
പാലക്കാട്: വീണ്ടും നിപ ജാഗ്രതയില്‍ സംസ്ഥാനം. രണ്ടാമതും നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആറ് ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിർദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് ജാഗ്രത നിർദേശം. നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്‌ക ജ്വരം എന്നിവ കണ്ടെത്തിയാല്‍ ഉടൻ റിപ്പോർട്ട് ചെയ്യാനും അറിയിപ്പ്.
പാലക്കാട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളില്‍ രോഗികള്‍ക്കൊപ്പം ഒരാളെ മാത്രമേ നില്‍ക്കാൻ അനുവദിക്കൂ. ഇവിടെ ആശുപത്രികളില്‍ എത്തുന്നവരും ആരോഗ്യപ്രവർത്തകരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികളില്‍ അനാവശ്യമായ സന്ദർശനം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ചങ്ങലീരിയില്‍ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങള്‍ ഏർപെടുത്തി. കുമരംപുത്തൂർ പഞ്ചായത്തിലെ 8 മുതല്‍ 14 വരെ ഉള്ള വാർഡുകളിലും, മണ്ണാർക്കാട് നഗരസഭയിലെ 25 മുതല്‍ 28 വരെ ഉള്ള വാർഡുകളിലും നിയന്ത്രണങ്ങള്‍ ഏർപെടുത്തി.
കാരകുർശ്ശി, കരിമ്ബുഴ പഞ്ചായത്തുകളിലെ മൂന്നു വാർഡുകളിലും നിയന്ത്രണം ഉണ്ട്. ചങ്ങലീരിയില്‍ മരിച്ച വ്യക്തിയുമായി 46 പേരാണ് നേരിട്ട് സമ്ബർക്കം പുലർത്തിയത്. എല്ലാവരും നിരീക്ഷണത്തില്‍ കഴിയുകയാണ്.
നിയന്ത്രണ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ ആറ് മണി വരെ മാത്രമെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാൻ പാടുള്ളു,മാസ്‌ക്ക് ധരിക്കണമെന്നും നിർദേശം നല്‍കി.
പൂനെ വൈറോളജി ലാബിലെ പരിശോധന ഫലം ഇന്ന് വരാൻ സാധ്യതയുണ്ട്. നാട്ടുകലില്‍ രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group