മലയോരത്തെ ദൗത്യസംഘം നിരീക്ഷണം തുടരും

മലയോരത്തെ ദൗത്യസംഘം നിരീക്ഷണം തുടരും
മലയോരത്തെ ദൗത്യസംഘം നിരീക്ഷണം തുടരും
Share  
2025 Jul 08, 09:58 AM
mannan

കരുവാരക്കുണ്ട് : കടുവയെ പിടികൂടുന്നതിന് നിയോഗിച്ച ദൗത്യ സംഘത്തിന്റെ നിരീക്ഷണം തുടരുമെന്നും വന്യജീവികൾ കാടുവിട്ടിറങ്ങുന്നത് തടയാനുള്ള നൂതന സംവിധാനങ്ങൾ ഒരുക്കുമെന്നും സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്‌ണൻ പറഞ്ഞു.


മലയോരവാസികൾക്ക് വന്യ ജീവികളിൽനിന്ന് സംരക്ഷണം ഉറപ്പു വരുത്തുന്നതിന് വനജാഗ്രതാസമിതിയുടെ പ്രവർത്തനം ഉൾപ്പെടെ പ്രദേശത്ത് ഉണ്ടാകും. കരുവാരക്കുണ്ട് മലയോര ജാഗ്രത സമിതി തിരുവനന്തപുരത്തെ ഓഫീസിലെത്തി ചീഫ് വൈൽഡ് ലൈഫ് വാർഡനുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.


ജില്ലയിലെ മലയോര കർഷക കുടിയേറ്റ പ്രദേശമാണ് കരുവാരക്കുണ്ട്. ജനവാസ മേഖലയിലേക്ക് വന്യ ജീവികൾ ഇറങ്ങിയതാണ് കുടിയേറ്റ കർഷകരെ ദുരിതത്തിലാക്കിയിട്ടുള്ളത്. ജനങ്ങൾ ഭയപ്പാടോടെയാണ് ജീവിക്കുന്നത്. കാർഷിക മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളും കാർഷികോത്പന്നങ്ങൾ ശേഖരിക്കുന്നവരും ജീവന് ഭീഷണിയുള്ളതിനാൽ പണിയെടുക്കാൻ ഭയപ്പെടുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ സമിതി ഭാരവാഹികൾ ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ ശ്രദ്ധയിൽപ്പെടുത്തി.


കാട്ടുപോത്തിന്റെറെ പരാക്രമത്തിൽ കരുവാരക്കുണ്ടിൽ ഒരു ജീവൻ പൊലിഞ്ഞു. ആനയുടെ പരാക്രമവും വന മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ പതിവാണ്.


കടുവ പുലി കാട്ടു പന്നി തുടങ്ങിയ വന്യജീവികളിൽ നിന്ന് വളർത്തു മൃഗങ്ങൾക്കു മനുഷ്യർക്കും സംരക്ഷണം ഒരുക്കണമെന്നാണ് സമിതി ആവശ്യപ്പെട്ടത്.

വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് നടപടി ഉണ്ടാകുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.


ജനങ്ങളുടെ ആശങ്ക അകറ്റാൻ വനംവകുപ്പിലെ ഉന്നതരുടെ യോഗം വിളിച്ചു ചേർക്കാനും ചർച്ചയിൽ തീരുമാനമായി. മലയോര ജനജാഗ്രതാസമിതി ഭാരവാഹികളായ മാനുവൽ കുട്ടി മണിമല, ഒ.പി. ഇസ്മ‌ായിൽ, അയ്യൂബ് മേലേടത്ത്, അയ്യൂബ് പുലിയോടൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2