നവീകരിച്ച ചാലക്കുടി റെയിൽവേ സ്റ്റേഷൻ അടുത്ത മാസം തുറക്കും

നവീകരിച്ച ചാലക്കുടി റെയിൽവേ സ്റ്റേഷൻ അടുത്ത മാസം തുറക്കും
നവീകരിച്ച ചാലക്കുടി റെയിൽവേ സ്റ്റേഷൻ അടുത്ത മാസം തുറക്കും
Share  
2025 Jul 11, 09:46 AM
vadakkan veeragadha

ചാലക്കുടി: അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ചാലക്കുടി റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നതിൻ്റെ നിർമാണ ജോലികൾ പൂർത്തീകരിച്ച് മിനുക്കു പണിയിലേക്ക് കടന്നു. ഉദ്ഘാടനം ഓഗസ്റ്റ് മാസത്തിൽ നടത്താനാണ് തീരുമാനം.


നിർമാണ പുരോഗതി വിലയിരുത്താൻ അടുത്ത ദിവസം റെയിൽവേ ഡിവിഷനൽ മാനേജർ ചാലക്കുടി സന്ദർശിക്കും. 4.5 കോടി രൂപ ചെലവിലാണ് റെയിൽവെ സ്റ്റേഷൻ്റെ നവീകരണ ജോലികൾ നടത്തിയിട്ടുള്ളത്. രണ്ടു വർഷം മുൻപാണ് നവീകരണം തുടങ്ങിയത്. പ്ലാറ്റ് ഫോമിലെ മേൽക്കൂര മാറ്റൽ, സീലിങ് സ്ഥാപിക്കൽ, വിശ്രമമുറികൾ നവീകരിക്കൽ, ശൗചാലയ നിർമാണം, പാർക്കിങ് സൗകര്യം ഏർപ്പെടുത്തൽ തുടങ്ങിയ ജോലികൾ പൂർത്തീകരിച്ചു. യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങളും മാറ്റി, ടിക്കറ്റ് കൗണ്ടർ മോടി പിടിപ്പിച്ചു. മുൻ ഭാഗത്തെ ഓട്ടോ, ടാക്‌സി പാർക്കിങ് മാറ്റി, പകരം യാത്രക്കാരുടെ വാഹന പാർക്കിങ് മേൽക്കൂരയ്ക്കകത്താക്കി.പുതിയ എൽഇഡി ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിച്ചു.


'കുടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പ് വേണം'


കോവിഡിന് ശേഷം നിർത്തൽ ചെയ്‌ത യാത്രാവണ്ടികളുടെ സ്റ്റോപ്പ് പുനമാരംഭിക്കണമെന്നും പുതിയ തീവണ്ടികൾക്ക് സ്റ്റോപ്പനുവദിക്കണമെന്നുമുള്ള ആവശ്യങ്ങൾ ശക്തമായിട്ടുണ്ട്. പുണെ കന്യാകുമാരി എകസ് പ്രസിന് (16381) പുലർച്ച 2.15-ന് സ്റ്റോപ്പുണ്ടായിരുന്നതാണ്.


കൂടാതെ പുനലൂർ ഗുരുവായൂർ (16327) വണ്ടിക്കും സ്റ്റോപ്പുണ്ടായിരുന്നു. ഇവ പുനരാരംഭിക്കണമെന്നാണ് ആവശ്യം. കൂടാതെ തൂത്തുകുടി-പാലക്കാട്. പാലക്കാട് -തൂത്തുകൂടി പാലരുവി എക്‌സ്പ്രസ്, ആലപ്പുഴ-ദൻബാദ് എക്സ്പ്രസ് എന്നിവയ്ക്കും സ്റ്റോപ്പ് വേണമെന്നാണ് ആവശ്യം.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2