പണിമുടക്ക് പൂർണം, സമാധാനപരം

പണിമുടക്ക് പൂർണം, സമാധാനപരം
പണിമുടക്ക് പൂർണം, സമാധാനപരം
Share  
2025 Jul 10, 09:59 AM
mannan

ചാത്തന്നൂർ ദേശീയ പണിമുടക്കിൻ്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന പണിമുടക്ക് ചാത്തന്നൂരിൽ സമാധാനപരമായിരുന്നു. കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് സർവീസ് നടത്തിയില്ല. ചാത്തന്നൂർ സബ് (ട്രഷറി, പോസ്റ്റ് ഓഫീസ്, ബിഎസ്എൻഎൽ ഓഫീസ് ഉൾപ്പെടെ സർക്കാർ ഓഫീസുകൾ പ്രവർത്തിച്ചില്ല. സ്‌കൂളുകളും കോളേജുകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ബാങ്കുകളും പ്രവർത്തിച്ചില്ല. ചാത്തന്നൂരിൽ ചില ഭാഗങ്ങളിൽ തുറന്നുവെച്ചിരുന്ന കടകൾ സമരാനുകൂലികൾ അടപ്പിച്ചു. പെട്രോൾ പമ്പുകളും അടഞ്ഞുകിടന്നു


വാഹനങ്ങൾ രണ്ടുമണിക്കൂറോളം വഴിതിരിച്ചുവിട്ടു


ചാത്തന്നൂർ: സമരാനുകൂല സംഘടനകൾ ചാത്തന്നൂർ ദേശീയപാതയിലൂടെ നടത്തിയ പ്രകടനവും തുടർന്നുള്ള യോഗവും ചാത്തന്നൂരിൽ ഗതാഗത തടസ്സം സൃഷ്ട്‌ടിച്ചു.


എൽപിജിയുമായി പോയ ബുള്ളറ്റ് ടാങ്കറുകളും വലിയ വാഹനങ്ങളും വഴിതിരിച്ചുവിട്ടത് ഏറെ ബുദ്ധിമുട്ടിലാക്കി. ചാത്തന്നൂർ ജങ്ഷനും ഊറാംവിള ജങ്ഷനും ഇടയിലാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്.


ഉച്ചയ്ക്ക് 10.45-ഓടെ ചാത്തന്നൂർ പോലീസ് ദേശീയപാതയിൽ ഊറാവിളയ്ക്കും (കെഎസ്ആർടിസി ഡിപ്പോ ജങ്ഷൻ) ചാത്തന്നൂർ ജങ്ഷനും ഇടയിൽ വാഹനഗതാഗതം തടഞ്ഞു. രണ്ടരമണിക്കുറോളം വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.


പാരിപ്പള്ളിയിൽ സർക്കാർ ഓഫീസുകൾ പ്രവർത്തിച്ചില്ല


പാരിപ്പള്ളി: അഖിലേന്ത്യാ പണിമുടക്ക് പാരിപ്പള്ളിയിൽ സമാധാനപരമായിരുന്നു. സർക്കാർ ഓഫീസുകളും സ്‌കൂളുകളും പ്രവർത്തിച്ചില്ല. കുടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും ഓട്ടോ-ടാക്സികളും നിരത്തിലിറങ്ങിയില്ല. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ മിനിസ്റ്റീരിയൽ വിഭാഗം പണിമുടക്കിൽ പങ്കെടുത്തു. ആശുപത്രി സാധാരണനിലയിൽ പ്രവർത്തിച്ചു. ഐഒസി പ്ലാൻ്റിൽ സ്ഥിരം ജീവനക്കാരെത്തി. കരാർ ജീവനക്കാർ സമരത്തിൽ പങ്കെടുത്തു.


സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ പാരിപ്പള്ളി ജങ്ഷനിൽ പ്രകടനം നടത്തി. പോസ്റ്റ് ഓഫീസിനു മുന്നിൽ കൂടിയ പൊതുയോഗം വി. രഘുനാഥൻ (സിഐടിയു) ഉദ്ഘാടനം ചെയ്‌തു. ശ്രീകുമാർ പാരിപ്പള്ളി (എഐടിയുസി) അധ്യക്ഷത വഹിച്ചു. സിപിഎം നേതാക്കാളായ വി. വിജയപ്രകാശ്, വി. ഗണേശൻ, എൻ. സന്തോഷ്, മനോഷ്, ആർ.എം. ഷിബു, കെ.എസ്. ബിനു, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയൻ തുടങ്ങിയവർ സംസാരിച്ചു.


പാരിപ്പള്ളിയിൽ സർക്കാർ ഓഫീസുകൾ പ്രവർത്തിച്ചില്ല


പാരിപ്പള്ളി അഖിലേന്ത്യാ പണിമുടക്ക് പാരിപ്പള്ളിയിൽ സമാധാനപരമായിരുന്നു. സർക്കാർ ഓഫീസുകളും സ്‌കൂളുകളും (പ്രവർത്തിച്ചില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും ഓട്ടോ-ടാക്സികളും നിരത്തിലിറങ്ങിയില്ല. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ മിനിസ്റ്റീരിയൽ വിഭാഗം പണിമുടക്കിൽ പങ്കെടുത്തു. ആശുപത്രി സാധാരണനിലയിൽ പ്രവർത്തിച്ചു. ഐഒസി പ്ലാന്റിൽ സ്ഥിരം ജീവനക്കാരെത്തി. കരാർ ജീവനക്കാർ സമരത്തിൽ പങ്കെടുത്തു.


സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ പാരിപ്പള്ളി ജങ്ഷനിൽ പ്രകടനം നടത്തി. പോസ്റ്റ് ഓഫീസിനു മുന്നിൽ കൂടിയ പൊതുയോഗം വി. രഘുനാഥൻ (സിഐടിയു) ഉദ്ഘാടനം ചെയ്‌തു. ശ്രീകുമാർ പാരിപ്പള്ളി (എഐടിയുസി) അധ്യക്ഷത വഹിച്ചു. സിപിഎം നേതാക്കാളായ വി. വിജയപ്രകാശ്, വി. ഗണേശൻ, എൻ, സന്തോഷ്, മനോഷ്, ആർ.എം. ഷിബു. കെ.എസ്. ബിനു, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയൻ തുടങ്ങിയവർ സംസാരിച്ചു.


ഐഎൻടിയുസി പ്രകടനം നടത്തി


പരവൂർ: ദേശീയ പണിമുടക്കിൻ്റെ ഭാഗമായി ഐഎൻടിയുസി ചാത്തന്നൂർ

റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂരിൽ പ്രകടനവും സമ്മേളനവും നടത്തി. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡൻ്റ് പാരിപ്പള്ളി വിനോദ് ഉദ്ഘാടനം ചെയ്‌തു. റീജണൽ പ്രസിഡൻ്റ് ഹാഷിം പരവൂർ അധ്യക്ഷത വഹിച്ചു. അഡ്വ. അജിത്ത്, സന്തോഷ് കുട്ടാട്ടുകോണം, സുരേഷ് ഉണ്ണിത്താൻ, ഉളിയനാട് ജയൻ, ചാത്തന്നൂർ രാധാകൃഷ്ണ‌ൻ, സുഗതൻ പറമ്പിൽ, റോബിൻ പൂയപ്പള്ളി, ഏറം സന്തോഷ്, ടി. സജീവ്, മുരളീധരൻപിള്ള തുടങ്ങിയവർ സംസാരിച്ചു.


പൂതക്കുളത്ത് സംയുക്തപ്രകടനം


പൂതക്കുളം ദേശീയ പണിമുടക്കുദിനത്തിൽ പൂതക്കുളത്ത് സിഐടിയുവും എഐടിയുസിയും സംയുക്തപ്രകടനം നടത്തി. പൂതക്കുളം ഹൈസ്കൂ‌ൾ ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം പോസ്റ്റ് ഓഫീസിനു മുന്നിൽ സമാപിച്ചു. തുടർന്നു നടന്ന ധർണ കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് പി.വി. സത്യൻ ഉദ്ഘാടനം ചെയ്തു‌തു. വി. സുനിൽരാജ് അധ്യക്ഷനായി.


ഡി. സുരേഷ്കുമാർ, എസ്. സുഭാഷ്, ജെ. പ്രദീപ്, എം.കെ. ശ്രീകുമാർ, കെ.എൻ, ശ്രീദേവിയമ്മ എന്നിവർ സംസാരിച്ചു. പ്രകടനത്തിനും ധർണയ്ക്കും വി. അശോകൻപിള്ള, വി. ജോയ്, എ. ആശാദേവി, ശ്രീലക്ഷ്‌മി തുടങ്ങിയവർ നേതൃത്വം നൽകി.


ഇലക്ട്രിസിറ്റി വർക്കേഴ്സ്‌ഫെഡറേഷൻപ്രകടനം


ചാത്തന്നൂർ: ദേശീയ പണിമുടക്കിന്റെ്റെ ഭാഗമായി കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷ(എഐടിയുസി)ന്റെ നേതൃത്വത്തിൽ ചാത്തന്നൂരിൽ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി സി. പ്രദീപ്‌കുമാർ, ഫെഡറേഷൻ ഡിവിഷൻ സെക്രട്ടറി കിഷോർകുമാർ, ഡിവിഷൻ പ്രസിഡൻ്റ് രാജേഷ്, വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന ഭാരവാഹി ഷെഫീഖ്, ഡിവിഷൻ സെക്രട്ടറി സുനിൽകുമാർ, ഡിവിഷൻ പ്രസിഡൻ്റ് അധീന എന്നിവർ നേതൃത്വം നൽകി.


പരവൂരിൽ പണിമുടക്ക് ബാധിക്കാതെ ബീച്ചുകൾ


പരവൂർ: പൊതുപണിമുടക്ക് പരവൂരിൽ ബീച്ചുകളിലെ തിരക്കിനെ ബാധിച്ചില്ല. ബുധനാഴ്‌ച വൈകുന്നേരം അവധിദിവസം ചെലവിടാൻ തെക്കുംഭാഗം, പൊഴിക്കര ബീച്ചുകളിലേക്ക് ആളുകൾ ധാരാളമായി എത്തി. തീരദേശങ്ങളിലെ ചെറുകിടകച്ചവടങ്ങൾക്കും മുടക്കമുണ്ടായില്ല. പരവൂർ ജങ്ഷനിൽ രാവിലെ സമരക്കാർ വാഹനങ്ങൾ തടഞ്ഞു. പോലീസ് ഇടപെട്ട് അവരെ പിന്തിരിപ്പിച്ചു. ട്രെയിൻ യാത്രികരെ സമരം ബാധിച്ചു. സ്വന്തം വാഹനങ്ങളിലെത്തി ജോലിക്ക് പോയവരായിരുന്നു കൂടുതലും. വാഹന പാർക്കിങ് കേന്ദ്രത്തിലും സാധാരണപോലെ വാഹനത്തിരക്ക് ഉണ്ടായിരുന്നു. സിഐടിയുവും ഐഎൻടിയുസിയും ടൗണിൽ പ്രകടനം നടത്തി.


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan