കാറ്റാടിവൈദ്യുതിയിൽ വെട്ടൽ

കാറ്റാടിവൈദ്യുതിയിൽ വെട്ടൽ
കാറ്റാടിവൈദ്യുതിയിൽ വെട്ടൽ
Share  
2025 Jul 13, 10:16 AM
vasthu

കൊച്ചി: ആറുവർഷംമുൻപേ കരാർ ഉറപ്പിച്ച കാറ്റാടിവൈദ്യുതി കേരളത്തിനു നൽകാതെ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (സെക്കി), ദിവസേന 200 മെഗാവാട്ട് അഥവാ മണിക്കൂറിൽ രണ്ടുലക്ഷം യൂണിറ്റ് വൈദ്യുതിലഭിക്കേണ്ട സ്ഥാനത്ത് മണിക്കൂറിൽ 75,000 യൂണിറ്റ് മാത്രമാണ് കേരളത്തിന് ഇപ്പോൾ സെക്കി നൽകുന്നത്. 25 വർഷത്തേക്കുള്ള കരാർ ആറുവർഷം കഴിഞ്ഞിട്ടും അർഹമായ വൈദ്യുതി വാങ്ങിയെടുക്കാൻ വൈദ്യുതി ബോർഡും താത്പര്യം കാണിക്കുന്നില്ല. യൂണിറ്റിന് 2.83 രൂപയ്ക്ക് ലഭിക്കുന്ന വൈദ്യുതിയാണിങ്ങനെ നഷ്ടമാകുന്നത്.


സെക്കിയുമായുള്ള കരാർ


കേന്ദ്ര പുനരുപയോഗ ഊർജമന്ത്രാലയത്തിനു കീഴിലെ നവരത്ന പൊതുമേഖലാ സ്ഥാപനമാണ് സെക്കി. വൈദ്യുതി ഉത്പാദക കമ്പനികളിൽനിന്ന് ആവശ്യമുള്ളവരിലേക്ക് അതെത്തിക്കുന്ന മധ്യവർത്തിയായാണ് പ്രവർത്തിക്കുന്നത്. കാറ്റാടി വൈദ്യുതിക്കായി കേരളവും സെക്കിയുമായി കരാറിലേർപ്പെടുന്നത് 2019 ജൂണിലാണ്. 25 വർഷത്തേക്ക് 200 മെഗാവാട്ട് വൈദ്യുതി 2.83 രൂപയ്ക്ക് കേരളത്തിന് നൽകുമ്പോൾ യൂണിറ്റിന് ഏഴ് പൈസയാണ് സെക്കിയുടെ കമ്മിഷൻ എന്നും ധാരണയായി.


കേരളത്തിന് പ്രയോജനം


വൈദ്യുതിക്ഷാമം കാരണം പുറമേനിന്ന് വൈദ്യുതി വാങ്ങുന്നതിന് വലിയ ചെലവുവരുമ്പോഴാണ് വിലകുറഞ്ഞ വൈദ്യുതി വാങ്ങിയെടുക്കാനുള്ള ശ്രമം വൈദ്യുതി ബോർഡിൻ്റെ ഭാഗത്തുനിന്നുണ്ടാവാത്തത്. കാറ്റാടി വൈദ്യുതിയായതിനാൽ രാത്രിസമയത്താണ് കൂടുതൽ ലഭ്യമാവുക. രാത്രിയിൽ വൈദ്യുതിക്ഷാമം നേരിടുന്ന കേരളത്തിന് ഇത് വലിയ പ്രയോജനമാണ്.


നഷ്ട‌ം 180 കോടി രൂപ


കാറ്റാടി വൈദ്യുതി ലഭിക്കാതെവന്നതിലൂടെ പുറമേനിന്ന് കൂടുതൽ വിലനൽകി വൈദ്യുതി എത്തിച്ചിട്ടുണ്ട്. ഇങ്ങനെ വാങ്ങുന്ന വൈദ്യുതിക്ക് ശരാശരി അഞ്ചുരൂപ നൽകണം. ആ വിലകൂടി കണക്കാക്കിയാൽ കാറ്റാടി വൈദ്യുതി ലഭിക്കാതെവന്നതോടെ ദിവസേന അരലക്ഷം രൂപയുടെ നഷ്ട‌വും വർഷം 180 കോടി രൂപയുടെ നഷ്‌ടവും കേരളത്തിനുണ്ടായിട്ടുണ്ടാകുമെന്നാണ് സൂചന.


കരാറിലെ ബാക്കി വൈദ്യുതി വാങ്ങിയെടുക്കാൻ വൈദ്യുതി ബോർഡ് ശ്രമിക്കണമെന്നും ഇതുസംബന്ധിച്ച പുരോഗതി ഒരുമാസത്തിനുള്ളിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനെ അറിയിക്കണമെന്നും ഇത്തവണത്തെ കമ്മിഷൻ്റെ ഉത്തരവിലുണ്ട്. കാറ്റാടിവൈദ്യുതി നൽകാൻ സെക്കിയുമായി 1200 മെഗാവാട്ടിൻ്റെ കരാറുണ്ടായിരുന്ന കമ്പനി പിൻവാങ്ങിയതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് സൂചന. പക്ഷേ, അത് കേരളവുമായുള്ള കരാറിനെ ബാധിക്കുന്നതല്ല.


ബാക്കി വൈദ്യുതി ലഭ്യമാക്കാൻ നടപടിയെടുക്കും


കേരളത്തിന് ലഭിക്കാൻ ബാക്കിയുള്ള കാറ്റാടി വൈദ്യുതി സെക്കിയിൽനിന്ന് വാങ്ങിയെടുക്കാനുള്ള ശക്തമായ നടപടികളുണ്ടാകും. ഇതുസംബന്ധിച്ച് വിശദാംശങ്ങൾ ഹാജരാക്കാൻ വൈദ്യുതി ബോർഡ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.


കെ. കൃഷ്‌ണൻകുട്ടി


വൈദ്യുതി മന്ത്രി

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan