പരിസ്ഥിതിസംരക്ഷണം സാമൂഹികബോധത്തിൻ്റെ ഭാഗം -കേന്ദ്രമന്ത്രി സുരേഷ്ഗോപി

പരിസ്ഥിതിസംരക്ഷണം സാമൂഹികബോധത്തിൻ്റെ ഭാഗം -കേന്ദ്രമന്ത്രി സുരേഷ്ഗോപി
പരിസ്ഥിതിസംരക്ഷണം സാമൂഹികബോധത്തിൻ്റെ ഭാഗം -കേന്ദ്രമന്ത്രി സുരേഷ്ഗോപി
Share  
2025 Jul 12, 09:31 AM
mannan

തിരുവനന്തപുരം പൊതുയിടങ്ങൾ മലിനമുക്തമാക്കുന്നതും അതിലൂടെ പരിസ്ഥിതിസംരക്ഷണം ഉറപ്പാക്കുന്നതും സാമൂഹികബോധത്തിന്റെ ഭാഗമാണെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി പറഞ്ഞു, പട്ടം സെയ്ൻ്റ് മേരീസ് സ്കൂ‌ൾ, ഓൾ സെയ്ൻ്റ്സ് കോളേജ് എന്നിവിടങ്ങളിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) നടത്തിയ സ്വച്ഛത പഖ്യാദാ കാംപെയ്ൻ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.


രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനു മുൻഗണന നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ വിദ്യാർഥികൾ മാതൃകയാക്കണമെന്നും സുരേഷ്‌ഗോപി ആവശ്യപ്പെട്ടു.


സെയ്ന്റ് മേരീസ് സ്‌കൂളിൽ നടന്ന പടങ്ങിൽ ബിപിസിഎൽ പീഫ് ജനറൽ മാനേജർ ജോർജ് തോമസ് അധ്യക്ഷനായി. പ്രിൻസിപ്പൽ ഫാ. പി. നെൽസൺ, വൈസ് പ്രിൻസിപ്പൽ റെജി ലൂക്കോസ്, പിടിഎ പ്രസിഡൻ്റ് മുരളിദാസ്, എംപിടിഎ പ്രസിഡന്റ് സജിനി, എൽപിജി കേരള വിഭാഗം മേധാവി തര്യൻ പീറ്റർ, ബിപിസിഎൽ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എം. ശങ്കർ, കെ. ജോൺസൺ എന്നിവർ പങ്കെടുത്തു. ഓൾ സെയ്ൻ്റ്സ് കോളേജിൽ നടന്ന ചടങ്ങിൽ മുൻ ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്‌മിനായർ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ(ഐഒസി) ചീഫ് ജനറൽ മാനേജർ ഗീതിക വർമ, ഓൾ സെയ്ന്റ്സ് കോളേജ് പ്രിൻസിപ്പൽ രശ്‌മി ആർ. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan