രാത്രികാല വണ്ടികളിൽ 'ശുഭയാത്ര'

രാത്രികാല വണ്ടികളിൽ 'ശുഭയാത്ര'
രാത്രികാല വണ്ടികളിൽ 'ശുഭയാത്ര'
Share  
2025 Jul 15, 10:04 AM
mannan

കൊയിലാണ്ടി: മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കുള്ള രാത്രികാല

വണ്ടിയായ ചെന്നൈ എക്‌സ്പ്രസിൽ യാത്രക്കാരിൽനിന്ന് നിർബന്ധിത പിരിവും. ഗുണ്ടാപ്പിരിവുപോലെയാണ് ഈ സംഘങ്ങൾ യാത്രക്കാരിൽനിന്ന് പണംപിരിക്കുന്നത്. നൽകിയില്ലെങ്കിൽ അസഭ്യവർഷമായിരിക്കും. അത് ഭയന്ന് മിക്കവാറും പേർ പണംനൽകുകയാണ്.


ജനറൽ കംപാർട്ടുമെൻ്റുകളിൽ നിന്നുതിരിയാൻ സ്ഥലമില്ലാത്തിടത്താണ് മദ്യപർ, യാപകർ, മോഷണസംഘങ്ങൾ എന്നിങ്ങനെയുള്ളവരുടെ ശല്യവും. ഇതൊക്കെകാരണം ഈ വണ്ടികളിലെ രാത്രിയാത്ര ദുരിതമാവുകയാണ്. മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള രാത്രികാല വണ്ടികളായ മാവേലി എക്സ‌്പ്രസ്, മലബാർ എക്‌സ്പ്രസ്, ചെന്നെ എക്സ‌്പ്രസ് തുടങ്ങിയവയിലാണിത്. പൊതുവെ, തിങ്ങി ഞെരുങ്ങി യാത്രക്കാർ നിൽക്കുന്നതിനിടയിൽ കംപാർട്ട്മെൻ്റിൻ്റെ വാതിൽക്കൽത്തന്നെ വിരി വിരിച്ച് കിടപ്പായിരിക്കും ഒരു വിഭാഗം.


ടോയ്ലറ്റിന്റെ വാതിൽക്കൽപ്പോലും ഇവരുണ്ടാകും. ഇതുകാരണം യാത്രക്കാർക്ക് കയറാനോ ഇറങ്ങോനോ കഴിയില്ല. ലഗേജുമായിക്കയറുന്നവർ അതുമായി ഇവരെ ചാടിക്കടക്കണം. ഇതുതടയാൻ റെയിൽവേ പോലീസോ, ആർപിഎഫോ നടപടികളൊന്നുമെടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. ഈ വണ്ടികളിൽ മോഷണം പതിവാണ്. റെയിൽവേയാകട്ടെ ഇതൊന്നും കണ്ടഭാവം നടിക്കുന്നുമില്ല. ജനറൽ കംപാർട്ട്മെന്റ്റിലുൾപ്പെടെ കർശനമായ പോലീസ് നിരീക്ഷണമേർപ്പെടുത്തിയാൽ മാത്രമേ പ്രശ്‌നക്കാരെ കണ്ടെത്താൻ കഴിയുകയുള്ളൂ.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan