ഒറ്റ ചിപ്പിൽ 14 രേഖകൾ അടങ്ങിയ റവന്യൂ കാർഡ് ജനങ്ങൾക്ക് ലഭ്യമാക്കും മന്ത്രി കെ. രാജൻ

ഒറ്റ ചിപ്പിൽ 14 രേഖകൾ അടങ്ങിയ റവന്യൂ കാർഡ് ജനങ്ങൾക്ക് ലഭ്യമാക്കും മന്ത്രി കെ. രാജൻ
ഒറ്റ ചിപ്പിൽ 14 രേഖകൾ അടങ്ങിയ റവന്യൂ കാർഡ് ജനങ്ങൾക്ക് ലഭ്യമാക്കും മന്ത്രി കെ. രാജൻ
Share  
2025 Jul 09, 09:49 AM
vadakkan veeragadha

കോടോത്ത് സ്മ‌മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു


കാസർകോട് : റവന്യൂ ഓഫീസുകളിൽനിന്ന് ലഭിക്കേണ്ട പതിനാലോളം രേഖകൾ

ചിപ്പ് ഘടിപ്പിച്ച ഒറ്റ കാർഡിൽ ഉൾപ്പെടുത്തി റവന്യൂ കാർഡുകളായി ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. കോടോത്ത് സ്‌മാർട്ട് വില്ലേജ് ഓഫീസ് നാടിനു സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം മന്ത്രി ൺലൈനായി പങ്കെടുത്തു


ഡിജിറ്റൽ സംവിധാനങ്ങൾ സജീവമാകുന്നതോടെ സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യവുമായി ജനങ്ങൾക്ക് ലഭ്യമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റൽ സർവേയുടെ കാര്യത്തിൽ ഇന്ത്യയെ നയിക്കാനുള്ള ചുമതല കേരളത്തിൻ്റെ റവന്യൂവകുപ്പ് ഏറ്റെടുക്കണമെന്നാണ് രാജ്യത്തെ 23 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത കോൺക്ലേവിൽ അഭിപ്രായപ്പെട്ടത്. വേഗതയിലും സുതാര്യമായും ജനപങ്കാളിത്തത്തോടും കൂടിയാണ് കേരളത്തിൽ ഡിജിറ്റൽ റീസർവേ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇ. ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ശിലാഫലകവും എംഎൽഎ അനാച്ഛാദനം ചെയ്തു‌. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം. ലക്ഷ്മി, കോടോം-ബേളൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീജ, നിർമിതി കേന്ദ്രം ജനറൽ മാനേജർ ഇ.പി. രാജ്‌മോഹൻ, ഷിനോജ് ചാക്കോ, പി.വി. ശ്രീലത, ദാമോദരൻ, പി. കുഞ്ഞികൃഷ്‌ണൻ, സുര്യാ ഗോപാലൻ, ആൻസി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2