
കെ .എ .കേരളീയൻ ചരമവാർഷികം ;
അനുസ്മരണ യോഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്‌തു.
കുറ്റ്യാടി: കെ എ കേരളീയൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിൻറെ ചരമവാർഷികം കുറ്റ്യാടി നന്മ ഓഡിറ്റോറിയത്തിൽ സിപിഐയുടെ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി അനുസ്മരിച്ചു
നിരവധി കാർഷിക സംഘടനാ പ്രതിനിധികളും പ്രവർത്തകരും പങ്കെടുത്ത യോഗം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.

കേരളത്തിൻറെ പുരോഗതി ഭൂപരിഷ്കരണനിയമം അടിസ്ഥാനമാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു .കർഷകരും തൊഴിലാളികളും ഒന്നിച്ചു പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളീയൻ സ്മാരക സമിതി ചെയർമാൻ ഡോക്ടർ കെ കെ എൻ കുറുപ്പ് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി അച്ചടിച്ചു വിതരണം ചെയ്ത അദ്ദേഹത്തിൻറെപ്രബന്ധത്തിൽ അടിസ്ഥാന വർഗങ്ങളുടെ മോചന ത്തിന് ഇന്നും മാർക്സിസത്തിന് പ്രസക്തി ഏറെ വലുതാണെന്നും ഡോ .കുറുപ്പ് വ്യക്തമാക്കി.


കർഷക പ്രസ്ഥാനം:
ഇന്നലെ, ഇന്ന്, നാളെ
:ഡോ. കെ.കെ.എൻ. കുറുപ്പ്
(കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
മുൻ വൈസ്ചാൻസലർ )
ഇത്തരം ഒരു വിഷയത്തെ പല സിദ്ധാന്തങ്ങളിലൂടേയും മാർക്സി സം, ലെനിനിസം, ചയനോവിസം, മാവോയിസം, ഗാന്ധിസം തുടങ്ങിയ പലതരം കാഴ്ച്ചപ്പാടുകളിലൂടെയും ഗ്രാംഷി, ചോംസ്‌കി, കാസ്ട്രോ, ഭവാനിസെൻ തുടങ്ങിയവരുടെ ചിന്തനങ്ങളുടെ വെളിച്ചത്തിലൂടേയും എല്ലാം സമീപിക്കാവുന്നതാണ്. ഭൂപരിഷ്ക്കരണത്തിൽ നിർവചിക്കുന്ന കർഷകർ ഇന്നുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും ഭക്ഷണ സാമഗ്രിക ളുണ്ടാക്കുന്നവരെ, ആവശ്യമായ മൃഗപരിപാലനത്തിൽ ഏർപ്പെടുന്ന വരെ, ചെറുകിട ഭക്ഷ്യസാമഗ്രികളുടെ ഉൽപ്പാദകരെ, ഇവരെയെല്ലാം ഒരു രാഷ്ട്രനിർമാണ പദ്ധതിയിൽ ഫലപ്രദമായി ഉപയോഗിക്കാനും അവരുടെ ക്ഷേമം, കുടുംബസൗഖ്യം, നിത്യജീവിതത്തിന്റെ ആവശ്യ ങ്ങൾ എന്നിവ നിലനിർത്തുവാനും ആവശ്യമായ സംഘടനാ പ്രവർ ത്തനങ്ങൾ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്നുമുള്ള ഒരു വിഗഹവീക്ഷണമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
അത്തരം ഒരു തിരിഞ്ഞുനോട്ടത്തിൽ കെ.എ. കേരളീയനെപ്പോലു ള്ളവർ വഹിച്ച നേതൃത്വത്തിലൂടെ, അവരുടെ സംഘടിത പ്രവർത്തന ത്തിലൂടെ നാം എന്ത് നേടിയെന്നും ഇന്ന് അവ തുടർന്നുകൊണ്ടിരിക്കുന്ന പ്രവർത്തന പരിമിതി എന്താണെന്നും നാളെ ഇത്തരം സംഘടനകൾ പ്രവർത്തിക്കേണ്ട രീതിയെന്താണെന്നും ചിന്തിക്കേണ്ട ഒരവസരമാ ണ് ഇന്ന് എന്നത് ഒരു യാഥാർത്ഥ്യമാണ്.
ശാസ്ത്രസാങ്കേതിക വളർച്ചയുടേയും ഭക്ഷ്യവസ്തുക്കളുടെ ഉൽ പ്പാദനരീതിയുടേയും ഭരണരീതിയുടേയും കോർപ്പറേറ്റു പുത്തൻ മുതലാളിത്ത ഭക്ഷ്യസാമഗ്രികളുടേയും ഉൽപ്പാദന രീതിയും എല്ലാം ദരിദ്ര ബഹു ഭൂരിപക്ഷത്തെ പ്രതിലോമപരമായി ബാധിക്കുന്ന ഇന്ന ത്തെ സ്ഥിതിയിൽ പുതിയ സംഘടനാപ്രവർത്തനങ്ങൾ ഗ്രാമങ്ങളിൽ, പട്ടണങ്ങളിൽ എന്തായിരിക്കണമെന്ന് ഒരു വിചിന്തനം അത്യാവ ശ്യമാണ്.

അതുപോലെ ഗ്രാമങ്ങളിൽനിന്നും ചെറുപട്ടണങ്ങളിലേക്കും മെട്രോപോളീസുകളിലേക്കും നടക്കുന്ന കുടിയേറ്റം, കൂട്ടുകുടുംബ ങ്ങളുടെ തകർച്ച, അണുകുടുംബങ്ങളുടെ വളർച്ച, വലിയ ശതമാനം തൊഴിൽശക്തി വാർദ്ധക്യത്തിലെത്തുകയും വേണ്ടത്ര സംരക്ഷകർ ഇല്ലാത്തതുമായ അവസ്ഥ, വളർന്നു വരുന്ന സ്‌റ്റാർട്ടപ്പുകളും ടൂറിസ വും എല്ലാം നടത്തുന്ന പ്രകൃതിശോഷണം, കാലാവസ്ഥ കെടുതി ഇതെല്ലാം ഇന്ന് തുടർന്നുവരികയാണ്. ഇതിൻ്റെ തുടർച്ച നാളേയും തീർച്ചയാണ്. അതിനാൽ ഇന്നത്തെ സ്ഥിതിയുടെ പരിരക്ഷണ പദ്ധതി യിലൂടെ മാത്രമേ നമുക്ക് നാളെയെ നേരിടുവാൻ കഴിയുകയുള്ളൂ.
