
കൊച്ചി: തെരുവുനായ ആക്രമണത്തെ സംസ്ഥാന ദുരന്തമായി കണക്കാക്കിയാൽ ഇരയായവർക്ക് ദുരന്ത നിവാരണഫണ്ടിൽനിന്ന് നഷ്ടപരിഹാരം നൽകാനാകില്ലേ എന്ന് ഹൈക്കോടതി. തെരുവുനായശല്യം നിയന്ത്രിക്കാൻ നടപടി ആവശ്യപ്പെട്ട് നിയമവിദ്യാർഥിനിയായ തിരുവനന്തപുരം സ്വദേശിനി കീർത്തന സരിൻ ഫയൽ ചെയ്‌ത ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് സി.എസ്. ഡയസ്.
നഷ്ടപരിഹാര ആവശ്യം പരിഗണിച്ചിരുന്ന ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ കാര്യത്തിൽ എന്ത് തീരുമാനമാണ് എടുത്തതെന്നും കോടതി ആരാഞ്ഞു. 9000 അപേക്ഷകളാണ് പരിഗണനയിലുള്ളത്. സർക്കാർ തീരുമാനമെടുക്കാൻ വൈകിയാൽ കമ്മിറ്റി തുടരാൻ ഉത്തരവിടേണ്ടിവരും കോടതി പറഞ്ഞു.
സത്യവാങ്‌മൂലം സമർപ്പിക്കാൻ സർക്കാർ കൂടുതൽ സമയം തേടിയതിനെത്തുടർന്ന് ഹർജി ജൂലായ് 21-ന് പരിഗണിക്കാനായി മാറ്റി.
മേയ് 31-ന് ഹർജിക്കാരിക്ക് തെരുവുനായകളുടെ കടിയേറ്റിരുന്നു. തെരുവുനായകളുടെ വന്ധ്യംകരണമടക്കമുള്ള നടപടികൾക്ക് നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group