
കോഴിക്കോട് : നവ ഉദാരീകരണ നയങ്ങളുയർത്തിയ വെല്ലുവിളിനേരിടാൻ കേരളത്തിനുകഴിഞ്ഞത് അധികാരവികേന്ദ്രീകരണത്തിലൂടെയും ജനപങ്കാളിത്തത്തിലൂടെയുമാണെന്ന് മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അഭിപ്രായപ്പെട്ടു.
പൊതു ആരോഗ്യം, പൊതുവിദ്യാഭ്യാസം എന്നീ മേഖലകളിൽ ഇത് വലിയ ഗുണഫലങ്ങളുണ്ടാക്കി. എന്നാൽ, കാർഷികമേഖലയിൽ ഈ നയങ്ങൾകാരണമുണ്ടായ തിരിച്ചടി ഫലപ്രദമായി നേരിടാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.കേരള ശാസ്ത്രസാഹിത്യപരിഷത്തിൻ്റെ 'കേരളപഠനം 2.0' എന്ന പുസ്‌തകം പ്രൊഫ. കെ. ശ്രീധരനുനൽകി പ്രകാശനംചെയ്‌തശേഷം സംസാരിക്കുകയായിരുന്നു തോമസ് ഐസക്ക്.
2004-ലെ കേരളപഠനത്തിനുശേഷം 15 വർഷം കഴിഞ്ഞ് വീണ്ടും പരിഷത്ത് നടത്തിയ സാമൂഹ്യശാസ്ത്ര അന്വേഷണത്തിലെ കണ്ടെത്തലുകളാണ് പുസ്തകത്തിലുൾപ്പെടുത്തിയിട്ടുള്ളത്.
കെ.പി. കേശവമേനോൻ ഹാളിൽനടന്ന ചടങ്ങിൽ പരിഷത്ത് സംസ്ഥാനപ്രസിഡൻ്റ് ടി.കെ. മീരാഭായ് അധ്യക്ഷയായി. ജനറൽസെക്രട്ടറി പി.വി. ദിവാകരൻ, പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ, ഡോ. കെ.പി. അരവിന്ദൻ, കെ.ജെ. ജേക്കബ്, പി. ബിജു, കെ. വിനോദ്‌കുമാർ, പ്രദോഷ് കുനിശ്ശേരി എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group