കഴിഞ്ഞ കാലഘട്ടം
കഴിഞ്ഞ കാലഘട്ടം കേരളം പോലുള്ള ഒരു പ്രദേശത്തെ കൊളോ ണിയൽ സാമ്രാജ്യത്വ ഘട്ടത്തിൽനിന്നും മോചിപ്പിക്കുന്നതിൽ കർഷ കസംഘങ്ങൾ, കൂട്ടായ്‌മകൾ വഹിച്ച പങ്കാളിത്തം അദ്ഭുതകരമാണ്. അന്ന് ജൻമിനാടുവാഴിത്തപരമായ ഭൂപ്രഭുത്വം, ജാതിവ്യവസ്ഥിതി, കൊളോണിയൽ നിയമവും ഭരണവും ഒന്നിച്ചുചേർന്ന സാമ്രാജ്യ ത്വം എന്നീ മൂന്ന് ഘടകങ്ങളുടെ ആധിപത്യത്തോടു സമഗ്രമായി നിരായുധരായി പടപൊരുതിയതു നമ്മുടെ കർഷക സംഘടനക ളാണ്. കയ്യൂർ സഖാക്കളുടെ ആത്മാഹുതി, നേതൃത്വത്തിൻ്റെ ഒളി വുജീവിതം, ഭക്ഷ്യ സാമഗ്രികളുടെ കരിഞ്ചന്ത, ലഭ്യതയില്ലായ്മ, ബഹുജനക്ഷാമം, പകർച്ചവ്യാധി, കാർഷികപ്രശ്‌നങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെയും കുടിയായ്‌മപ്രസ്ഥാനം ഇല്ലാതാ ക്കണമെന്ന മാർക്സ്‌സിസ്‌റ്റ് പ്രസ്ഥാനത്തിൻ്റെയും വ്യത്യസ്തമായ ആശയ സമീപനം, ഈ സമീപനമുള്ളവരെ “ഷൂട്ട് അറ്റ് സൈറ്റ്" നിയമപ്രകാരം കൊല്ലുവാനുള്ള സ്റ്റേറ്റിൻ്റെ ഫാസിസ്റ്റ് സമീപനം, കർഷക തൊഴിലാളികളുടേയും ട്രേഡ്‌യൂണിയനുകളുടേയും സം ഘടിത പ്രവർത്തനം ഇതെല്ലാം ഒന്നിച്ചുചേർന്ന് 1957ൽ ആദ്യമായി വോട്ടിങ്ങിലൂടെ ഒരു ഇടതുപക്ഷ ഭരണത്തെ അധികാരത്തിലിരുത്തി.
ഒരുപക്ഷെ ഈ ഭരണകൂടത്തിൻ്റെ ഏറ്റവും വലിയ നേട്ടം 1793ൽ കോൺവാലീസ് പ്രഭു ഇന്ത്യയിൽ വരുത്തിയ ഭൂബന്ധങ്ങളിലെ മാറ്റവും അതു മദ്ധ്യകാലീനമായ ഭൂപ്രഭുത്വത്തെ തുടച്ചുമാറ്റാതെ അതിനെ നിയമപരമായി സംരക്ഷിക്കുകയും ചെയ്‌ത വ്യവസ്ഥിതിയെ 1970 ൽ സാർവത്രികമായി അവസാനിപ്പിച്ചുവെന്നതാണ്. ഇടതു വലതു പക്ഷങ്ങളുടെ ആശയസമ്മിശ്രണത്തിലൂടെയാണ് അത് നടന്നത്.

അതാകട്ടെ 1930കളിൽ കർഷക സംഘടന പ്രസ്ഥാനങ്ങളിലൂടെ നയിച്ച ഒരു വിപ്ലവാത്മക സമീപനംകൊണ്ട് മാത്രമാണ് സാധിച്ചത്. കേരളത്തിലെ ഏതു നേതാവിനാണ് ആയുധപരിശീലനം ഉണ്ടായിരു ന്നത്? കേരളീയനോ, എ.കെ.ജിയോ, പി. കൃഷ്ണപിള്ളയോ, ഇ.