ഒരുലക്ഷം പുസ്‌തകങ്ങളരിച്ച് വണ്ടുകൾ; തുരത്താൻ മഹായത്നവുമായി ലൈബ്രറി

ഒരുലക്ഷം പുസ്‌തകങ്ങളരിച്ച് വണ്ടുകൾ; തുരത്താൻ മഹായത്നവുമായി ലൈബ്രറി
ഒരുലക്ഷം പുസ്‌തകങ്ങളരിച്ച് വണ്ടുകൾ; തുരത്താൻ മഹായത്നവുമായി ലൈബ്രറി
Share  
2025 Jul 14, 10:00 AM
mannan

ബുഡാപെസ്റ്റ്: മധ്യകാലഘട്ടംമുതൽക്കുള്ള പരിത്രം അടയാളപ്പെടുത്തിയ

അമൂല്യഗ്രന്ഥങ്ങളെയും രേഖകളെയും നാമാവശേഷമാക്കാൻപോന്ന ഇത്തിരിക്കുഞ്ഞൻമാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഹംഗറിയിലെ പാനൺഹാൽമ ആർച്ചാബ്ബി ലൈബ്രറി. 1000 വർഷം പഴക്കമുള്ള ലൈബ്രറിയിലെ ഒരുലക്ഷത്തോളം പുസ്‌തകങ്ങളെ കുഞ്ഞൻ വണ്ടുകളുടെ ആക്രമണത്തിൽനിന്ന് രക്ഷിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ ശ്രമമാരംഭിച്ചിരിക്കുകയാണ് അധികൃതർ. മുപ്ലിവണ്ടുകളോട് സാമ്യമുള്ള 'ഡ്രഗ്സ്റ്റോർ ബീറ്റിൽ' എന്നയൊരിനം വണ്ടുകളാണ്. പൊല്ലാപ്പുണ്ടാക്കുന്നത്.


ലൈബ്രറിയിലെ നാലുലക്ഷത്തോളം പുസ്‌തകങ്ങളിൽ ഒരുലക്ഷത്തോളം എണ്ണമിരിക്കുന്ന ഷെൽഫുകളാണ് ഇവയുടെ വിഹാരവേദി. ഷെൽഫുകളിൽനിന്ന് വായുകടക്കാത്ത കണ്ടെയ്‌നറുകളിലേക്കോ പ്ലാസ്റ്റിക് കൂടുകളിലേക്കോ ആണ് ഗ്രന്ഥങ്ങൾ മാറ്റുന്നത്. ആറാഴ്‌ച ശുദ്ധമായ നൈട്രജൻമാത്രമുള്ള പരിസ്ഥിതിയിൽവെച്ചാൽ വണ്ടുകളത്രയും പത്തൊടുങ്ങുമെന്നാണ് ലൈബ്രറിയധികൃതരുടെ പ്രതീക്ഷ. വണ്ടുനിർമാർജനവും പുസ്തകങ്ങൾ വീണ്ടെടുക്കലും കഴിഞ്ഞ് അടുത്തവർഷം ആദ്യം ലൈബ്രറി വീണ്ടും തുറക്കും.


യുനെസ്കോയുടെ പൈതൃകപട്ടികയിലുൾപ്പെട്ടതാണ് ഹംഗറിയിലെ ഏറ്റവും പഴക്കംചെന്ന ഈ ലൈബ്രറി, ബെനഡിക്‌ടൈൻ സഭയുടെ ഉടമസ്ഥതയിലുള്ള ഈ പുസ്‌തകശാല മധ്യയൂറോപ്പിലെത്തന്നെ അതിപുരാതന പഠനകേന്ദ്രമാണ്. നൂറ്റാണ്ടുകൾക്കിടയിലുണ്ടായ യുദ്ധങ്ങളെയും ഓട്ടോമൻ തുർക്കികളുടെ അധിനിവേശത്തെയുമെല്ലാം അതിജീവിച്ചതാണി പുസ്‌തകപ്പുര. 13-ാം നൂറ്റാണ്ടിൽ രചിച്ച സമ്പൂർണബൈബിൾ ഉൾപ്പെടെയുള്ള വിശിഷ്ടഗ്രന്ഥങ്ങൾ ഇവിടെയുണ്ട്. 15-ാം നൂറ്റാണ്ടിൽ അച്ചടി കണ്ടെത്തുന്നതിനുമുൻപുള്ള പതിനായിരക്കണക്കിന് കൈയെഴുത്തുപ്രതികളുമുണ്ട്.


ഡ്രഗ്സ്റ്റോർ ബീറ്റിൽ


ഉണങ്ങിയ ധാന്യങ്ങൾ, ധാന്യമാവ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയിലൊക്കെയാണ് ഡ്രഗ്സ്റ്റോർ ബീറ്റിലുകളെ സാധാരണ കാണാറ്. എന്നാൽ, കൈകൊണ്ട് ബൈൻഡുചെയ്‌ത പുസ്‌തകങ്ങളിലെ ജെലാറ്റിന്റെയും അന്നജത്തിന്റെയും അംശമുള്ള പദാർഥങ്ങളാകും ഇവയെ ആകർഷിക്കുന്നതെന്നു കരുതുന്നു. കാലാവസ്ഥാവ്യതിയാനമാകാം ഇതിനുകാരണമെന്നാണ് പുസ്‌തകം വീണ്ടെടുക്കൽ യജ്ഞത്തിന് നേതൃത്വംനൽകുന്ന സോഫിയ എഡിത് ഹയ്‌ഡുവിൻ്റെ നിഗമനം. ഹംഗറിയിലെ ശരാശരി താപനില അതിവേഗം കൂടുകയാണ്. ഇത്തരം ഷഡ്‌പദങ്ങൾക്ക് അനുകൂലമാണ് ചൂടുകാലാവസ്ഥ എന്നതാണ് കാരണം.


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan