
ഓണത്തിന് വെളിച്ചെണ്ണ ലഭ്യത ഉറപ്പാക്കാൻ സർക്കാർ; വില നിയന്ത്രിക്കും: കൃഷി മന്ത്രി
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ ലഭ്യത ഉറT5Rപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നതായി റിപ്പോർട്ട്.
വെളിച്ചെണ്ണ വില റെക്കോർഡ് ഉയരങ്ങളിൽ എത്തിയതിനെ തുടർന്നാണ് ഈ നീക്കമെന്ന് സൂചന. കൊപ്രയുടെ ക്ഷാമവും വിലക്കയറ്റവും വെളിച്ചെണ്ണയുടെ വില കുത്തനെ ഉയരാൻ കാരണമായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ, കേരഫെഡ് - നാളികേര കർഷകരുടെ സഹകരണ ഫെഡറേഷൻ - മുഖേന അസംസ്‌കൃത തേങ്ങ സംഭരിക്കാനുള്ള പ്രക്രിയയിലാണ് സർക്കാർ. ഇവ പിന്നീട് കൊപ്രയാക്കി മാറ്റുമെന്ന് സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞതായി ബിസിനസ്‌ലൈൻ റിപ്പോർട്ട് ചെയ്തു.
കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിൽ നിന്ന് നാളികേര വികസന ബോർഡ് നിശ്ചയിച്ച സംഭരണ വിലയേക്കാൾ ഒരു രൂപ കൂടുതൽ നൽകി തേങ്ങ സംഭരിക്കാൻ കേരഫെഡിന് കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
കൂടാതെ, പൊതുവിപണിയിൽ നിന്ന് 500 ടൺ കൊപ്ര കൂടി സംഭരിക്കുന്നതിനായി ടെൻഡറുകൾ വിളിക്കും. എന്നിരുന്നാലും, വിലക്കയറ്റം സർക്കാരിന് ആശങ്കയായി തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലോകമെമ്പാടും നാളികേര ഉൽപാദനത്തിൽ 25 ശതമാനം കുറവുണ്ടായതായും, ദക്ഷിണേന്ത്യയിൽ ഇത് 40 ശതമാനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിൽ പ്രതിവർഷം മൂന്ന് ലക്ഷം ടൺ വെളിച്ചെണ്ണ ഉപയോഗിക്കപ്പെടുന്നതായാണ് കണക്ക്.
കൊപ്രയ്ക്കായി കേരളം പ്രധാനമായും ആശ്രയിക്കുന്നത് അയൽ സംസ്ഥാനമായ തമിഴ്‌നാടിനെയാണ്. എന്നാൽ, കൃഷിയിടങ്ങളിൽ ഉണ്ടായ കനത്ത മഴ കൊപ്രയിൽ ഫംഗസ് ബാധയ്ക്ക് കാരണമായി, ഇത് വെളിച്ചെണ്ണ നിർമാണത്തിൻ്റെ അളവിനെയും ഗുണനിലവാരം സർക്കാർ ഉറപ്പാക്കുമെന്നും, സംസ്ഥാനത്ത് അടുത്തിടെ വ്യാപകമായിക്കൊണ്ടിരിക്കുന്ന മായം ചേർത്ത എണ്ണയുടെ വിൽപ്പന തടയാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പാമോലിൻ, സൂര്യകാന്തി എണ്ണ എന്നിവയുടെ വില യഥാക്രമം ലിറ്ററിന് 120 രൂപയും 150 രൂപ ആയിരിക്കു മ്പോൾ, വെളിച്ചെണ്ണയുടെ ചില്ലറ വില 450 രൂപയ്ക്ക് മുകളിലാണ്. കേരളത്തിൽ കൊപ്രയുടെ വില കിലോയ്ക്ക് 255 രൂപയും, തമിഴ്‌നാട്ടിൽ 245 രൂപയുമാണ്.
വെളിച്ചെണ്ണയുടെ മൊത്തവില കേരളത്തിൽ 384 രൂപയും തമിഴ്‌നാട്ടിൽ 380 രൂപയുമാണ്.
എന്നിരുന്നാലും, തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും കൊപ്ര എത്തിത്തുടങ്ങിയതിനാൽ വിലയിൽ കുറവുണ്ടാകുമെന്ന് വിപണി പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
ചിത്രങ്ങൾ :പ്രതീകാത്മകം

വിളിക്കൂ ..മന്നൻ വെളിച്ചെണ്ണ നിങ്ങളുടെ വീട്ടിലെത്തും
മന്നൻ വെളിച്ചെണ്ണയ്ക്ക് ദേശീയപുരസ്‌കാരം
ഇന്ത്യയിലെ ഒന്നാമത്തെ Agmark വെളിച്ചെണ്ണ .
1998 മുതൽ Agmark Quality നിലനിർത്തുന്ന
ഇന്ത്യയിലെ ഒരേ ഒരു വെളിച്ചെണ്ണ.
സൾഫറും കെമിക്കലും ചേരാത്ത 100 % ശുദ്ധമായ ,ഡബിൾ ഫിൽറ്റർ
ചെയ്‌ത നാടൻ വെളിച്ചെണ്ണ.
മറ്റു വാണിജ്യ എണ്ണകളിൽ ഉപയോഗിക്കുന്നതുപോലുള്ള പെട്രോളിയം
അടിസ്ഥാനമാക്കിയുള്ള ആന്റിഓക്സിഡൻഡുകൾ ഒന്നുംതന്നെ മന്നൻ
വെളിച്ചെണ്ണയിൽ ചേരുന്നില്ല.
പച്ചത്തേങ്ങ ഡ്രയറിൽ ഉണക്കി തെരെഞ്ഞെടുത്ത കൊപ്ര Steam process
ലൂടെ ഉൽപ്പാദിപ്പിക്കുന്നു .
വിളിക്കൂ ..മന്നൻ വെളിച്ചെണ്ണ നിങ്ങളുടെ വീട്ടിലെത്തും
ഫോൺ :+91703 4354 058
( സപ്ലൈ നിബന്ധനകൾക്ക് വിധേയം


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group