എം. എസ്സോ, ഈ വിഭാഗക്കാരായിരുന്നുവോ? അല്ല. എന്നാൽ ഹവാന യിൽ 1936-38 കാലം റിയലിംകോ 18 എന്ന സർവേ നമ്പർ വരുന്ന പതിനെട്ടായിരത്തിലധികം വരുന്ന ചതുരശ്ര ഭൂമി കിട്ടുവാൻ സാ യുധസമരം നടത്തിയവരായിരുന്നു കർഷക നേതാക്കൾ. ഇവിടെ ഗാന്ധിയൻ സമീപനമായിരുന്നു നമ്മുടേത്. വിപ്ലവം ഇറക്കുമതി വസ്‌തുവല്ല. സ്വന്തം മണ്ണിൽനിന്നും വളരേണ്ടതാണ്. 1952ലെ ഇട തുപക്ഷനയം അതായിരുന്നു. 1948ൽ കേരളത്തിൽ ആരെയെങ്കിലും കർഷക സംഘം വധിച്ചിട്ടുണ്ടോ? ഒന്നുരണ്ടുപേരുണ്ടായിരിക്കാം. ടി.എസ്.തിരുമുമ്പ് തറവാട് ഭാഗവും മറ്റും ലഭിച്ചതോടെ മാപ്പുസാക്ഷി യായി വിപ്ലവദൗത്യം കൈവിട്ടു. ആദ്യ ഇടതുപക്ഷഗവൺമെൻ്റുകൾ 36 ലക്ഷത്തിലധികം വരുന്ന
കർഷക കുടുംബങ്ങൾക്ക് 36 ലക്ഷത്തിലധികം തുണ്ടുഭൂമികളുടെ ഉടമാവകാശം ലാൻഡ് ട്രിബ്യൂണലുകളിലൂടെ നേടിക്കൊടുത്തു. അവരുടെ ആത്മാഭിമാനം വളർന്നു. കുട്ടികൾ വിദ്യാഭ്യാസം നേടി. പെൺകുട്ടികൾ പി.എച്ച്.ഡികൾ നേടി. എൻ്റെ കുടുംബത്തിൽ ജോലിക്കുസഹായിച്ച ഒരു സ്ത്രീയുടെ പേരക്കുട്ടി പി.എച്ച്.ഡി. നേടി കോളേജ് അധ്യാപികയായി. ക്ലാസ് ചെയിഞ്ചിൻ്റെ ദൃശ്യം. തൊഴിലാളികളുടെ
ഓലപ്പുരകൾ നല്ല വീടുകളാവുന്നു. ഈ മാറ്റങ്ങൾ വിപ്ലവത്തിലൂടെയല്ല. രക്തരഹിത വിപ്ലവം. ഇന്ന് നമ്മുടെ സംഘടനകളുടെ രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങൾ കൂടുതൽ കൂടുതൽ ജനങ്ങളിലേക്ക് എത്തി
ക്കേണ്ടിയിരിക്കുന്നു. നമ്മുടെയെല്ലാം ഏകലക്ഷ്യം സോഷ്യലിസത്തിന്റെ ജനപുരോഗതിയാണ്. അതോടൊപ്പം ജനങ്ങളുടെ സൗഖ്യവും.
ഇന്ത്യയിലെ മദ്ധ്യവർഗവും ഉന്നത വർഗവും അത്രയും സാമ്പത്തി കമായും രാഷ്ട്രീയമായും ശാക്തീകരിക്കപ്പെട്ട ഒരു കാലഘട്ടത്തിലാ ണ് ഇന്ന് ഇന്ത്യ. ഇംഗ്ലണ്ടിൽ 1500കളുടെ ആദ്യം ഹെൻറി എട്ടാമൻ വളർത്തിയെടുത്ത മധ്യവർഗം എലിസബത്തിയൻ കാലഘട്ടത്തിൽ
കോളനി രാജ്യങ്ങളിലേക്ക് ചേക്കേറിയതുപോലെ ഇന്ത്യയിലെ വിദ്യാ സമ്പന്നരും മുതലാളിത്തവും സമ്പത്തിന് ആഗോളീകരണം ഉപയോ ഗപ്പെടുത്തുന്നു. അവർ ഒന്നും നഷ്ടപ്പെടാനില്ലാത്ത തൊഴിലാളി വർ ഗമല്ല. അവർക്ക് പലതും നഷ്ടപ്പെടാനുണ്ട്.
എന്നാൽ ഡോ. അംബേദ്‌ക്കർ പറഞ്ഞതുപോലെ ഇന്ന് “ വി ദി പീപ്പിൾ ഓഫ് ഇന്ത്യ"യിൽ ഒരു ഭാരതവുംകൂടി ഉൾപ്പെട്ടിട്ടുണ്ട്. അ തായത് സമ്പന്ന - മദ്ധ്യവർഗങ്ങളുടേതായ ഇന്ത്യ. അതിൽ ദളിതർ, ആദിവാസികൾ, സ്ട്രീറ്റ് വെണ്ടേഴ്‌സ്, വിധവകൾ, പീഢിതർ, നിന്ദിതർ, അശരണർ, രോഗികൾ, സഹായഹസ്‌തത്തിനു കാത്തിരിക്കുന്നവർ ഇത്തരത്തിൽ അനേകം വിഭാഗങ്ങളുണ്ട്. കൂടാതെ സൂപ്പർ സ്പെ ഷ്യാലിറ്റി ഹോസ്‌പിറ്റലുകൾ എന്നിവയിൽ കഷ്ടപ്പെടുന്ന ദരിദ്രർ ഇവരെല്ലാമാണ് ഭാരതീയർ. സുപ്രീംകോർട്ട് ലോയറും പ്രശസ്ത ആന്ത്രാപോളജിസ്റ്റുമായ ഗുപ്‌താജി ആദിവാസികളുടെ നിയമ സംരക്ഷണം ആഗ്രഹിച്ചുകൊണ്ട് തൻ്റെ ആറു വോളിയങ്ങളിൽ ഈ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നു. അദ്ദേഹം ഈ വോളിയം ആറിൽ ഞാനെഴുതിയ ഇന്ത്യയും ഭാരതവും എന്ന ഇംഗ്ലീഷ് കവിത ഉദ്ദരി ച്ചു കാണാം. കെനിയ പോലെ മദ്ധ്യവർഗ്ഗം ശക്തമായ രാജ്യങ്ങളിൽ വിപ്ലവത്തിന്റെ സ്വപ്‌പ്നം വിഫലമാണ്. എന്നാൽ ശക്തി ക്ഷയിച്ച ജനാ ധിപത്യം പട്ടാളഭരണമായി മാറ്റാൻ കഴിഞ്ഞേക്കാം.
മാർക്സിസത്തിന്റെ പ്രസക്തി
ഇപ്പറഞ്ഞതിൽനിന്നും മാർക്‌സിസത്തിനു പ്രസക്തിയില്ലെന്നു കരുതരുത്. മാർക്സിസവും ഗാന്ധിസവുമാണ് നമ്മുടെ രണ്ടേ രണ്ട് വഴികൾ. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലി സം വെട്ടിമാറ്റുവാനുള്ള ചിന്തകൾ അപലപനീയമാണ്. ലോകത്തി ലെ എല്ലാ സ്‌റ്റേറ്റുകളുടേയും ആത്യന്തികലക്ഷ്യം സർവജന സുഖ സന്തോഷകരമായ വെൽഫെയർ സ്റ്റേറ്റ് എന്നതാണ്. ഒരേ മതം പിന്തുടരുന്ന രാജ്യങ്ങൾ, മതവൈരുദ്ധ്യമുള്ള രാജ്യങ്ങൾ എന്തിനു ലോകമെങ്ങും തങ്ങളുടെ പുതിയ ആയുധങ്ങൾ ഉപയോഗിച്ചു. വംശീയഹത്യയിലേർപ്പെടുന്നുവെന്ന ചോദ്യത്തിൻ്റെ ഏക ഉത്തരം ഗാന്ധിസമാണ്. യു.എൻ. ജനറൽ അസംബ്ലിയിൽ 149 രാജ്യങ്ങൾ ഇസ്രായേലിന്റെ യുദ്ധക്കെടുതിക്കെതിരെ വോട്ടുചെയ്‌തപ്പോൾ ഇന്ത്യയെ നിഷ്പക്ഷത പാലിക്കുവാൻ കുറേ ആളുകൾ വോട്ട് ചെ യ്‌തു അധികാരത്തിലെത്തിച്ചുവെന്നതിനാൽ ഒരു ഗവൺമെന്റിന് അവകാശമുണ്ടോ?
എല്ലാവരും ചേർന്നുള്ള അഭിപ്രായമാണ് ജനറൽ വിൽ അഥവാഡമോക്രസിയുടെ അടിസ്ഥാനതത്വമെന്നു പറയുമ്പോൾ, ഒരാൾ മാത്രം യുദ്ധം വേണ്ട എന്നുപറഞ്ഞാൽ ആ വ്യക്തിയാണ് ജനാധിപത്യത്തി ൻ്റെ അടിസ്ഥാനമായ ജനറൽ വിൽ പ്രതിനിധി എന്നു നമ്മെ പഠി പ്പിച്ചതു റൂസ്സോവാണ്. ഇതെല്ലാംതന്നെയാണ് ഭാവിയിലെ മാർക്സി സത്തിന്റെ അടിസ്ഥാനശില.
പ്രകൃതിചൂഷണം:
പ്രകൃതിയിലെ വിഭവങ്ങളുടെ ചൂഷണവും ശോഷണവും നിയോ കേപ്പിറ്റലിസം നടപ്പാക്കുമ്പോൾ ഫൈനാൻസ് കേപ്പിറ്റലിസത്തിനെതി രായി വ്യാവസായികമായി ഭക്ഷ്യസുരക്ഷ അപകടപ്പെടുത്തുമ്പോൾ, കാലവസ്ഥാമാറ്റം വഴി പ്രകൃതിദുരന്തങ്ങൾ വർദ്ധിക്കുമ്പോൾ അവി ടെയെല്ലാം മാർക്‌സിസത്തിൻ്റെ സ്വാധീനമുള്ള ഭരണകൂടങ്ങൾക്കു ജനസംരക്ഷണത്തിന്നു വലിയ സംഭാവനകൾ ചെയ്യാൻ കഴിയും. ഇന്നു ഡിസാസ്‌റ്റർ കേപ്പിറ്റലിസം എന്ന ഒരു പുത്തൻ നയം ലോക മെങ്ങും വളർന്നുവരുന്നു. അതായത് പ്രകൃതിദുരന്തങ്ങളുടെ അവസ്ഥ ഉപയോഗപ്പെടുത്തി മൂലധനശക്തി വർദ്ധിപ്പിക്കുകയെന്ന ആശയം.
എട്ടുമണിക്കൂർ ജോലിയും അതുപോലെ വിശ്രമവും ഒഴിവുമെന്ന ആശയംതന്നെ ഇന്ന് നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മൂലധനശ ക്തികൾ ആധിപത്യം വഹിക്കുന്ന ഭരണകൂടങ്ങൾ പത്തുമണിക്കൂർ വരുന്ന തൊഴിൽ നിയമങ്ങളിലേക്കു പോകുന്നു. ബാലവേല നി രോധനം കടലാസിൽമാത്രം. ഇതെല്ലാം നിലനിൽക്കുന്ന സാമൂഹി ക സാമ്പത്തിക രംഗങ്ങളിലെ അസമത്വത്തിനെതിരായി സംഘടിച്ചു പ്രവർത്തിക്കുവാൻ കർഷകസംഘങ്ങൾ സ്വയം മാറേണ്ടിയിരിക്കുന്നു. അവയുടെ സാമൂഹികപ്രതിബദ്ധത രാഷ്ട്രീയ പ്രത്യയശാസ്ത്രമാ യി മാറ്റേണ്ടിയിരിക്കുന്നു. ഉൽപ്പാദനശ്രമങ്ങളെ പരിപോഷിപ്പിക്കുന്ന വിധത്തിലേക്കു പ്രവർത്തനങ്ങളെ മാറ്റിയെടുക്കേണ്ടതുണ്ട്. അവയു ടെ നശീകരണത്തെ ലക്ഷ്യംവെച്ചു പ്രവർത്തിക്കരുത്. ഒരു വിദ്യാ ഭ്യാസപ്രവർത്തകനെന്ന നിലയിൽ ഞാൻ നേരിടേണ്ട ഒരു പ്രശ്‌നം കാലഘട്ടത്തിനനുസരിച്ച് നാം മാറേണ്ട ആവശ്യകത സൂചിപ്പിക്കു കയാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ആയിരത്തി