
മലപ്പുറം താലൂക്ക് ആശുപത്രിയിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടത്തിലേക്കു മാറ്റിയ അത്യാഹിതവിഭാഗം നഗരസഭാധ്യക്ഷൻ മുജീബ് കാടേരി ഉദ്ഘാടനംചെയ്തു.
കാലപ്പഴക്കംചെന്ന പഴയ കെട്ടിടത്തിലുണ്ടായിരുന്ന വിവിധ വിഭാഗങ്ങൾക്ക് ബദൽ സംവിധാനങ്ങൾ ഒരുക്കുന്ന പ്രവർത്തനം അന്തിമഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്തയാഴ്ചയോടെ പ്രവൃത്തി പൂർത്തിയാക്കും. ഫിസിയോതെറാപ്പി സെൻ്റർ ആലത്തൂർപടി ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിലേക്കു മാറ്റി.
പഴയ കെട്ടിടം പൊളിച്ചുമാറ്റാനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. 26-ന് ടെൻഡർ തുറക്കുന്നതോടുകൂടി പൊളിച്ചുമാറ്റൽ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കും. അത്യാഹിതവിഭാഗം മാറ്റിസ്ഥാപിക്കുന്ന ചടങ്ങിൽ സ്ഥിരംസമിതി അധ്യക്ഷൻ പരി അബ്ദുൽഹമീദ് അധ്യക്ഷനായി. കൗൺസിലർമാരായ സി.കെ. സഹീർ, ശിഹാബ് മൊടയങ്ങാടൻ, ആശുപത്രി സൂപ്രണ്ട് ഡോ. രാജഗോപാൽ, നൗഷാദ് കളപ്പാടൻ, കെ.പി. മായ, അൻസാർ ബാബു എന്നിവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group