കേരള സര്‍വകലാശാലയുടെ അകത്തും പുറത്തും സംഘര്‍ഷം; പ്രതിഷേധവുമായി DYFI, AISF പ്രവര്‍ത്തകര്‍

കേരള സര്‍വകലാശാലയുടെ അകത്തും പുറത്തും സംഘര്‍ഷം; പ്രതിഷേധവുമായി DYFI, AISF പ്രവര്‍ത്തകര്‍
കേരള സര്‍വകലാശാലയുടെ അകത്തും പുറത്തും സംഘര്‍ഷം; പ്രതിഷേധവുമായി DYFI, AISF പ്രവര്‍ത്തകര്‍
Share  
2025 Jul 10, 01:00 PM
vadakkan veeragadha

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ അകത്തും പുറത്തും പ്രതിഷേധവുമായി സംഘടനകള്‍. സര്‍വകലാശാലയ്ക്കകത്ത് എഐഎസ്എഫ് പ്രവര്‍ത്തകരും പുറത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി എത്തിയത്. എഐഎസ്എഫ് പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് മാറ്റി. പുറത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.


രാവിലെ 11 മണിയോടെ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ സര്‍കലാശാല ആസ്ഥാനത്ത് എത്തിയിരുന്നു. അദ്ദേഹം ഓഫീസിനുള്ളില്‍ കയറിയിട്ടില്ല എന്നാണ് വിവരം. താല്‍കാലികമായി രജിസ്ട്രാറുടെ ചുമതലയേല്‍ക്കാൻ താൽക്കാലിക വിസി സിസ തോമസ് നിയോഗിച്ച മിനി കാപ്പന്‍ ഇതുവരെ ചുമതല ഏറ്റെടുത്തിട്ടില്ല. മിനിയും യൂണിവേഴ്‌സിറ്റിക്കുള്ളില്‍ തന്നെയാണ് ഉള്ളത്. ഇവര്‍ ഇന്നു ചുമതല ഏറ്റെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.


ഈ സമയത്താണ് എഐഎസ്എഫ് പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റിക്കുള്ളില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കെട്ടിടത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കി. ഇതിനുപിന്നാലെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ എത്തിയത്. ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരുന്ന ഗേറ്റ് തകര്‍ത്ത് പ്രവര്‍ത്തകര്‍ ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.


പിന്നാലെ, അക്രമാസക്തരായ പ്രവര്‍ത്തകര്‍ പോലീസിനെയും പോലീസ് വാഹനങ്ങളെയും ആക്രമിച്ചു. നിലവില്‍ യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ കുത്തിയിരുന്ന പ്രതിഷേധിക്കുകയാണ് ഇവര്‍. അതേസമയം, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഗവര്‍ണറുടെ വസതിയിലേക്ക് നീങ്ങിയിട്ടുണ്ടെന്നാണ് വിവരം.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2