കാർഷികവികസന കർഷകക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും

കാർഷികവികസന കർഷകക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും
കാർഷികവികസന കർഷകക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും
Share  
2025 Jul 17, 08:36 PM
mannan

കാർഷികവികസന കർഷകക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ

കർഷക സഭയും ഞാറ്റുവേല ചന്തയും


നീലേശ്വരം ബ്ലോക്ക് തല ഉദ്ഘാടനം പടുവളം SGSY ഹാളിൽ വച്ച് ബഹു: നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി. ലക്ഷ്മി പി.കെ യുടെ അദ്ധ്യക്ഷതയിൽ ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു.


ബ്ലോക്ക് തലത്തിൽ മികച്ച ജൈവകർഷകനായി തെരഞ്ഞെടുത്ത ശ്രീ രവീന്ദ്രൻ കൊടക്കാട്, സേവന മേഖലയിൽ മികച്ച കൃഷി കൂട്ടമായി തെരഞ്ഞെടുത്ത നീലേശ്വരം അഗ്രോ സർവീസ് എന്നിവരെ ആദരിച്ചു. ബഹു: ഡെപ്യൂട്ടി ഡയരക്ടർ ( Y P ) ശ്രീമതി.ബിന്ദു മാത്യു കാർഷിക വികസന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുമാരി പി.പി.പ്രസന്നകുമാരി,ബഹു:നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. എം സുമേഷ്, പിലിക്കോട് ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സ്ൺ ശ്രീമതി.സി.വി. ചന്ദ്രമതി , വാർഡ് മെമ്പർ ശ്രീ. വി.പ്രദീപ് എന്നിവർ ചടങ്ങിനു ആശംസകൾ അറിയിച്ച് സംസാരിച്ചു.

മണ്ണ് ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് സോയിൽ സർവേ അസിസ്റ്റൻ്റ് ഡയരക്ടർ ശ്രീ പ്രമോദ് പി.വി വിഷയാവതരണം നടത്തി. പ്രധാൻ മന്ത്രി ഫസൽ ബീമാ യോജന കാസർഗോഡ് ജില്ലാ കോർഡിനേറ്റർ ശ്രീ അജിത് കുമാർ യു വിള ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.


കയ്യൂർ ചീമേനി കൃഷി ഓഫീസർ ശ്രീ. അംബുജാക്ഷൻ .ടി, പിലിക്കോട് കൃഷി ഓഫീസർ ശ്രീമതി പ്രീതി. ആർ, പടന്ന കൃഷി ഓഫീസർ ശ്രീ അരവിന്ദൻ കൊട്ടാരത്തിൽ, തൃക്കരിപ്പൂർ കൃഷി ഓഫീസർ ശ്രീമതി. റജീന എ,വലിയപറമ്പ കൃഷി ഓഫീസർ ശ്രീമതി. ഉമ എസ്, നീലേശ്വരം കൃഷി ഓഫീസർ ശ്രീമതി. കൃഷ്ണ വേദിക, ചെറുവത്തൂർ കൃഷി ഓഫീസർ ശ്രീമതി. നിത്യ മോഹൻ എന്നിവർ പഞ്ചായത്ത്‌ തല കർഷക സഭാ വിശദീകരണം നടത്തി.

ചടങ്ങിൽ നീലേശ്വരം കൃഷി അസിസ്റ്റൻ്റ് ഡയരക്ടർ ശ്രീമതി ബിന്ദു. കെ സ്വാഗതവും പിലിക്കോട് കൃഷിഭവൻ അസിസ്റ്റൻ്റ് കൃഷി ഓഫീസർ ശ്രീ മധു ഏ.വി നന്ദിയും പറഞ്ഞു.

നീലേശ്വരം ബ്ലോക്ക് അഗ്രോ സർവീസ് സെൻ്റർ കേരള അഗ്രോ ബ്രാൻഡിൻ്റെ വിവിധ ഉല്ലന്നങ്ങളുടെയും നടീൽ വസ്തുക്കളുടേയും പ്രദർശനവും വില്പനയും , പിലിക്കോട് കൃഷിഭവൻ കർഷകരുടെ നാടൻ പച്ചക്കറി ഉല്പന്നങ്ങളും ഒരുമ കൃഷി കൂട്ടത്തിൻ്റെ ഉല്പന്നങ്ങളുടെ വിപണനവും സംഘടിപ്പിച്ചു.

ghgh

വിത്താൾ പുരസ്കാരം

ജൈവ കർഷകനായ 

രവീന്ദ്രൻ കൊടക്കാടിന്

നാടൻ നെൽവിത്തുകൾ സംരക്ഷിക്കുന്നതിന് ജൈവ വൈവിധ്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന പുലരി അരവത്ത് ഏർപ്പെടു ത്തിയ വിത്താൾ പുരസ്കാരം ജൈവ കർഷകനായ രവീന്രൻ കൊടക്കാടിന്

karkkita

ബഹുമാനപ്പെട്ട ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ: വി. ബാലകൃഷ്ണൻ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ലക്ഷമി പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ എം കുമാരൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബഹുമാന്യനായ കാസർകോട് എം പി രാജ് മോഹൻ ഉണ്ണിത്താൻ്റെ കൈയിൽ നിന്നും ജൈവ കർഷകനായ രവീന്ദ്രൻ കൊടക്കാട് ഏറ്റുവാങ്ങുന്നു.

mannan-coconut-oil
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan