
പനമരം : പൊതുവിദ്യാഭ്യാസമേഖലയിൽ അടിസ്ഥാനസൗകര്യവും അക്കാദമിക നിലവാരവും ഉയർത്തുന്ന പാഠ്യപദ്ധതിയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ഒ.ആർ. കേളു, പനമരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിർമാണം പൂർത്തീകരിച്ച ഓപ്പൺസ്റ്റേജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനായി എംഎൽഎയുടെ പ്രത്യേക വികസനനിധിയിൽനിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്റ്റേജ് നിർമാണം പൂർത്തീകരിച്ചത്. ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ അധ്യക്ഷതവഹിച്ചു. പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്‌മി ആലക്കാമുറ്റം, ജില്ലാപഞ്ചായത്തംഗം ബിന്ദു പ്രകാശ്, ബ്ലോക്ക് പഞ്ചായത്തംഗം സജേഷ് സെബാസ്റ്റ്യൻ, പ്രിൻസിപ്പൽ എം.കെ. രമേശ്, പ്രധാനാധ്യാപിക ഷീജ ജയിംസ്, പി. സനില തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group