പരീക്ഷണവുമായി ബിജെപി ഭാരവാഹിപ്പട്ടിക

പരീക്ഷണവുമായി ബിജെപി ഭാരവാഹിപ്പട്ടിക
പരീക്ഷണവുമായി ബിജെപി ഭാരവാഹിപ്പട്ടിക
Share  
2025 Jul 12, 09:50 AM
AJMI1
AJMI
AJMI
AJMI
MANNAN

തിരുവനന്തപുരം: സംസ്ഥാന ഭാരവാഹികളെ നിശ്ചയിച്ചപ്പോൾ ബിജെപിയിൽ

വെട്ടിനിരത്തൽ. നാല് ജനറൽ സെക്രട്ടറിമാരിൽ മുൻ പ്രസിഡൻറുമാരായ വി. മുരളീധരൻ, കെ. സുരേന്ദ്രൻപക്ഷത്തെ ആരെയും ഉൾപ്പെടുത്തിയില്ല. രാജീവ് ചന്ദ്രശേഖർ പ്രസിഡൻ്റായശേഷമുള്ള ആദ്യ പുനസ്സംഘടനയിൽ പി.കെ. കൃഷ്ണദാസ് പക്ഷത്തിനാണ് മുൻതൂക്കം, പുതിയ സംഘത്തെ ഉൾപ്പെടുത്തി പ്രസിഡന്റിന്റെ 'പരീക്ഷണപ്പട്ടിക'യാണ് പ്രഖ്യാപിച്ചത്.


പ്രതീക്ഷിച്ചതുപോലെ, കഴിഞ്ഞ കമ്മിറ്റിയിലെ വൈസ് പ്രസിഡന്റ് ശോഭാ സുമരന്ദ്രൻ ജനറൽ സെക്രട്ടറിയായി. സുരേന്ദ്രൻ പ്രസിഡന്റായ കമ്മിറ്റിയിലുണ്ടായിരുന്ന കൃഷ്‌ണദാസ് പക്ഷത്തെ ജനറൽ സെക്രട്ടറി എം.ടി. രമേശിനെ നിലനിർത്തി. എന്നാൽ, സുരേന്ദ്രൻപക്ഷത്തെ സി. കൃഷ്ണകുമാറിനെയും പി. സുധീറിനെയും മാറ്റി വൈസ് പ്രസിഡന്റുമാരാക്കി. പുതിയ ജനറൽ സെക്രട്ടറിമാരായ എസ്. സുരേഷും അനൂപ് ആന്റണി ജോസഫും കൃഷ്ണ‌ണദാസിനെ അനുകൂലിക്കുന്നവരാണ്.


തലമുറമാറുന്ന നെക്സ്റ്റ് ജനറേഷൻ ടീമെന്നാണ് നേതൃത്വം പുതിയ ഭാരവാഹികളെ വിശേഷിപ്പിക്കുന്നത്. അതേസമയം, വനിതാപ്രാതിനിധ്യം കുറവെന്ന ആക്ഷേപവുമുണ്ട്.


സംസ്ഥാനസമിതിയിലെ നിർണായകപദവിയാണ് ജനറൽ സെക്രട്ടറിസ്ഥാനം. ഭാരവാഹികളിൽ പ്രസിഡൻറിനെക്കൂടാതെ കോർകമ്മിറ്റിയിൽ പങ്കെടുക്കുന്നത് ജനറൽ സെക്രട്ടറിമാരാണ്. ഇതിൽ ഇടം കിട്ടാത്തത് മുരളീധരവിഭാഗത്തിന് വലിയ തിരിച്ചടിയായി. ഇത്രയും ഒഴിവാക്കൽ അവർ പ്രതീക്ഷിച്ചിരുന്നില്ല. പരസ്യപ്രതികരണമുണ്ടായില്ലെങ്കിലും ഒഴിവാക്കലിൻ്റെ മുറുമുറുപ്പ് പാർട്ടിയിലുണ്ടാകുമെന്നുറപ്പ്. ഗ്രൂപ്പിനതീതമായി പുതിയ ടീമായിരിക്കും ഭാരവാഹികളാവുകയെന്നായിരുന്നു രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റപ്പോൾ പറഞ്ഞിരുന്നത്.


സുരേന്ദ്രൻ പ്രസിഡൻ്റായിരിക്കെ കോർകുമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്ന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്‌ണൻ ഭാരവാഹിപ്പട്ടികയിലില്ല. അനൂപ് ആന്റണിയെയും പിസി. ജോർജിൻ്റെ മകൻ ഷോൺ ജോർജിനെയും ഉൾപ്പെടുത്തിയത് രാജീവ് ചന്ദ്രശേഖറിൻ്റെ പരീക്ഷണമാണ്. മുതിർന്ന നേതാക്കളായ നാരായണൻ നമ്പൂതിരി, കെ.വി.എസ്. ഹരിദാസ് തുടങ്ങിയവരൊന്നും ഭാരവാഹികളായില്ല.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI