പി എം അശോകനെ ആദരിച്ചു

പി എം അശോകനെ ആദരിച്ചു
പി എം അശോകനെ ആദരിച്ചു
Share  
2025 Jul 06, 07:41 PM
mannan

പി എം അശോകനെ ആദരിച്ചു 


വടകര: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുൻ താലൂക്ക് ബൗദ്ധിക് പ്രമുഖും, ലോക് സംഘർഷ് സമിതി താലൂക്ക് കൺവീനറും ബിജെപി സംസ്ഥാന നേതാവും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിറസാന്നിധ്യമായ പി എം അശോകന്റെ എൺപതാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും കുടുംബാംഗങ്ങളും ഒത്തുചേർന്ന് അദ്ദേഹത്തെ ആദരിച്ചു.  

അടിയന്തരാവസ്ഥയിൽ അനുഭവിച്ച കൊടിയ പോലീസ് പീഢനങ്ങളെ കുറിച്ചും, രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ എതിരാളികളിൽ നിന്ന് ഉണ്ടായ കയ്പ്പേറിയ അനുഭവങ്ങളെ കുറിച്ചും അദ്ദേഹം മറുപടി പ്രസംഗത്തിൽ വിശദീകരിച്ചു

യോഗത്തിൽ ടി കെ പ്രഭാകരൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. അടിയേരി രവീന്ദ്രൻ, മുൻ അഴിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സഹോദരനുമായ പി ശ്രീധരൻ, രവീന്ദ്രൻ സഫലം, എൻ കെ വിശ്വനാഥൻ, മോന്താൽ രാജൻ മാസ്റ്റർ, ഒഞ്ചിയം ശിവശങ്കരൻ, ടി കെ പത്മനാഭൻ കൊയിലാണ്ടി തുടങ്ങിയവർ സംസാരിച്ചു. നിരവധി നാട്ടുകാരും ആശംസകൾ നേർന്ന് സംസാരിച്ചു



: എൺപതാം ജന്മദിനത്തിൽ

പി.എം അശോകനെ സഹപ്രവർത്തകനായ ടി കെ പ്രഭാകരൻ മാസ്റ്റർ പൊന്നാടയണിയിക്കുന്നു.


samudra
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2