ജനകീയ തിരച്ചിലിൽ കണ്ടെത്തിയ ആഫ്രിക്കൻ ഒച്ചുകളെ തീയിട്ടു നശിപ്പിച്ചു

ജനകീയ തിരച്ചിലിൽ കണ്ടെത്തിയ ആഫ്രിക്കൻ ഒച്ചുകളെ തീയിട്ടു നശിപ്പിച്ചു
ജനകീയ തിരച്ചിലിൽ കണ്ടെത്തിയ ആഫ്രിക്കൻ ഒച്ചുകളെ തീയിട്ടു നശിപ്പിച്ചു
Share  
2025 Jul 13, 10:05 AM
vasthu

പിണങ്ങോട് വെങ്ങപ്പള്ളി പഞ്ചായത്തിലെ പുഴയ്ക്കലിലെ ആഫ്രിക്കൻ ഒച്ച് നിവാരണത്തിന്റെ ഭാഗമായുള്ള ജനകീയ തിരച്ചിലിൽ കണ്ടെത്തിയ ഒച്ചുകളെ തീയിട്ടു നശിപ്പിച്ചു. മൂന്നുദിവസം വലിയ വീപ്പയിൽ ഗാഢത കൂടിയ ഉപ്പുലായനിയിൽ ഇട്ടുവെച്ചശേഷമാണ് ശനിയാഴ്‌ച തീയിട്ടു നശിപ്പിച്ചത്.


ആഫ്രിക്കൻ ഒച്ചുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുഴയ്ക്കലിലും പരിസരപ്രദേശങ്ങളിലും വെങ്ങപ്പള്ളി ഗ്രാമപ്പഞ്ചായത്തിൻ്റെയും വെങ്ങപ്പള്ളി കൃഷിഭവൻ്റെയും നേതൃത്വത്തിൽ ജനകീയ തിരച്ചിൽ നടത്തിയത്.


പലഭാഗങ്ങളിൽനിന്നായി ഒച്ചുകളെ കണ്ടെത്തുകയും ചെയ്തു. കൃഷിയിടങ്ങളിൽനിന്നാണ് ഏറ്റവുംകൂടുതൽ ഒച്ചിനെ കണ്ടെത്തിയത്. കവറിലും ചാക്കിലുമൊക്കെയാണ് ഒച്ചിനെ കൊണ്ടുവന്നത്. തുടർന്ന് ഇവയെ ഉപ്പുലായനിയിൽ ഇട്ടുവെക്കുകയായിരുന്നു. ഘട്ടംഘട്ടമായി ഒച്ചുകളെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ഒരാഴ്‌ചയ്ക്കുശേഷം വീണ്ടും ജനകീയ തിരച്ചിൽ നടത്തുമെന്നും വാർഡംഗം അൻവർ സാദത്ത് പറഞ്ഞു.


2023-ലാണ് പുഴയ്ക്കലിൽ ആഫ്രിക്കൻ ഒച്ചിൻ്റെ സാന്നിധ്യം ആദ്യം സ്ഥിരീകരിച്ചത്. അന്ന് വിരലിലെണ്ണാവുന്നത്ര ഒച്ചുകളേയുണ്ടായിരുന്നുള്ളൂ. എന്നാൽ, കഴിഞ്ഞവർഷവും ഈ വർഷവും ഒപ്പുകളുടെ എണ്ണത്തിൽ വർധനയുണ്ടായി. ഒച്ചുകളെ ഇല്ലാതാക്കാൻ, കഴിഞ്ഞ ഒക്ടോബറിൽ പ്രതിരോധനടപടികൾ സ്വീകരിച്ചിട്ടും മാസങ്ങൾക്കിപ്പുറം വീണ്ടും ഒച്ചുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയുണ്ടായതാണ് ആശങ്കയ്ക്കിടയാക്കിയത്. ഒച്ചുകളുടെ വർധന കാർഷികമേഖലയ്ക്ക് ഭീഷണിയായതോടെയാണ് ആഫ്രിക്കൻ ഒച്ച് നിവാരണയജ്ഞം നടത്തിയത്.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan