
നിർമിക്കുന്നത് ചണ്ഡീഗഢ് മാതൃകയിൽ
2.20 കോടിയുടെ പദ്ധതിയിൽ ഒരുകോടിരൂപ വായ
നെയ്യാറ്റിൻകര : പെരുമ്പഴുതൂരിൻ്റെ മുഖച്ഛായ മാറ്റാനായി കവലവികസനം ഒരുവശത്തു നടക്കുമ്പോൾ നഗരസഭയുടെ ചന്തയ്ക്കും ആധുനികമുഖം കൈവരും.
2.20 കോടി രൂപ ചെലവിട്ട് പണ്ഡീഗഢ് മാതൃകയിൽ ചന്തയിൽ രണ്ടുനിലസമുച്ചയം നിർമിക്കും. സമുച്ചയത്തിൽ 12 കടമുറികൾക്കു പുറമേ പച്ചക്കറി, മത്സ്യ മാംസ സ്റ്റാളുകളും ഉണ്ടാകും.
പെരുമ്പഴുതൂർ കവലയുടെ വികസനം നടന്നുവരുകയാണ്. വയോജന പാർക്കും ഓപ്പൺ ഓഡിറ്റോറിയവുമാണ് കവലയിൽ നിർമിക്കുന്നത്. കവലയോടു ചേർന്നുള്ള നഗരസഭയുടെ ചന്തയ്ക്കാണ് പുതിയമുഖം നൽകാൻ ഭരണസമിതി പദ്ധതി തയ്യാറാക്കിയത്.
2.20 കോടി രൂപ ചെലവിടുന്ന പദ്ധതിക്കു ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചു. ഇനി പൊതുമരാമത്ത് വകുപ്പിൻ്റെ സാങ്കേതികാനുമതി ലഭിക്കണം. ഇതു ലഭിച്ചാലുടൻ നിർമാണപ്രവർത്തനങ്ങൾക്കു തറക്കല്ലിടാനാണ് നഗരസഭയുടെ ശ്രമം.
2.20 കോടി രൂപയാണ് പദ്ധതിക്ക് ആകെ ചെലവുവരുന്നത്. ഇതിൽ 1.20 കോടി രൂപ നഗരസഭയുടെ തനത് വരുമാനത്തിൽനിന്നു ചെലവിടും. ഒരുകോടിരൂപ വായ്‌പ എടുക്കും.
നഗരസഭയുടെ സ്ഥിരനിക്ഷേപമുള്ള ബാങ്കിൽനിന്നു നിക്ഷേപത്തിന് അനുപാതമായാണ് വായ്‌പ എടുക്കുന്നത്. ഇതിന്റെ നടപടികൾ പൂർത്തിയായിവരുകയാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group