വയനാട് വികസനം സംസ്ഥാന ടൂറിസത്തിന് അനിവാര്യം -മന്ത്രി റിയാസ്

വയനാട് വികസനം സംസ്ഥാന ടൂറിസത്തിന് അനിവാര്യം -മന്ത്രി റിയാസ്
വയനാട് വികസനം സംസ്ഥാന ടൂറിസത്തിന് അനിവാര്യം -മന്ത്രി റിയാസ്
Share  
2025 Jul 14, 09:58 AM
mannan

മാനന്തവാടി: വയനാട് ടൂറിസം വികസിക്കേണ്ടത് മലബാറിന്റേയും സംസ്ഥാനത്തിന്റേ്റേയും ടൂറിസം വികസനത്തിന് അനിവാര്യമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഡിടിപിസിക്കു കീഴിൽ പ്രവർത്തിക്കുന്ന മാനന്തവാടി പഴശ്ശി പാർക്കിൽ വയനാട് പാക്കേജിലുൾപ്പെടുത്തി ഒരുകോടി രൂപ ചെലവിൽ നടപ്പാക്കിയ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി,


മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു. ജില്ലയിലെ കാഴ്ച്കൾ ആസ്വദിക്കാനെത്തുന്നവർക്ക് സൗകര്യമൊരുക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു.


അസി. കളക്‌ടർ പി.പി അർച്ചന, മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ. രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, നഗരസഭാ കൗൺസിലർ ബി.ഡി. അരുൺകുമാർ, ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടർ ഡി.വി. പ്രഭാത്, ഡിടിപിസി എക്സ്‌സി. അംഗം പി.വി. സഹദേവൻ, ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, ടൂറിസം വികസന ഉപസമിതിയംഗം അലി ബ്രാൻ തുടങ്ങിയവർ സംസാരിച്ചു.


സോർബിങ് ബോൾ, മൾട്ടി സീറ്റർ സീ സോ, മൾട്ടി പ്ലേ ഫൺ സിസ്റ്റം - മൂന്ന്, മെറി ഗോ റൗണ്ട്, ബഞ്ച്, വാട്ടർ കിയോസ്‌ക് എന്നിവയാണ് പഴശ്ശിപാർക്കിൽ ഒരുക്കിയിട്ടുള്ളത്.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan