
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾ വെള്ളിയാഴ്ചയും
തുടർന്നു. തുടർച്ചയായ നാലാം ദിവസം അഞ്ച് സമരങ്ങളാണ് സർവകലാശാലയിൽ സംഘടിപ്പിച്ചത്. ചൊവ്വാഴ്‌ച എസ്എഫ്ഐ സർവകലാശാലകൾ കാവിവത്കരിക്കുന്നതിനെതിരേ സംഘടിപ്പിച്ച സമരത്തെ തുടർന്നുണ്ടായ ജീവനക്കാരുമായുള്ള സംഘർഷമാണ് തുടർസമരങ്ങൾക്ക് കാരണമായത്. ചൊവ്വാഴ്‌ച സമരമവസാനിപ്പിച്ച എസ്എഫ്ഐ പ്രവർത്തകർ അവർക്കെതിരേ പ്രതിഷേധപ്രകടനം നടത്തിയ കോൺഗ്രസ്-ലീഗ് അനുകൂല സർവീസ് സംഘടനാപ്രവർത്തകരുമായി ഏറ്റുമുട്ടിയിരുന്നു. ഇതിൽ ആറു ജീവനക്കാർക്കും മൂന്ന് എസ്എഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. ഈ സംഘട്ടനത്തെ തുടർന്ന് വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയും കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷനും സോളിഡാരിറ്റി ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസും സംയുക്തമായി പണിമുടക്കുസമരം നടത്തി. കൈയേറ്റം ചെയ്ത എസ്എഫ്ഐ പ്രവർത്തകർക്കെതിരേ നടപടിയെടുക്കാമെന്ന് വൈസ് ചാൻസലർ ഉറപ്പ് നൽകിയശേഷമാണ് ജീവനക്കാർ ഉച്ചയോടെ സമരം അവസാനിപ്പിച്ചത്. സിൻഡിക്കേറ്റംഗങ്ങളായ ടി.ജെ. മാർട്ടിൻ, ഡോ. പി. റഷീദ് അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
ആദ്യസമരം 'ആക്ട്‌ടി'ന്റെ
വെള്ളിയാഴ്‌ചത്തെ ആദ്യസമരം തുടങ്ങിയത് അസോസിയേഷൻ ഓഫ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ്(ആക്‌ട്) ആണ് ആക്‌ടിന്റെ മുൻ പ്രസിഡന്റും എജുക്കേഷൻ പഠനവകുപ്പ് അസോസിയേറ്റ് പ്രൊഫസറും സിൻഡിക്കേറ്റംഗവുമായ ഡോ. ടി. വസുമതിക്കുനേരെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചാണ് സംഘടന ഭരണകാര്യാലയത്തിലേക്ക് മാർച്ച് നടത്തിയത്. പ്രതിഷേധ മാർച്ച് സിൻഡിക്കേറ്റംഗം അഡ്വ. പി.കെ, ഖലീമുദ്ധീൻ ഉദ്ഘാടനം ചെയ്തു.
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ പ്രതിഷേധസംഗമം
ഉന്നതവിദ്യാഭ്യാസമേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സ്റ്റുഡൻ്റ്സ് ട്രാപ്പിൽ പ്രതിഷേധസംഗമം നടത്തി. സിൻഡിക്കേറ്റംഗം അഡ്വ. പി.കെ. ഖലിമുദ്ധീൻ ഉദ്ഘാടനം ചെയ. കെജിഒഐ ജില്ലാ പ്രസിഡൻ്റ് ഡോ. പി. സീമ അധ്യക്ഷത വഹിച്ചു.
കെഎസ് ഉപരോധം
സർവകലാശാലാ ജീവനക്കാരെ ആക്രമിച്ചവർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ അണകാര്യാലയം ഉപരോധിച്ചു. ഉപരോധിക്കാൻ എത്തിയ പ്രവർത്തകരെ കൊണ്ടോട്ടി ഡിവൈഎസ്‌പി പി.കെ. സന്തോഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് തടഞ്ഞത് ഇന്നിലും തള്ളിലും കലാശിച്ചു. കെഎസ്‌യു സംസ്ഥാന ജനറ സെക്രട്ടറി കണ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.
എംപ്ലോയീസ് യൂണിയൻ പ്രതിഷേധം
വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ നടത്തിയ മാർക്ക് ദാനത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധസംഗമങ്ങൾ നടത്തി. ഭരണവിഭാഗം ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധസംഗമം കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് കേരള സംസ്ഥാന വൈസ് പ്രസിഡൻറ് ടി. ശബീഷ് ഉദ്ഘാടനം ചെയ്തു. പരീക്ഷാഭവനിൽ സെനറ്റംഗം വി.എസ്. നിഖിൽ ഉദ്ഘാടനം ചെയ്തു. ടാഗോർ നികേതനു മുമ്പിൽ എംപ്ലോയീസ് യൂണിയൻ സെക്രട്ടറി എൻ.പി. ജംഷീർ ഉദ്ഘാടനം ചെയ്‌തു.
കോലം കത്തിച്ച് എസ്എഫ്ഐ
ചൊവ്വാഴ്ച നടന്ന സമരത്തിൽ വൈസ് ചാൻസലറുടെ ഓഫീസ് ആക്രമിച്ച ഒൻപത് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്യാൻ വിസിയുടെ നിർദേശം. ഒപ്പം ഹോസ്റ്റലിൽനിന്നും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ നിർദേശമിറങ്ങിയതിനുപിന്നാലെ സ്റ്റുഡൻ്റ്സ് ഗ്രൂപ്പിൽ വെച്ച് വിസിയുടെ കോലം കത്തിച്ച് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു. ഇതിനിടയിൽ സർവകലാശാല ആക്രമിച്ച കേസിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു.
സ്ഥാപനദിനാഘോഷം റദ്ദാക്കി വിസി
ജൂലായ് 23-ന് നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാല സ്ഥാപനദിനാഘോഷ പരിപാടികൾ റദ്ദാക്കാൻ വൈസ് ചാൻസലർ ഉത്തരവിട്ടു. സർവകലാശാലയുടെ ഭാവി വികസനം ലക്ഷ്യമിട്ട് 21-ന് നടത്താനിരുന്ന പാനൽ ചർച്ചയും റദ്ദാക്കി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group