നിപ മരണം: ഡോക്ടർ ഉൾപ്പെടെ നാലുപേർ സമ്പർക്കവിലക്കിൽ

നിപ മരണം: ഡോക്ടർ ഉൾപ്പെടെ നാലുപേർ സമ്പർക്കവിലക്കിൽ
നിപ മരണം: ഡോക്ടർ ഉൾപ്പെടെ നാലുപേർ സമ്പർക്കവിലക്കിൽ
Share  
2025 Jul 14, 09:53 AM
mannan

പെരിന്തൽമണ്ണ/മണ്ണാർക്കാട് : ചികിത്സയിലിരിക്കേ മരിച്ച രോഗിക്ക് പ്രാഥമിക

പരിശോധയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ എമർജൻസി വിഭാഗം ഡോക്‌ടർ, നഴ്‌സ്, അറ്റൻഡർ, ജനറൽ സൂപ്പർവൈസർ എന്നിവർ സമ്പർക്കവിലക്കിൽ പ്രവേശിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.


സിസിടിവി ഉൾപ്പെടെ പരിശോധിച്ചാണ് സമ്പർക്കവിലക്കിൽ പോവേണ്ടവരുടെ എണ്ണത്തിൽ തീരുമാനത്തിലെത്തിയത്. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽനിന്ന് റഫർചെയ്ത‌ത് എത്തിയ രോഗിയുടെ വിവരങ്ങൾ മുൻകുട്ടി അറിഞ്ഞതിനാൽ ആവശ്യമായ മുൻകരുതലോടെയാണ് പ്രവേശിപ്പിച്ചത്. രോഗിയെ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകിയത്. സർക്കാർ നിയോഗിച്ച അട്ടപ്പാടിയിൽനിന്നുള്ള ഹെൽത്ത് ഇൻസ്പെക്‌ടർ ഞായറാഴ്‌ച രാവിലെ 10.45 ഓടെ രോഗിയുടെ മൃതദേഹം പെരിന്തൽമണ്ണയിലെ ആശുപത്രിയിൽനിന്ന് ഏറ്റുവാങ്ങി. വൈകിട്ടോടെ മൃതദേഹം അഗളിയിലെ പൊതുശ്‌മശാനത്തിൽ സംസ്കരിച്ചു. അടുത്ത ബന്ധുക്കളും ആരോഗ്യപ്രവർത്തകരുമാണ് സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തത്. അതേസമയം, പ്രാഥമികമായി നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കുമരംപുത്തൂർ പഞ്ചായത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങി രോഗിയുമായി നേരിട്ട് സമ്പർക്കത്തിലുണ്ടായിരുന്നവരോട് നിരീക്ഷണത്തിലിരിക്കാൻ നിർദേശം നൽകി.


ചികിത്സിച്ച ഡോക്ട്‌ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരോടും സമ്പർക്കവിലക്കിൽ പോകാൻ നിർദേശിച്ചു. സമ്പർക്കപ്പട്ടികയിലുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മരിച്ചയാളുടെ റൂട്ട് മാപ്പും തയ്യാറാക്കിവരികയാണ്. പ്രദേശത്ത് പനിസർവേ ആരംഭിച്ചു. രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. രോഗവ്യാപനം തടയുന്നതിനും മറ്റുമായി തുടർനടപടികൾ സ്വീകരിക്കുന്നതിന് പഞ്ചായത്തിൻ്റെയും ആരോഗ്യവകുപ്പിന്റെയും ആഭിമുഖ്യത്തിൽ പോലീസ്, വനം, വെറ്ററിനറി, റവന്യൂ ഫയർഫോഴ്സ്, ആർആർടി, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവരുടെ യോഗം ചേരും.


മരിച്ചയാളുടെ സ്രവം നിപ പൂർണമായി സ്ഥിരീകരിക്കുന്നതിന് പുണെയിലെ വൈറോളജി ലാബിലേക്ക് അയച്ചതായി മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. മഞ്ചേരി മെഡിക്കൽകോളേജിൽ ചെയ്ത പ്രാഥമിക പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.


സമ്പർക്കപ്പട്ടികയിൽ 46 പേർ


മലപ്പുറം: നിപ ബാധിച്ച് പാലക്കാട് മണ്ണാർക്കാട് സ്വദേശി മരിച്ച സാഹചര്യത്തിൽ സമ്പർക്കപ്പട്ടിക തയ്യാറാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മരണവിവരം അറിഞ്ഞയുടൻതന്നെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള നടപടി ആരംഭിച്ചു.


നിപ സമ്പർക്കപ്പട്ടികയിൽ ആകെ 543 പേരാണ് ഉള്ളത്. അതിൽ 46 പേർ പുതിയ കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരാണ്. മലപ്പുറം ജില്ലയിൽ 208 പേരും പാലക്കാട് 219 പേരും കോഴിക്കോട് 114 പേരും എറണാകുളത്ത് രണ്ട് പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 10 പേരാണ് ചികിത്സയിലുള്ളത്. രണ്ട് പേർ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയിൽ ഇതുവരെ 62 സാമ്പിളുകൾ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് ഒരാളാണ് ഐസൊലേഷനിലുള്ളത്. സംസ്ഥാനത്ത് ആകെ 36 പേർ ഹൈയസ്സ് റിസ്‌കിലും 128 പേർ ഹൈ റിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലുണ്ട്.


മരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടികയിലുള്ള 46 പേരെയും കണ്ടെത്തി. സിസിടിവി ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഹാമിലി ട്രീയും തയ്യാറാക്കി. പ്രദേശത്ത് ഫീൽഡ്‌തല പ്രവർത്തനങ്ങൾ ശക്തമാക്കി. ഫിവർ സർവൈലൻസും തുടരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെയെടുത്ത് കൂടുതൽ നിരീക്ഷണം നടത്തും. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള സ്ഥിരീകരണം ലഭ്യമാകുന്നമുറയ്ക്ക് കൂടുതൽ നടപടികൾ സ്വീകരിക്കും.


ഒരു കേസ് കൂടി കണ്ടെത്തിയ സാഹചര്യത്തിൽ ടീമിനെ ശക്തിപ്പെടുത്താനും മന്ത്രി നിർദേശംനൽകി. മന്ത്രി വീണാ ജോർജിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു.


അനാവശ്യ ആശുപത്രിസന്ദർശനം ഒഴിവാക്കുക


പാലക്കാട്, മലപ്പുറം ജില്ലകളിൽ പ്രത്യേകിച്ചും അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം. ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കണം.


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan