
കളമശ്ശേരി ലഹരിയുടെ സ്വാധീന വലയങ്ങളിൽനിന്നും സ്വയം രക്ഷനേടുന്നതിനും മറ്റുള്ളവർക്കായി പ്രതിരോധം തീർക്കുന്നതിനും ആവശ്യമായ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് കൊച്ചി സിറ്റി പോലീസ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ഉദയം പദ്ധതി മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കളമശ്ശേരി രാജഗിരി സ്‌കൂളിൽനടന്ന ചടങ്ങിൽ സിറ്റി പോലീസ് കമ്മിഷണർ പുട്ടവിമലാദിത്യ അധ്യക്ഷനായി. ഹൈബി ഈഡൻ എംപി മുഖ്യപ്രഭാഷണം നടത്തി.
കളക്ടർ എൻ.എസ്.കെ. ഉമേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊച്ചി സിറ്റി ഡിസിപി അശ്വതി ജിജി, കളമശ്ശേരി നഗരസഭാ ചെയർപേഴ്സൺ സീമാകണ്ണൻ, രാജഗിരി സ്‌കൂൾ ഡയറക്‌ടർ ഫാ. പൗലോസ് കിടങ്ങൻ, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ടി.എൻ. സുധീർ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ, ജില്ലാ മെൻറൽ ഹെൽത്ത് പ്രോഗ്രാം നോഡൽ ഓഫീസർ ഡോ. ദയാപാസ്‌കൽ, സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെൻറ് ജില്ലാ ഓഫീസർ സിനോ സേവി, നർകോട്ടിക് സെൽ അസിസ്റ്റൻറ് പോലീസ് കമ്മിഷണർ കെ.എ.അബ്‌ദുൾ സലാം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group