തലക്കുളത്തൂർ ഒന്നാമത്

തലക്കുളത്തൂർ ഒന്നാമത്
തലക്കുളത്തൂർ ഒന്നാമത്
Share  
2025 Jul 13, 10:04 AM
vasthu

തലക്കുളത്തൂർ സംസ്ഥാനസർക്കാരിൻ്റെ കായകല്ല് പുരസ്കാരം തലക്കുളത്തൂർ സാമൂഹികാരോഗ്യകേന്ദ്രത്തിന്. സംസ്ഥാനത്തെ ഒന്നാമത്തെ മികച്ച സാമൂഹികാരോഗ്യകേന്ദ്രമായി ആശുപത്രി തിരഞ്ഞെടുക്കപ്പെട്ടു. മികവിന്റെ തിളക്കത്തിലാണ് പുരസ്‌കാരത്തിന് അർഹത നേടിയത്. 88 ശതമാനം മാർക്കാണ് ആശുപത്രിക്ക് ലഭിച്ചത്.


മൂന്നുലക്ഷം രൂപയാണ് കായകല്പ് അവാർഡ്. ശുചിത്വം മാലിന്യപരിപാലനം, അണുബാധ നിയന്ത്രണം, പരിസ്ഥിതിസൗഹൃദ പ്രവൃത്തികൾ എന്നിവ വിലയിരുത്തിയാണ് അംഗീകാരം നൽകിയത്. ജില്ലാതലപരിശോധനയും സംസ്ഥാനതല പരിശോധനയ്ക്കും ശേഷമാണ് പുരസ്കാരം പ്രഖ്യാപിച്ചത്.


വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേകം വാർഡുകൾ കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പുകേന്ദ്രം. അത്യാധുനിക സൗകര്യമുള്ള ലാബ്, ഡെന്റൽ വിഭാഗം. കോൺഫറൻസ് ഹാൾ, എന്നിവ ആശുപത്രിയെ വേറിട്ടതാക്കി.


മെഡിക്കൽ ഓഫീസർ ഡോ. ഷിബയും ജീവനക്കാരും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. പ്രമീളയുടെ നേതൃത്വത്തിലുള്ള ജനകീയ കൂട്ടായ്മയും ആശുപത്രിയുടെ നേട്ടത്തിനായി പ്രവർത്തിച്ചു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan