ഹിന്ദു കുടുംബത്തിൽ പെൺമക്കൾക്കും സ്വത്തിൽ തുല്യ അവകാശം -ഹൈക്കോടതി

ഹിന്ദു കുടുംബത്തിൽ പെൺമക്കൾക്കും സ്വത്തിൽ തുല്യ അവകാശം -ഹൈക്കോടതി
ഹിന്ദു കുടുംബത്തിൽ പെൺമക്കൾക്കും സ്വത്തിൽ തുല്യ അവകാശം -ഹൈക്കോടതി
Share  
2025 Jul 09, 09:51 AM
vadakkan veeragadha

കൊച്ചി: ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി) നിയമം-2005 പ്രാബല്യത്തിലായതോടെ 2004 ഡിസംബർ 20-നു ശേഷം മരിച്ച ഹിന്ദു പിതാവിന്റെ സ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശമുണ്ടെന്ന് ഹൈക്കോടതി. 1975-ലെ കേരള കൂട്ടുകുടുംബ സമ്പ്രദായം (നിർത്തലാക്കൽ) നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ ബാധകമാവില്ലെന്നും ജസ്റ്റിസ് എസ്. ഈശ്വരൻ ഉത്തരവിൽ വ്യക്തമാക്കി.


പിതൃസ്വത്തിൽ തുല്യാവകാശം കിട്ടാത്തത് ചോദ്യംചെയ്ത‌് കോഴിക്കോട് സ്വദേശികളായ സഹോദരിമാർ നൽകിയ അപ്പീൽ ഹർജിയാണ് പരിഗണിച്ചത്. സ്വത്ത് ഹർജിക്കാർക്കും സഹോദരനുമായി തുല്യമായി വീതംവെക്കാൻ നിർദേശിച്ചു.


ജന്മം കൊണ്ട് സ്വത്തിൽ അവകാശമുന്നയിക്കാമെന്ന് കേന്ദ്ര നിയമ ഭേദഗതിയുടെ ആറാം വകുപ്പിലുണ്ട്. ഹിന്ദു അവിഭക്ത സ്വത്തിൽ ജന്മാവകാശമുന്നയിക്കാൻ ആർക്കും കഴിയില്ലെന്നാണ് കേരള നിയമത്തിലെ മൂന്നാംവകുപ്പിൽ പറയുന്നത്. സ്വത്ത് തറവാട്ടിലെ എല്ലാ താമസക്കാർക്കുമായി വീതം വെക്കണമെന്ന് നാലാംവകുപ്പിലും പറയുന്നു. കേരള നിയമത്തിലെ വിപരീതവ്യവസ്ഥകൾ തടസ്സമായതിനാൽ വിവാഹിതരായിപ്പോകുന്ന സ്ത്രീകൾക്ക് സ്വത്തിൽ അവകാശമുന്നയിക്കാനാവാത്ത സ്ഥിതിയുണ്ടായിരുന്നു.


രണ്ടു നിയമങ്ങളും വ്യത്യസ്‌തകടമകളാണ് നിർവഹിക്കുന്നതെന്നായിരുന്നു കേസിൽ കേരളസർക്കാരിൻറെ വാദം. വിപരീതദിശയിലുള്ളതാണ് രണ്ട് നിയമങ്ങളെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. 2005-ലെ നിയമം കേരളത്തിന് ബാധകമല്ലെന്ന് എതിർകക്ഷികളായ അമ്മയും സഹോദരനും വാദിച്ചു.


ഹർജിക്കാരുടെ പിതാവ് ജീവിച്ചിരിക്കേ വിൽപത്രപ്രകാരം മകന് സ്വത്തുക്കൾ നൽകിയിരുന്നു. ഇതു ചോദ്യംചെയ്‌ത പെൺമക്കളുടെ ഹർജി കോഴിക്കോട് സബ്കോടതി തള്ളുകയും അപ്പീൽ അഡീ. സെഷൻസ് കോടതി ഭാഗികമായി അനുവദിക്കുകയും ചെയ്‌തു. ഇതിനിടെ പിതാവ് മരിച്ചു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.


മകൾ ഐശ്വര്യദേവത, അവൾ ആദരിക്കപ്പെടട്ടെ


'ഒരു മകളിൽ ഐശ്വര്യദേവത കുടികൊള്ളുന്നു. അവൾ ശ്രേഷ്ഠയാണ്, എല്ലാ നന്മകളും അവളിലുണ്ട്, നല്ല കാര്യങ്ങളുടെയെല്ലാം ആരംഭത്തിൽ അവൾ ആദരിക്കപ്പെടേണ്ടതുമാണ്.' സ്‌കന്ദപുരാണത്തിൽ പറയുന്ന വാക്കുകൾ ഉദ്ധരിച്ചാണ് ഹൈക്കോടതി ഉത്തരവ് ആരംഭിക്കുന്നത്.


എന്നാൽ, പിന്നാവിൻ്റെ സ്വത്തിൻ്റെ പിന്തുടർച്ചവകാശ വിഷയം വരുമ്പോൾ ഈ വാക്യങ്ങളുടെ അന്തഃസത്തയൊന്നും കാണാറില്ലെന്ന് ഉത്തരവിൽ പറയുന്നു. പ്രാചീനനിയമങ്ങൾ പെൺകുട്ടികൾക്ക് പരമ്പരാഗത സ്വത്തിൽ ജന്മാവകാശം നൽകുന്നില്ല. 1956-ലെ ഹിന്ദു പിന്തുടർച്ചാവകാശനിയമം നിലവിൽ വന്നതിനുശേഷവും സ്ഥിതിയിൽ മാറ്റമുണ്ടായില്ല. 2005-ൽ ഭേദഗതി നടപ്പാക്കിയതോടെ നിയമത്തിൽ സമൂലമായ മാറ്റംവന്നു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2