സഹകരണവകുപ്പിനോട് 10 കോടി ആവശ്യപ്പെട്ട് കോന്നി ആർസിബി

സഹകരണവകുപ്പിനോട് 10 കോടി ആവശ്യപ്പെട്ട് കോന്നി ആർസിബി
സഹകരണവകുപ്പിനോട് 10 കോടി ആവശ്യപ്പെട്ട് കോന്നി ആർസിബി
Share  
2025 Jul 18, 10:08 AM
mannan

കോന്നി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോന്നി റീജണൽ സഹകരണബാങ്ക് 10 കോടി രൂപയുടെ സഹായം സഹകരണവകുപ്പിനോട് ആവശ്യപ്പെട്ടു. സഹകരണവകുപ്പ് മന്ത്രി കഴിഞ്ഞയിടെ പ്രഖ്യാപിച്ച പദ്ധതിപ്രകാരമാണിത്.


പ്രവർത്തനം മന്ദീഭവിച്ചുപോയ സഹകരണസംഘങ്ങളെ പുനരുദ്ധരിക്കാനായി പ്രത്യേക ധനസഹായം നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. പരമാവധി 10 കോടിരൂപയാണ് ഈ ഇനത്തിൽ കിട്ടുന്നത്. കേരളബാങ്കും ഇത്തരത്തിൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് 32 പ്രാഥമിക സഹകരണ സംഘങ്ങൾക്ക് സഹായം നൽകാനുള്ള നടപടികൾ കേരള ബാങ്കിൽ പുരോഗമിക്കുകയാണ്. അതിൽ കോന്നി റീജണൽ സഹകരണ ബാങ്ക് ഉൾപ്പെട്ടിട്ടില്ല.


നിക്ഷേപയിനത്തിൽ 10 കോടി രൂപ കോന്നി റീജണൽ സഹകരണബാങ്ക് നിക്ഷേപകർക്കായി നൽകാനുണ്ട്. വായ്‌പയിനത്തിൽ 20 കോടി രൂപ സംഘത്തിന് പിരിഞ്ഞുകിട്ടാനുണ്ട്. മന്ത്രിയുടെ സഹായധനം കിട്ടിയാൽ നിക്ഷേപകർക്ക് ഒരുപരിധിവരെ അവരുടെ തുക മടക്കിക്കൊടുക്കാനും പുതിയ വായ്പ‌ നൽകാനും കഴിയുമെന്നാണ് ആർസിബി ഭരണസമിതിയുടെ പ്രതീക്ഷ. സിപിഎം വർഷങ്ങളായി ഭരിക്കുന്ന സഹകരണസംഘമാണിത്.


ഭരണസമിതിയിലെ ചിലരും ജീവനക്കാരും ചേർന്ന് നടത്തിയ തിരിമറിയിലാണ് സഹകരണസംഘത്തിൻ്റെ സ്ഥിതി വഷളായത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പാചകവാതക വിതരണത്തിൽനിന്ന് കിട്ടുന്ന വരുമാനം മാത്രമേ സംഘത്തിനുള്ളൂ. കുടിശ്ശിക വരുത്തിയവരിൽനിന്ന് തുക തിരിച്ചുപിടിക്കാൻ കടുത്ത നടപടികളിലേക്ക് സംഘം തിരിഞ്ഞിട്ടുണ്ട്.


മൂന്നുസെന്റും വീടും ഉള്ളവരുടെ ഒഴിക്കെ ബാക്കി വായ്‌പക്കാരുടെ വസ്തു ജപ്തിചെയ്യാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ ഏഴുപേരുടെ വസ്‌തുക്കൾ ജപ്ത‌ിചെയ്തു. അടുത്തഘട്ടത്തിൽ 20 പേരുടെ ജാമ്യവസ്‌തു ജപ്ത‌ി ചെയ്യാനാണ് തീരുമാനം. ഇതിനുള്ള നടപടികളും ആരംഭിച്ചു. സഹകരണസംഘത്തിനെ ഏതു വിധേനയും കരകയറ്റണമെന്ന് സിപിഎം ജില്ലാ നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്.


വായ്പയെടുത്തവരിൽ പലരും ജാമ്യവസ്‌തുവിൻ്റെ വിലയേക്കാൾ കൂടുതലാണ് എടുത്തിരിക്കുന്നതെന്നതും സംഘത്തിന് തിരിച്ചടിയായി. കുടങ്ങൾ വീട്ടാനായി പയ്യനാമണ്ണിലെ പാറമട വിറ്റെങ്കിലും ആ തുക വേണ്ടരീതിയിൽ ഉപയോഗിച്ചില്ല എന്നുള്ള ആക്ഷേപവും പരക്കെ ഉണ്ട്. ആർസിബിയിൽ നിലവിൽ നിക്ഷേപങ്ങൾ സ്വീകരിക്കുകയോ, വായ്‌പ കൊടുക്കുകയോ ചെയ്യാത്ത അവസ്ഥയാണ്. സമുദായ സംഘടനകൾക്ക് നിക്ഷേപയിനത്തിൽ വൻതുക സംഘത്തിൽനിന്ന് തിരിച്ചുകിട്ടാനുമുണ്ട്.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan