
നിലമ്പൂർ: നിലമ്പൂരിലും ജനജീവിതത്തെ ബാധിച്ചു. നിലമ്പൂർ കെഎസ്ആർടിസി ഡിപ്പോയിൽ സമരാനുകൂലികൾ തടഞ്ഞ സർവീസുകൾ പോലീസ് ഇടപെട്ട് ഓടിച്ചു. ഇടത് തൊഴിലാളി സംഘടനകൾ നിലമ്പൂർ ടൗണിലും വലത് തൊഴിലാളി സംഘടനകൾ നിലമ്പൂർ പോസ്റ്റ് ഓഫീസിലേക്കും മാർച്ച് നടത്തി. നിരവധി പേർ രണ്ട് മാർച്ചുകളിലായി പങ്കെടുത്തു. എടക്കര, ചുങ്കത്തറ, ചാലിയാർ, വഴിക്കടവ്, അമരമ്പലം, കരുളായി, മൂത്തേടം, പോത്തുകൽ എന്നിവിടങ്ങളിലും പണിമുടക്ക് പൂർണ്ണമാണ്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് 10 പ്രതിപക്ഷ തൊഴിലാളി സംഘടനകൾ സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്ക് നിലമ്പൂരിലെ ജനജീവിതത്തെയും ബാധിച്ചു.
സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. നിലമ്പൂർ ഡിപ്പോയിൽനിന്ന് ഗൂഡല്ലൂരിലേക്ക് കെഎസ്ആർടിസി നടത്തിയ സർവീസ് പണിമുടക്ക് അനുകൂലികൾ തടഞ്ഞെങ്കിലും പോലീസ് ഇടപെട്ടതിനെത്തുടർന്ന് എതിർപ്പ് മറികടന്ന് സർവീസ് നടത്തി. ഇത് ജനങ്ങൾക്ക് ഏറെ സഹായകമായി.
തുറന്ന് പ്രവർത്തിച്ച പൊതുമേഖലാ ബാങ്കുകളും സ്വകാര്യ സഹകരണ ബാങ്കുകളും സമരക്കാർ ബലമായി അടപ്പിച്ചു. കട കമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഇരുചക്ര വാഹനങ്ങും സ്വകാര്യ വാഹനങ്ങളും ഏതാനും ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നത് ജനങ്ങൾക്ക് ആശ്വാസമായി.
പഞ്ചായത്തോഫീസ് തുറന്നു
എടവണ്ണയിൽ പ്രതിഷേധം
എടവണ്ണ: ദേശീയ പണിമുടക്കിൽ എടവണ്ണയിലും മമ്പാട്ടങ്ങാടിയിലും വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. എടവണ്ണയിൽ ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ മിക്ക സർക്കാർ ഓഫീസുകളുടേയും പ്രവർത്തനം മുടങ്ങി.
അതേസമയം പഞ്ചായത്തോഫീസ് തുറന്നു. 13 ജീവനക്കാർ ഹാജരായി. ജോലിക്കെത്തിയവർ ഹാജർ രേഖപ്പെടുത്തി വിനോദയാത്ര പോകാനുള്ള നീക്കം നടത്തുന്നുവെന്നാരോപിച്ച് സമരാനുകൂലികൾ രംഗത്തെത്തി.
ഓഫീസിന്റെ വാതിലടച്ച സമർക്കാർ പുറത്തു നിലയുറപ്പിച്ചു. എടവണ്ണ പോലീസെത്തി സംഘർഷാവസ്ഥ ഒഴിവാക്കി. പണിമുടക്ക് ആഹ്വാനംചെയ്ത സംഘടനകൾ അങ്ങാടിയിൽ പ്രകടനം നടത്തി.
ഏറനാട് മണ്ഡലം യുഡിഎഫ് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകടനവും സംഗമവും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.എ. കരീം ഉദ്ഘാടനംചെയ്തു. മണ്ഡലം എസ്‌ടിയു പ്രസിഡൻ്റ് ഇ.പി. മജീബ് അധ്യക്ഷത വഹിച്ചു.
എസ്‌ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് അമ്പായത്തിങ്ങൽ മുനീറ, ജില്ലാ പഞ്ചായത്തംഗം എൻ.എം. രാജൻ, എടവണ്ണ ടൗൺ വാർഡംഗം ഇ. സുൽഫിക്കർ, കുഴിമണ്ണ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് അഷ്റഫ് കുഴിമണ്ണ കർഷകസംഘം ജില്ലാ സെക്രട്ടറി ലുഖ്മാൻ അരിക്കോട്, ഗോവിന്ദൻ ഇട്ടപ്പാടൻ, വി. ഹൈദ്രു, പി. സുജേഷ്, ബുഷൈർ അരിക്കോട് തുടങ്ങിയവർ സംസാരിച്ചു.
എം. മുനീർ, പി.പി. അബൂബക്കർ മാനു, യു. മനോജ്, മുജീബ് വടക്കുംമുറി, ജോയി കല്ലരിട്ടിക്കൽ, ഫാത്തിമ എടവണ്ണ, നസീറ അരിക്കോട് തുടങ്ങിയവർ നേതൃത്വം നൽകി.
ഇടതു അനുകൂല സംഘടനകളുടെ പ്രകടനവും സംഗമവും സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എം. മോഹൻദാസ് ഉദ്ഘാടനംചെയ്തു. സിഐടിയു എടവണ്ണ പഞ്ചായത്ത് സെക്രട്ടറി പി. നജീബ് അധ്യക്ഷത വഹിച്ചു.
എഐടിയുസി എടവണ്ണ പഞ്ചായത്ത് സെക്രട്ടറി വടക്കൻ സൈനുദ്ദീൻ, സിപിഐ ഏറനാട് മണ്ഡലം കമ്മിറ്റിയംഗം അജയൻ കൊളപ്പാട്, കെ. റഹീം, പി.കെ. മുഹമ്മദാലി, കെ.പി. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
എടക്കരയിൽ സമ്പൂർണം
എടക്കര: ബുധനാഴ്‌ച നടന്ന പണിമുടക്കിൽ വഴിക്കടവിൽ പ്രവർത്തിച്ചത് ഏതാനും ഹോട്ടലുകൾ മാത്രം. സംസ്ഥാന അതിർത്തിപ്രദേശമായ ഇവിടെ ഹോട്ടലുകളിൽ ഭക്ഷണം വിളമ്പിയത് യാത്രക്കാർക്ക് അനുഗ്രഹമായി. എന്നാൽ എടക്കരയിൽ സ്ഥാപനങ്ങൾ തുറന്നില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കെഎസ്ആർടിസി ബസുകളും ചെറിയ യാത്രാവാഹനങ്ങളും മാത്രമാണ് ഓടിയത്.
സിപിഎം വർഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. വഴിക്കടവിൽ അങ്കണവാടി പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന പൊതുയോഗം ലോക്കൽ സെക്രട്ടറി എം.ടി. അലി ഉദ്ഘാടനംചെയ്തു.
ഷറഫുദ്ദീൻ അധ്യക്ഷതവഹിച്ചു. എടക്കരയിൽ നടന്ന പൊതുയോഗം ലോക്കൽ സെക്രട്ടറി പി.കെ. ജിഷ്‌ണു ഉദ്ഘാടനംചെയ്‌തു. എം. ഉമ്മർ അധ്യക്ഷതവഹിച്ചു. എം.കെ. ചന്ദ്രൻ, ജയപ്രകാശ് ഉണിച്ചന്തം, ഷാജി എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group