
വൈക്കം: കാർഷികമേഖലയുടെ വികസനത്തിനും ഓണത്തിനാവശ്യമായ
പച്ചക്കറി ഉത്പന്നങ്ങൾ വിളയിക്കാനും പൂകൃഷിയും ലക്ഷ്യമാക്കി വൈക്കം നഗരസഭയുടെ 20-ാം വാർഡിൽ കാലാക്കൽപുരയിടത്തിൽ 50 സെൻ്റ് സ്ഥലത്ത് നടപ്പാക്കുന്ന കൃഷികളുടെ വിത്ത് നടീൽ സി.കെ. ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരത്തിൻ്റെ ഹൃദയഭാഗത്ത് കാടുകൾ നിറഞ്ഞ് സമൂഹവിരുദ്ധർ താവളമാക്കിയിരുന്ന ഭാഗമാണ് വെട്ടിത്തെളിച്ച് കൃഷിക്ക് യോഗ്യമാക്കിയത്.
വൈക്കം കൃഷിഭവൻ്റെയും ഫാം കോസിൻ്റെയും സഹകരണത്തോടെയാണ് കൃഷി നടപ്പാക്കുന്നത്. നഗരസഭാ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സിന്ധു സജീവൻ, ഹരിദാസൻനായർ, കൃഷി അസി. ഡയറക്ടർ വിനു ചന്ദ്രബോസ്, കൃഷി അസി. മെയ്‌സൺ മുരളി, സഹൃദയ വേദി ഭാരവാഹികളായ പി. സോമൻപിള്ള, രേണുകാ രതീഷ്, അഡ്വ. എം.എസ്. കലേഷ്, ആർ. സുരേഷ്, കനകാ ജയകുമാർ, ഉഷാ ജനാർദനൻ എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group