തൊള്ളായിരത്തി എൺപതുകളിലും തൊണ്ണൂറുകളിലും കമ്പ്യൂട്ടർ എജുക്കേഷനും പ്രവർത്തനവും ജോലികൾ ഇല്ലാതാക്കുമെന്ന ഒരു കാഴ്ച്ചപ്പാടിനാൽ അവയ്ക്ക് പ്രാധാന്യം കൊടുത്തില്ല. ഈ പിന്നോക്കസ്ഥിതി പരി ഹരിച്ച് ഗ്രാമങ്ങളിൽ ആ പഠനങ്ങൾ എത്തിക്കുവാൻ ധാരാളമായി പ്രയത്നിക്കേണ്ടിവന്നു. അനേകം വിദ്യാർത്ഥികളുടെ അവസരമാണ് നമ്മൾ ആ ഇരുപത് വർഷങ്ങളിൽ നഷ്ടപ്പെടുത്തിയത്.
ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി പ്രൊഫ. ജോഡിഡീൻ ചൂണ്ടിക്കാ ട്ടിയതുപോലെ മാർക്സ്‌സിസത്തിൻ്റെ പ്രസക്തി കൂടിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലേക്കാണ് നമ്മൾ സഞ്ചരിക്കുന്നത്. ഇഎംഎസ്സ്. 1988ൽ കേരള സർവകലാശാല സെനറ്റ് ഹാളിൽ നടത്തിയ പ്രസംഗ ത്തിൽ സൂചിപ്പിച്ചതു കഴിഞ്ഞ കാലങ്ങളിലേക്കാൾ ശക്തമായ തൊ ഴിൽസമരങ്ങൾ, രാഷ്ട്രീയ സമരങ്ങൾ, പ്രക്ഷോഭങ്ങൾ ആവശ്യമായ ഒരു ഘട്ടത്തിലേക്കാണ് സമൂഹം പോകുന്നതെന്നായിരുന്നു. പാവങ്ങ ളുടെ മോചനത്തിൻ്റെ ഒരു മാർഗം മാർക്‌സിസമാണ്. മറ്റൊരു മാർ ഗം ഗാന്ധിസവും. ഇവ രണ്ടും മതമൗലികവാദത്തെ എതിർക്കുന്നു. ജനാധിപത്യത്തിൻ്റെ അടിസ്ഥാനതത്വം ഏകാധിപത്യപ്രവണതയെ ചെറുക്കുകയെന്നതാണ്. രാഷ്ട്രീയമായ മോഡിഫിക്കേഷൻ പ്രയോ ഗവും ഏകാധിപത്യപ്രവണതയും 'ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര', 'ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ' തുടങ്ങിയ ആശയ ങ്ങൾ ഫാസിസത്തിലേക്കുള്ള നടപ്പാതകളാണ്. അവ മനസ്സിലാക്കി ക്കൊണ്ട് കർഷകസംഘടനകളെ രൂപപ്പെടുത്തേണ്ടത് ഇന്നത്തേയും നാളത്തേയും ആവശ്യകതയാണ്. കഴിഞ്ഞ കാലത്തെ പ്രവർത്തനമാ ണ് ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തിയത്. ഇന്നത്തെ പ്രവർത്തന ങ്ങൾ നാളയെ രൂപപ്പെടുത്തുവാൻ, ശാസ്ത്രീയമായി, ജനാധിപത്യ പരമായി വിഘടനവർഗീയശക്തികൾക്കെതിരായി പ്രവർത്തിക്കാൻ നമുക്ക് കഴിയണം.






വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group