അമിത് ഷായുടെ സന്ദർശനം: മട്ടന്നൂരിൽ കനത്ത സുരക്ഷ

അമിത് ഷായുടെ സന്ദർശനം: മട്ടന്നൂരിൽ കനത്ത സുരക്ഷ
അമിത് ഷായുടെ സന്ദർശനം: മട്ടന്നൂരിൽ കനത്ത സുരക്ഷ
Share  
2025 Jul 12, 09:46 AM
vasthu

മട്ടന്നൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിൻ്റെ ഭാഗമായി മട്ടന്നൂരിലും പരിസരങ്ങളിലും സുരക്ഷ കർശനമാക്കി, ശനിയാഴ്‌ച വൈകിട്ട് നാലിനാണ് അമിത് ഷാ കണ്ണൂർ വിമാനത്താവളത്തിലെത്തുന്നത്. ബിജെപി കണ്ണൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് സ്വീകരണം നൽകും. തുടർന്ന് റോഡ് മാർഗം അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനത്തിനായി പോകും.


വൈകീട്ട് നാലുമുതൽ ഏഴുവരെ റോഡിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻ രാജിൻ്റെ നേതൃത്വത്തിൽ മട്ടന്നൂരിൽ യോഗം ചേർന്നു. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ അഡീഷണൽ കമ്മിഷണർമാർ, എഎസ്‌പിമാർ, ഡിവൈഎസ്‌പിമാർ, ഇൻസ്പെക്ടർമാർ തുടങ്ങിയവരുടെ യോഗമാണ് നടന്നത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പോലീസുകാരാണ് സുരക്ഷയ്ക്കായി എത്തുന്നത്.


വിമാനത്താവളത്തിലും തളിപ്പറമ്പിലും ഡ്രോൺ നിരോധനം


: കണ്ണൂർ വിമാനത്താവളത്തിൻ്റെ അഞ്ചുകിലോമീറ്റർ ചുറ്റളവിലും തളിപ്പറമ്പ് താലൂക്ക് പരിധിയിലും മൂന്നുദിവസത്തേക്ക് ഡ്രോൺ, പാരാഗ്ലൈഡർ, ഹോട്ട് എയർ ബലൂണുകൾ, മറ്റേതെങ്കിലും ആളില്ലാ വ്യോമവാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നതിന് നിരോധനം.


വെള്ളിയാഴ്ച‌ രാവിലെമുതലാണ് ഉത്തരവ് നിലവിൽ വന്നത്.


വിമാനത്താവളത്തിൻ്റെ അതിർത്തിമുതൽ അഞ്ചുകിലോമീറ്റർ ചുറ്റളവിലാണ് നിരോധനം. വിമാനങ്ങൾ ഇറങ്ങുന്നതിനോ പറന്നുയരുന്നതിനോ തടസ്സമാവുന്ന രീതിയിൽ ഇത്തരത്തിൽ ഏതെങ്കിലും പ്രവർത്തനം കണ്ടാൽ അടുത്ത പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം. ഭാരതീയ നാഗരിക് സുരക്ഷാസംഹിത 2023 പ്രകാരമാണ് കളക്‌ടർ അരുൺ കെ. വിജയൻ ഉത്തരവിറക്കിയത്.


തളിപ്പറമ്പിൽ പ്രത്യേക ക്രമീകരണം


തളിപ്പറമ്പ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജരാജേശ്വര ക്ഷേത്ര

ദർശനത്തിന് എത്തുന്നതിനാൽ ശനിയാഴ്‌ച തളിപ്പറമ്പിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചക്ക് രണ്ടിന് ശേഷം ബസുകൾ സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കി സ്റ്റാൻഡിൽനിന്ന് പോകണം. പുറപ്പെടേണ്ട സമയത്ത് യാത്രക്കാരെ കയറ്റിയും സ്റ്റാൻഡ് വിട്ടുപോകണം. രണ്ടിനുശേഷം വലിയ വാഹനങ്ങൾ ടൗണിൽ പ്രവേശിക്കുന്നത് ഒഴിവാക്കണം. കണ്ണൂർ ഭാഗത്തുനിന്ന് പയ്യന്നൂരിലേക്കുള്ള വാഹനങ്ങൾ ധർമശാല-പഴയങ്ങാടി വഴി പോകണം. പയ്യന്നൂരിൽനിന്ന് കണ്ണൂരിലേക്കുള്ള വാഹനങ്ങൾ പഴയങ്ങാടി വഴി പോകണം. ടിപ്പർ, മിനിലോറി പോലുള്ള വാഹനങ്ങൾ ഉച്ചക്ക് രണ്ടിനുശേഷം മുയ്യം, ബാവുപ്പറമ്പ്, തളിപ്പറമ്പ് വഴിയുള്ള യാത്ര ഒഴിവാക്കണം. ഏഴാംമൈൽ മുതൽ ചിറവക്ക് വരെയും, ചിറവക്ക് മുതൽ കപ്പാലം വരെയും റോഡിൻ്റെ വശങ്ങളിൽ ഇരുചക്രവാഹനങ്ങളോ മറ്റ് സ്വകാര്യ വാഹനങ്ങളോ പാർക്ക് ചെയ്യാൻ പാടില്ലെന്നും പോലീസ് അറിയിച്ചു.


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2