മിനി കാപ്പനോട് ചുമതലയേൽക്കാൻ വിസിയുടെ നിർദേശം

മിനി കാപ്പനോട് ചുമതലയേൽക്കാൻ വിസിയുടെ നിർദേശം
മിനി കാപ്പനോട് ചുമതലയേൽക്കാൻ വിസിയുടെ നിർദേശം
Share  
2025 Jul 13, 10:17 AM
vasthu

തിരുവനന്തപുരം: കേരള സർവകലാശാലയിൽ പകരം രജിസ്ട്രാറായി

ചുമതലനൽകിയ മിനി കാപ്പനോട് ചുമതലയേറ്റെടുക്കാൻ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ വീണ്ടും നിർദേശിച്ചു. വിസി സസ്പെൻഡ് ചെയ്യുകയും സിൻഡിക്കേറ്റ് സസ്പെൻഷൻ റദ്ദാക്കുകയും ചെയ്ത് രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ സർവകലാശാലയിൽ ജോലിക്കെത്തുന്നുണ്ട്. അത് വിസി അംഗീകരിക്കാത്തതിനാലാണ് മിനി കാപ്പന് ചുമതല നൽകിയത്. എന്നാൽ, വിവാദങ്ങളുടെ സാഹചര്യത്തിൽ ചുമതല ഏൽക്കുന്നില്ലെന്ന് മിനി, വിസിയെ അറിയിച്ചിരുന്നു. ഇത് നിരാകരിച്ചാണ് ചുമതല ഏറ്റെടുക്കാൻ വിസി നിർദേശം നൽകിയത്.


സർവകലാശാലയിൽ തർക്കം രൂക്ഷമായി തുടരുകയാണ്. മിനി കാപ്പൻ വഴി വരുന്ന ഫയലുകൾ മാത്രമേ പരിഗണിക്കൂവെന്നാണ് വിസി അറിയിച്ചിരിക്കുന്നത്. അനിൽകുമാർ ഒപ്പിടുന്ന ഒരു ഫയലും വിസി പരിശോധിക്കുന്നുമില്ല. അനിൽകുമാറിന്റെ രജിസ്ട്രാർ ഐഡി വിച്ഛേദിച്ച് മിനി കാപ്പന് മാറ്റിനൽകിയെങ്കിലും അതനുസരിച്ച് ഈ ഫയൽ സിസ്റ്റത്തിൽ മാറ്റംവരുത്താൻ സർവീസ് പ്രൊവൈഡറായ തിരുവനന്തപുരം ടെക്നോപാർക്കിലെ സ്വകാര്യകമ്പനി തയ്യാറായിട്ടില്ല. ഡിജിറ്റൽ ഫയലിങ് സിസ്റ്റം വിസിയുടെ പൂർണ നിയന്ത്രണത്തിലാക്കണമെന്നും അഡ്‌മിൻ അധികാരം നൽകിയിട്ടുള്ള നോഡൽ ഓഫീസർമാരെ പിൻവലിക്കണമെന്നുമുള്ള നിർദേശം അംഗീകരിക്കാനും ഇവർ തയ്യാറായിട്ടില്ല. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ സമ്മർദങ്ങൾക്ക് ഏജൻസി വഴങ്ങിയാണ് ഇതെന്നാണ് സൂചന. സിൻഡിക്കേറ്റ് അംഗങ്ങളുടെ നിർദേശപ്രകാരം സർവകലാശാല ചുമതലപ്പെടുത്തിയിട്ടുള്ള നോഡൽ ഓഫീസർ അനിൽകുമാറിന് ഫയലുകൾ ലഭിക്കത്തക്കരീതിയിൽ അയക്കാൻ സിസ്റ്റത്തിൽ മാറ്റംവരുത്തിയിട്ടുണ്ട്.


സർവകലാശാല കെൽട്രോണുമായാണ് കരാർ ഒപ്പുവെച്ചത്. അതിനാൽ കെൽട്രോൺ നിർദേശം നൽകിയാൽമാത്രമേ വിസിയുടെ ഉത്തരവ് നടപ്പാക്കാനാവൂവെന്ന നിലപാടിലാണ് സ്വകാര്യകമ്പനി.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan