
ആറന്മുള പാർഥസാരഥിയുടെ ഇഷ്‌ടവഴിപാടായ വള്ളസ്സദ്യകൾക്ക് തുടക്കംകുറിച്ച് അടുപ്പിലേക്ക് അഗ്നിപകരൽ ചടങ്ങുനടന്നു. ഞായറാഴ്‌ച മുതൽ ഒക്ടോബർ രണ്ടുവരെ 80 നാൾ നീണ്ടുനിൽക്കുന്ന വള്ളസ്സദ്യയ്ക്ക് തുടക്കംകുറിച്ചാണ് അഗ്നിപകരൽ നടന്നത്. വെള്ളിയാഴ്‌ച രാവിലെ ക്ഷേത്ര മേൽശാന്തി ശ്രീകോവിലിൽനിന്ന് പള്ളിയോടം (പ്രസിഡൻ്റ് കെ.വി. സാംബദേവന് പകർന്നുനൽകിയ ദീപം പാചകപ്പുരയിൽ തയ്യറോക്കിയ നിലവിളക്കിലേക്ക് പകർന്നു. തുടർന്ന് ഊട്ടുപുരയുടെ കിഴക്ക് വടക്കേമൂലയിൽ പ്രത്യേകം തയ്യാറാക്കിയ വള്ളസദ്യ അടുപ്പിലേക്ക് മുതിർന്ന പാചക കരാറുകാരൻ കെ.ജി. ഗോപാലകൃഷ്ണൻനായർ കൃഷ്‌ണവേണി അഗ്നിപകർന്നു. പാലും അരിയും പഞ്ചസാരയും പള്ളിയോട സേവാസംഘം ഭാരവാഹികൾ ഉരുളിയിലേക്ക് ഭക്തിപൂർവമർപ്പിച്ചു. പാൽപ്പായസംവെച്ച് ഭക്തർക്ക് വിളമ്പി.
ചടങ്ങിൽ പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, വൈസ് പ്രസിഡന്റ് കെ.എസ്. സുരേഷ്, ട്രഷറർ രമേഷ് മാലിമേൽ, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, ഫുഡ് കമ്മിറ്റി കൺവീനർ എം.കെ. ശശികുമാർ കുറുപ്പ്, ടി.കെ. രവീന്ദ്രൻനായർ, ബി. കൃഷ്‌ണകുമാർ, ഡോ. സുരേഷ് ബാബു. വിജയകുമാർ ചുങ്കത്തിൽ, പാർഥസാരഥിപിള്ള രഘുനാഥ് കോയിപ്രം, ദേവസ്യം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.കെ. ഈശ്വരൻ നമ്പൂതിരി, വി.കെ. ചന്ദ്രൻ, ക്യാപ്റ്റൻ രവീന്ദ്രൻനായർ, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് വിജയൻ നടമംഗലത്ത്, സെക്രട്ടറി ശശി കണ്ണങ്കേരിൽ, മനോജ് മാധവശേരിൽ, കെ.കെ. രാധാമണിയമ്മ, ആർ.ഗീതാകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.
വള്ളസ്സദ്യ വഴിപാടുകൾക്ക് നാളെത്തുടക്കം
ഞായറാഴ്‌ച ആരംഭിക്കുന്ന വഴിപാട് വള്ളസ്സദ്യ പടങ്ങ് രാവിലെ 11-ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാർ തിരുമുറ്റത്തെ ആനക്കൊട്ടിലിൽ ഉദ്ഘാടനംചെയ്യും.
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പഞ്ചപാണ്ഡവക്ഷേത്ര ദർശനയാത്രയുടെ ഉദ്ഘാടനവും പാഞ്ചജന്യം ഓഫീസിന് മുമ്പിൽ മന്ത്രി നിർവഹിക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group