
കഴക്കൂട്ടം : പ്രകൃതിദത്തമായ നിലയിൽ കാർഷികരീതികൾ മുന്നോട്ടുകൊണ്ടുപോകണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. രാസവളങ്ങളുടെ അമിതോപയോഗം മണ്ണിൻ്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും പ്രകൃതിദത്തകൃഷി കർഷകരുടെ വരുമാനം വർധിപ്പിക്കുമെന്നും ഗവർണർ പറഞ്ഞു.
ശ്രീകാര്യത്ത് കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിന്റെ(സിടിസിആർഐ) 62-ാം സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലബോറടികൾക്കുള്ളിൽ നടക്കുന്ന പരീക്ഷണങ്ങളുടെ ഉപഭോക്താക്കൾ രാജ്യത്തെ കർഷകരും ജനങ്ങളുമായിരിക്കണമെന്ന് ഗവർണർ പറഞ്ഞു. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഡയറക്‌ടർ ഡോ. സഞ്ജയ് ബെഹാരി വിശിഷ്‌ടാതിഥിയായി. സിടിസിആർഐ ഡയറക്‌ടർ ഡോ. ജി. ബൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ വിള ഉത്പാദനവിഭാഗം മേധാവി ഡോ. ജി. സുജ, ഡോ. മകേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. മികച്ച പ്രകടനം കാഴ്‌ചവെച്ച ജീവനക്കാർ, ഗവേഷകർ, കർഷകർ എന്നിവരെ ഗവർണർ ആദരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group