
കണ്ണൂർ : സപ്ലൈകോയുടെ വില്പനശാലകളിൽ ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന്റെ മിന്നൽ സന്ദർശനം. കണ്ണൂരിലെ പീപ്പിൾസ് ബസാർ, തലശ്ശേരിയിലെ ഹൈപ്പർ മാർക്കറ്റ്, തലശ്ശേരി സപ്ലൈകോ ഡിപ്പോ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
ഓണത്തിന് മുന്നോടിയായി വില്പനശാലകളിലെ സബ്‌സിഡി സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ ലഭ്യത സംബന്ധിച്ച് അറിയാനും മുന്നൊരുക്കം നടത്താനുമായിരുന്നു പരിശോധന. പീപ്പിൾസ് ബസാറിൽ സബ്‌സിഡിയിനത്തിൽ വിൽക്കുന്ന വെളിച്ചെണ്ണയില്ലെന്ന് കണ്ടെത്തി. ഇവ ഇറക്കാൻ ചുമട്ടുതൊഴിലാളികൾ കൂടുതൽ കൂലി ആവശ്യപ്പെട്ടപ്പോഴുണ്ടായ തർക്കത്തെത്തുടർന്ന് വെളിച്ചെണ്ണ ഇറക്കുന്നില്ല. 10-ന് പകരം 20 പാക്കറ്റുള്ള പെട്ടിയിൽ വെളിച്ചെണ്ണ കൊണ്ടുവരാൻ തുടങ്ങിയതോടെയാണ് തൊഴിലാളികൾ കൂടുതൽ കൂലി ആവശ്യപ്പെട്ടത്
ഇത് സപ്ലൈകോ അധിക്യതർ അംഗീകരിക്കാത്തതിനെ തുടർന്നാണ് വെളിച്ചെണ്ണ ഇറക്കുന്നത് നിലച്ചത്. തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തി പ്രഗ്‌നം പരിഹരിക്കാൻ ജനറൽ മാനേജരെ മന്ത്രി ചുമതലപ്പെടുത്തി. കണ്ണുർ പീപ്പിൾസ് ബസാറിലെ പാക്കിങ് വിഭാഗത്തിൽ മന്ത്രി ജി.ആർ.അനിൽ എത്തിയപ്പോൾ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group