ഡിജിറ്റൽ സർവകലാശാല നേരറിയാൻ ഗവർണർ

ഡിജിറ്റൽ സർവകലാശാല നേരറിയാൻ ഗവർണർ
ഡിജിറ്റൽ സർവകലാശാല നേരറിയാൻ ഗവർണർ
Share  
2025 Jul 09, 09:54 AM
vadakkan veeragadha

തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാലയിൽ നടക്കുന്ന

സാമ്പത്തികത്തട്ടിപ്പുകളെക്കുറിച്ച് പോലീസ് അന്വേഷണത്തിന് നിർദേശിച്ച് ഡിജിപിക്കും ഓഡിറ്റിന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനും ചാൻസലർകൂടിയായ ഗവർണറുടെ നിർദേശം. ഡിജിറ്റൽ സർവകലാശാലയിൽ ചുമതലയേറ്റ വിസി ഡോ. സിസാ തോമസ്, ക്രമക്കേടുകൾ സംബന്ധിച്ച് ഗവർണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. വിസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താനുള്ള ഗവർണറുടെ തീരുമാനം.


ഐടി വകുപ്പിന് കീഴിലുള്ള ഡിജിറ്റൽ സർവകലാശാലയുടെ പ്രോ ചാൻസലർ മുഖ്യമന്ത്രിയാണെന്നത് സംഭവത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു. ഡിജിറ്റൽ സർവകലാശാലയിൽ ഓഡിറ്റ് നടത്താറില്ല. ഐടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുംമറ്റും നടക്കുന്നതിനാൽ, സാധാരണ സർക്കാർചട്ടങ്ങളും സാമ്പത്തിക അളവുകോലുകളും ഡിജിറ്റൽ സർവകലാശാലയിൽ ബാധകമാക്കാനാകില്ലെന്നായിരുന്നു സർവകലാശാലാ സ്ഥാപനകാലത്തെ നയം. അതിനാൽ, മറ്റ് സർവകലാശാലകൾക്ക് സമാനമായി ഓഡിറ്റും നടന്നിട്ടില്ല. പ്രോജക്ടുകളിലൂടെ സാമ്പത്തികം കണ്ടെത്തേണ്ട വിധത്തിലാണ് സർവകലാശാല വിഭാവനം ചെയ്തിരിക്കുന്നത്. ഈ വ്യവസ്ഥതന്നെയാണ് ക്രമക്കേടുകൾക്കും ആയുധമാക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.


rdrbedrsrdrw10rsp100 1) സർവകലാശാലയുടെപേരിൽ വരേണ്ട പ്രോജക്ടു‌കളും മറ്റും അധ്യാപകർ സ്വന്തംപേരിലുണ്ടാക്കിയ കമ്പനികൾ സ്വന്തമാക്കുന്നു. സർവകലാശാലയുടെ വിഭവമുപയോഗിച്ചാണ് ഇതിന്റെ ജോലികളെല്ലാം ചെയ്യുന്നത്.


2) കേന്ദ്രസർക്കാരിൻ്റെ സാമ്പത്തികസഹായത്തോടെ ആരംഭിച്ച ഗ്രാഫീൻ പദ്ധതിയിൽ പങ്കാളിയാക്കിയ സ്വകാര്യസ്ഥാപനം ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയതിനുശേഷമാണ് പിറവിയെടുത്തതുതന്നെ. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കും മുൻപുതന്നെ ഈ സ്ഥാപനത്തിന് തുകയും കൈമാറി. സ്വകാര്യസ്ഥാപനത്തിന് അനുകുലമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ളതാണ് കരാറുകളും.


rdrbrdrsrdrw10rsp160 3) ഡിജിറ്റൽ സയൻസ് പാർക്കിനായി സർവകലാശാല പാട്ടത്തിനെടുത്ത് കോടികൾ മുടക്കി വികസിപ്പിച്ച കെട്ടിടം സ്വകാര്യകമ്പനികളിലെ ജീവനക്കാർക്ക് താമസിക്കാൻ നൽകി


4) സംശയാസ്പ‌ദമായ വൗച്ചറുകളും സുതാര്യമില്ലായ്മ‌യും സാമ്പത്തികകാര്യങ്ങൾ സുതാര്യമല്ലാതാക്കി

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2