
ന്യൂഡൽഹി: അഭിപ്രായ സ്വാതന്ത്രത്തിൻ്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും മൂല്യം ജനങ്ങൾ അറിയണമെന്നും സമൂഹ മാധ്യമങ്ങളിലെ അപകീർത്തികരമായ പോസ്റ്റുകൾ നിയന്ത്രിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുമ്പോൾ സ്വയം നിയന്ത്രണം വേണമെന്നും സുപ്രീം കോടതി പറഞ്ഞു.
ഹിന്ദു ദൈവത്തിനെതിരെ എക്‌സി'ൽ നടത്തിയ ആക്ഷേപകരമായ പോസ്റ്റുകളുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ ഉൾപ്പെടെ ഒട്ടേറെ സംസ്ഥാനങ്ങളിൽ എഫ്ഐആറുകളിൽ പേര് ചേർക്കപ്പെട്ട വസാഹത്ത് ഖാന്റെ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ബി.വി. നാഗരത്നനയും കെ.വി. വിശ്വനാഥനും ഉൾപ്പെട്ട ബെഞ്ച്.
ജൂലൈ 14 വരെ വസാഹത്ത് ഖാനെതിരായ കർശന നടപടികളിൽനിന്ന് കോടതി ഇടക്കാല സംരക്ഷണം അനുവദിച്ചിരുന്നു. തുടർന്നാണ് ഇന്ന് കോടതി വീണ്ടും കേസ് പരിഗണിച്ചത്. "അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശത്തിൻ്റെയും മൂല്യം പൗരന്മാർ അറിയണം. ലംഘനങ്ങളുടെ കാര്യത്തിൽ ഭരണകൂടത്തിന് ഇടപെടാൻ കഴിയും. എന്നാൽ, അവർ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. ജസ്റ്റിസ് നാഗരത്ന പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലെ വിജ്ജനപരമായ പ്രവണതകളെല്ലാം തടയണമെന്നും അദ്ദേഹം പറഞ്ഞു ഇത് സെൻസർഷിപ്പ് അല്ലെന്നും ബെഞ്ച് വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കുന്നത് പരിഗണിക്കവെ പൗരന്മാർക്കിടയിൽ സാഹോദര്യം ഉണ്ടാകണമെന്നും കോടതി പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യത്തിലും ആവിഷ്കാര സ്വാതന്ത്ര്യത്തിലുമുള്ള ഭരണഘടനയുടെ അനുച്ഛേദം 19 (2) പ്രകാരമുള്ള നിയന്ത്രണങ്ങളെ ബെഞ്ച് ചൂണ്ടിക്കാട്ടി അത് ശരിയായ ദിശയിലാണെന്നും കോടതി പറഞ്ഞു. അതേസമയം, കേസിലെ അടുത്ത വാദം കേൾക്കുന്നത് വരെ ഖാന്റെ അറസ്റ്റിക്കർ നിന്നുള്ള ഇടക്കാല സംരക്ഷണം ബെഞ്ച് നീട്ടി നൽകുകയും പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും സ്വയം നിയന്ത്രണം എന്ന വലിയ വിഷയത്തിൽ സഹായിക്കാൻ അഭിഭാഷകരോട് ആവശ്യപ്പെടുകയും ചെയ്‌തു.
വിദ്വേഷകരമായ പോസ്റ്റുകളെ തുടർന്ന് ജൂൺ ഒമ്പതിനാണ് കൊൽക്കത്ത പോലീസ് വസാഹത്ത് ഖാനെ അറസ്റ്റ് ചെയ്യുന്നത്. ഇതിനെതിരെ ഇയാൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പോസ്റ്റുകളെല്ലാം നീക്കം ചെയ്തിട്ടുണ്ടെന്നും വസാഹത്ത് ഖാൻ മാപ്പ് ചോദിക്കുകയും ചെയ്‌തിട്ടുണ്ടെന്ന്

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group