അടിയന്തരാവസ്ഥയിലൂടെ തരൂരിന്റെ കോൺഗ്രസ് ആക്രമണം

അടിയന്തരാവസ്ഥയിലൂടെ തരൂരിന്റെ കോൺഗ്രസ് ആക്രമണം
അടിയന്തരാവസ്ഥയിലൂടെ തരൂരിന്റെ കോൺഗ്രസ് ആക്രമണം
Share  
2025 Jul 11, 09:54 AM
vadakkan veeragadha

തിരുവനന്തപുരം: കോൺഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി പ്രവർത്തകസമിതി അംഗം ശശി തരൂർ അടിയന്തരാവസ്ഥയെയും അതിനു കാരണക്കാരിയായ ഇന്ദിരാഗാന്ധിയെയും മകൻ സഞ്ജയ് ഗാന്ധിയെയും അതിരൂക്ഷമായി വിമർശിക്കുന്ന ലേഖനത്തിലൂടെയാണ് തരൂരിൻ്റെ ആക്രമണം.


അടിയന്തരാവസ്ഥയുടെ പേരിൽ ജനാധിപത്യധ്വംസനവും മൗലികാവകാശ ലംഘനങ്ങളും അതിക്രൂര അക്രമങ്ങളുമാണ് നടന്നതെന്നും തമ്മൻ പറയുന്നു.


"1975-ലെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. നമ്മൾ കൂടുതൽ ആത്മവിശ്വാസവും അഭിവൃദ്ധിയും പല കാര്യങ്ങളിലും കൂടുതൽ ഉറപ്പുള്ളനുമായ ജനാധിപത്യമാണ്. എന്നിട്ടും അടിയന്തരാവസ്ഥയുടെ പാഠങ്ങൾ പ്രസക്തമായി തുടരുന്നു"- ശശി തരൂർ പറയുന്നു. നരേന്ദ്രമോദിയുടെ ഭരണത്തിൽ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നുവെന്ന് കോൺഗ്രസ് വിമർശിക്കുമ്പോഴാണ് ഈ താരതമ്യം.


അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിനെ ഭയാനകം എന്നാണ് തരൂർ വിശേഷിപ്പിക്കുന്നത്. അധികാരം സ്വേച്ഛാധിപത്യമായി മാറി. ആഭ്യന്തരമായ അരക്ഷിതാവസ്ഥയും ബാഹ്യഭീഷണികളും നേരിടാനും രാജ്യത്ത് അച്ചടക്കവും കാര്യക്ഷമതയും കൊണ്ടുവരാനും അടിയന്തരാവസ്ഥയ്ക്കുമാത്രമേ കഴിയൂ എന്ന് ഇന്ദിരാഗാന്ധി വാദിച്ചു.


സഞ്ജയ് ഗാന്ധി നിർബന്ധിതവന്ധ്യംകരണം നടപ്പാക്കി. ദരിദ്രഗ്രാമങ്ങളിൽ ബലപ്രയോഗവും അക്രമവും നടത്തി. ഡൽഹിയിലെ ചേരികൾ ഇടിച്ചുനിരത്തി ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കി. ഈ പ്രവർത്തനങ്ങളെ ദൗർഭാഗ്യകരമായ അക്രമങ്ങളെന്ന് വിശേഷിപ്പിച്ച് ഗൗരവം കുറച്ചുകാട്ടുകയാണ് പിന്നീട് ചെയ്‌തത്.


ഇന്ദിരാഗാന്ധിയുടെ സമ്മർദത്തിൽ നീതിന്യായ വ്യവസ്ഥയ്ക്കുപോലും വഴങ്ങേണ്ടിവന്നു. തടങ്കലിലെ പീഡനങ്ങളും കൊലപാതകങ്ങളുമൊന്നും പുറംലോകം അറിഞ്ഞില്ല. ഇന്ത്യ ശ്വാസം അടക്കിപ്പിടിച്ച നിന്ന നാളുകളാണത്. ജനാധിപത്യം ശക്തമായ നിലനിൽക്കുന്ന രാജ്യങ്ങളിലും അത് എത്രമാത്രം ദുർബലമാകാൻ സാധ്യതയുണ്ടെന്ന ഓർമ്മിപ്പിക്കലാണ് അടിയന്തരാവസ്ഥയെന്നും തരൂർ നിരീക്ഷിക്കുന്നു.


അടിയന്തരാവസ്ഥ പ്രഖ്യാപിച്ചയുടൻ പഠനത്തിനായി അമേരിക്കയിലേക്ക് പോയ തന്നെ അടിയന്തരവസ്ഥയുണ്ടാക്കിയ അഗാധമായ മരവിപ്പ് വല്ലാതെ അസ്വസ്ഥനാക്കിയെന്നും തരൂർ പറയുന്നു.


അഭിപ്രായമുണ്ട്, പറയുന്നില്ല -വി.ഡി. സതീശൻ


ലേഖനത്തെക്കുറിച്ച് തനിക്ക് അഭിപ്രായമുണ്ടെങ്കിലും പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മറുപടി പറയേണ്ടത് ദേശീയ നേതൃത്യമാണ്.


തരൂർ ഏത് പാർട്ടിയിൽ? -കെ. മുരളീധരൻ


താൻ ഏത് പാർട്ടിയിലാണെന്ന് തരൂർ തീരുമാനിക്കണമെന്ന് കെ. മുരളീധരൻ. അടിയന്തരാവസ്ഥയെക്കുറിച്ച് ഇന്ദിരാഗാന്ധിതന്നെ വിശദീകരിച്ചിട്ടുണ്ട്. ഇപ്പോഴത് പ്രസക്തമല്ല. യുഡിഎഫ് അധികാരത്തിൽ വന്നാൽ യുഡിഎഫിൽനിന്നുള്ളവരേ മുഖ്യമന്ത്രിയാകൂ, പ്രിയങ്കര മുഖ്യമന്ത്രിമുഖം താനാണെന്ന സർവേഫലം തരൂർ പങ്കുവെച്ചതിനെക്കുറിച്ചായിരുന്നു ഈ പരിഹാസം.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2