും പത്തനംതിട്ടയിൽ നിന്നും രണ്ട് ബസ് സർവീസുകൾ വീതം രാവിലെ 5.30-നും 6.30-നും സർവീസ് നടത്തുന്നുണ്ട്. കൂടാതെ വള്ളക്കടവിൽനിന്ന് ആളുകളുണ്ടെങ്കിൽ വനംവകുപ്പ് മൂന്ന് സർവീസ് വിതവും നടത്തുന്നുണ്ട്. ഗവിയിൽ കെഎഫ്ട്‌ടിസി. വിനോദസഞ്ചാരികൾക്ക് വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. അവധി ദിവസങ്ങളിൽ വിനോദസഞ്ചാരികളുടെ നല്ല തിരക്കാണ് വണ്ടിപ്പെരിയാറിലും വള്ളക്കടവിലും, വനംവകുപ്പിൻ്റെ വള്ളക്കടവിലെ മാനംമുട്ടി മലയിലേക്കുള്ള ട്രക്കിങും ജംഗിൾ ക്യാമ്പും ആളുകൾക്ക് പ്രിയപ്പെട്ടതാണ്. ഈ സമയത്ത് ബസ് സർവീസ് ഉൾപ്പടെ കൂടുതൽ സൗകര്യമൊരുക്കിയാൽ കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനാകും.
സർക്യൂട്ട് ടൂറിസം പദ്ധതി നടപ്പാക്കാം
ബ്രീട്ടിഷ് കാലത്ത് പണിത നിരവധി ബംഗ്ലാവുകൾ വണ്ടിപ്പെരിയാറിലെ വിവിധ തോട്ടം മേഖലകളിലുണ്ട്. മുങ്കലാർ, ആനക്കുഴി, പട്ടുമല, തങ്കമല, മൗണ്ട്, ഇഞ്ചിക്കാട് ഇവയിൽ ചിലത് മാത്രം. സിനിമ ചിത്രീകരണത്തിന് വിവിധഭാഷകളിൽ നിന്നായി നിരവധിപേർ ഇവിടം തിരഞ്ഞെടുക്കാറുണ്ട്. ടൂറിസം ലക്ഷ്യമാക്കി വ്യക്തികളെ ഒരുമിപ്പിച്ച് സർക്കാർ തലത്തിൽ സർക്യൂട്ട് ടൂറിസം പദ്ധതി നടപ്പാക്കിയാൽ വണ്ടിപ്പെരിയാറിൻ്റെ വികസനത്തിന് മുതൽക്കൂട്ടാകുമെന്നുറപ്പാണ്. വള്ളക്കടവ്, മ്ലാമല, അരുവിക്കുഴി, ഗ്രാമ്പി എന്നിവിടങ്ങളിലും അനന്തമായ ടൂറിസം സാധ്യതകളുണ്ട്.
അപ്പാവുകണ്ടം-ധർമവാലിയിൽ കലക്കൻ കാഴ്‌ചകൾ
വള്ളക്കടവിൽനിന്ന് കുരിശുമൂട് വഴി 13 കിലോമീറ്റർ സഞ്ചരിച്ചാൽ അപ്പാവുകണ്ടം- ധർമവാലിയിലെത്താം. തേയിലക്കാടുകൾ നിറഞ്ഞ എവിടി അരണക്കൽ എസ്റ്റേറ്റ് നയന മനോഹരമാണ്.
കുന്നുകയറി നടന്ന് മലയുടെ ഉച്ചിയിലെത്തിയാൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വിദൂര ദൃശ്യം കാണാം. ഈ കാഴ്‌ച ആളുകൾക്ക് സ്വതന്ത്രമായി കാണാൻ കഴിയുന്ന ഒരേ ഇടം ഇവിടം മാത്രമാണ്.
മൗണ്ടിൽനിന്ന് ഈ കാഴ്‌ച കിട്ടുമെങ്കിലും ഒട്ടുമിക്ക സമയവും മഞ്ഞ് മൂടിക്കിടക്കുന്നതിനാൽ സഞ്ചാരികൾക്ക് നിരാശയാണ് സമ്മാനിക്കുക.
(അവസാനിച്ചു)
സത്രം: വകുപ്പുകളുടെ തർക്കം തലവേദന
കോടമഞ്ഞുമൂടിയ മലകൾക്ക് നടുവിലായി എൻസിസി ഒരുക്കുന്ന എയർസ്ട്രിപ്പ് ഇവിടേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന കാഴ്‌ചകളിലൊന്നാണ്. മൊട്ടക്കുന്നുകൾക്ക് നടുവിലൂടെയുള്ള ജീപ്പ് സഫാരിയും മലനിരകളും ഇവിടേക്ക് കാഴ്ചക്കാരെ ആകർഷിക്കുന്നുണ്ട്.
എന്നാൽ റവന്യൂവിൻ്റെയും വനംവകുപ്പിൻ്റെയും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണ് ഇവിടം.
വിവിധവികസന പ്രവർത്തനങ്ങൾക്ക് ഇരു വകുപ്പുകളും സ്ഥലം കൈമാറിയിട്ടുണ്ടെങ്കിലും ഭൂമി സംബന്ധമായ തർക്കം ഇവിടുത്തെ വിനോദസഞ്ചാരമേഖലയിലെ കുതിപ്പിനെ പ്രതികൂലമായി ബാധിക്കുന്നു.
സത്രം എയർസ്ട്രിപ്പിലേക്കുള്ള 400 മീറ്റർ റോഡിനെ ചൊല്ലിയുള്ള തർക്കം ഇതിലൊന്ന് മാത്രം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group