ക്രിമിനൽക്കേസുകൾക്ക് പിന്നിൽ ജീവിതപശ്ചാത്തലവും കാരണമാകാം -ഹൈക്കോടതി

ക്രിമിനൽക്കേസുകൾക്ക് പിന്നിൽ ജീവിതപശ്ചാത്തലവും കാരണമാകാം -ഹൈക്കോടതി
ക്രിമിനൽക്കേസുകൾക്ക് പിന്നിൽ ജീവിതപശ്ചാത്തലവും കാരണമാകാം -ഹൈക്കോടതി
Share  
2025 Jul 15, 10:27 AM
mannan

കൊച്ചി: ഒരാളുടെ സ്വഭാവരൂപവത്‌കരണത്തെ വളർന്നുവരുന്ന സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കവസ്ഥയും സ്വാധീനിക്കുമെന്ന് ഹൈക്കോടതി. ഇക്കാര്യങ്ങളും കണക്കിലെടുത്താവണം ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടതെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖും ജസ്റ്റിസ് ജോൺസൺ ജോണും അടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.


ആശ്രിതനിയമനം വഴി പോലീസിൽ ഡ്രൈവറായി ലഭിച്ച ജോലി. (ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നതിൻ്റെപേരിൽ നിഷേധിച്ചതിനെതിരേ പാലക്കാട് സ്വദേശി കെ. ജിജിൻ നൽകിയ ഹർജി അനുവദിച്ചുള്ള ഉത്തരവിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.


നിയമനം നിഷേധിച്ച് സർക്കാർ ഉത്തരവും അത് ശരിവെച്ച കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവും റദ്ദാക്കിയ ഡിവിഷൻബെഞ്ച ഹർജിക്കാരന് നാലാഴ്‌ചയ്ക്കകം നിയമനം നൽകാൻ നിർദേശിച്ചു. ജിജിന്റെ മാതാവ് പോലീസ് വകുപ്പിൽ താത്‌കാലിക തൂപ്പുകാരിയായിരിക്കെ 2017-ൽ മരിച്ചു. തുടർന്ന് പത്താംക്ലാസ് വിദ്യാഭ്യാസമുള്ള ജിജിന് പോലീസിൽ ഡ്രൈവറായി നിയമനം നൽകാൻ വകുപ്പ് തീരുമാനിച്ചു. ഹർജിക്കാരൻ്റെപേരിൽ ആറ് കേസുകൾ ഉണ്ടായിരുന്നതും വെരിഫിക്കേഷൻ ഫോം ഹാജരാക്കാത്തതും കണക്കിലെടുത്ത് സർക്കാർ നിയമനം നിഷേധിച്ചു. തീരുമാനം ട്രിബ്യൂണലും ശരിവെച്ചു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.


പൊതുസ്ഥലത്ത് മദ്യപിച്ചു. സ്ത്രീയ്ക്കുനേരേ ആംഗ്യംകാട്ടി തുടങ്ങിയ കേസുകളായിരുന്നു ഹർജിക്കാരൻ്റെ പേരിലുണ്ടായിരുന്നത്. ഒരു കേസിൽ പിഴയടയ്ക്കാനും മറ്റൊന്നിൽ ഒരുദിവസം തടവിനും ശിക്ഷിച്ചിരുന്നു. മൂന്ന് കേസുകളിൽ കുറ്റവിമുക്തനായി. ഒരു വൈവാഹികതർക്കം ഒത്തുതീർപ്പുമായി.


ഹർജിക്കാരൻ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലാണെന്ന് കോടതി വിലയിരുത്തി. ഉന്നതവിദ്യാഭ്യാസത്തിന് വഴിയുണ്ടായിരുന്നില്ല. ഇതൊക്കെ കണക്കിലെടുത്താവണം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെ വിലയിരുത്താനെന്നും കോടതി പറഞ്ഞു.


വെരിഫിക്കേഷൻ ഫോം ഹാജരാക്കാത്തത് ജോലി നിഷേധിക്കാനുള്ള കാരണമല്ല. ഇംഗ്ലീഷിലുള്ള ചോദ്യങ്ങൾ മനസ്സിലാകാത്തതുമാകാം. ഇത്തരം ഫോമുകൾ മലയാളത്തിൽ ലഭ്യമാക്കണമെന്നും കോടതി പറഞ്ഞു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan