
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണിമുതല്‍ ആരംഭിച്ച പണിമുടക്ക് . ബുധനാഴ്ച അര്‍ധരാത്രി 12 മണി വരെ തുടരും. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖല ഓഹരിവില്‍പ്പന അവസാനിപ്പിക്കുക തുടങ്ങിയ 17 ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതില്‍ തൊഴിലാളിവിരുദ്ധമായ നാല് ലേബര്‍കോഡുകള്‍ പിന്‍വലിക്കണമെന്നതാണ് പ്രധാന ആവശ്യം. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ഹിന്ദ് മസ്ദൂര്‍ സഭ, സംയുക്ത കിസാന്‍ മോര്‍ച്ച തുടങ്ങിയ പത്ത് തൊഴിലാളി സംഘടനകളാണ് ദേശീയ പണിമുടക്കില്‍ അണിചേരുക. അതേസമയം, ബിഎംഎസ് പണിമുടക്കില്‍ പങ്കുചേര്‍ന്നിട്ടില്ല.
ബസ്, ടാക്‌സി ജീവനക്കാരും പങ്കുചേരുമെന്നതിനാല്‍ കേരളത്തില്‍ പണിമുടക്ക് പൂര്‍ണമാകുമെന്നാണ് കരുതുന്നത്. നിലവില്‍ സ്വകാര്യ വാഹനങ്ങളല്ലാതെ മറ്റ് വാഹനങ്ങള്‍ നിരത്തിലില്ല. പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ടതിനാല്‍ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നില്ല. കടകള്‍ അടച്ചിട്ടിരിക്കുകയാണ്. ചുരുക്കം ഓട്ടോകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. റെയില്‍വേ സ്റ്റേഷനില്‍ വരുന്ന യാത്രക്കാര്‍ക്കായി തിരുവനന്തപുരത്ത് പൊലീസ് വാഹനങ്ങള്‍ സജീകരിച്ചിട്ടുണ്ട്.
കൊച്ചിയില്‍ സമരാനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി ബസ് തടയുന്ന സംഭവമുണ്ടായി. ഇതോടെ ജീവനക്കാര്‍ പോലീസ് സഹായം ആവശ്യപ്പെട്ടു. കോഴിക്കോട് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. ഇന്നലെ സര്‍വീസ് തുടങ്ങിയ ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. നഗരത്തില്‍ ഏതാനും ഓട്ടോകളും സര്‍വീസ് നടത്തുന്നുണ്ട്.
അതേസമയം ദേശീയ പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് തടയാന്‍ സര്‍ക്കാരും കെഎസ്ആര്‍ടിസിയും ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജോലിക്കെത്താത്ത ജീവനക്കാര്‍ക്ക് ശമ്പളമുണ്ടാവില്ല. സമരം നടക്കുന്ന ദിവസത്തെ ശമ്പളം ഓഗസ്റ്റ് മാസത്തെ ശമ്പളത്തില്‍നിന്നാണ് തടഞ്ഞുവെയ്ക്കുക. രോഗം, പരീക്ഷകള്‍, പ്രസവം പോലുള്ള അത്യാവശ്യങ്ങള്‍ക്കല്ലാതെ അവധി അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group