
കോട്ടയ്ക്കൽ : 'കഫേ കുടുംബശ്രീ' എന്ന ഈ ബോർഡും മുൻവശത്തെ പാർക്കിങ് ഏരിയയും അടിപൊളി കെട്ടിടവുമെല്ലാം കാണുമ്പോഴേ കാര്യംപിടികിട്ടും. അതേ, ഇത് കുടുംബശ്രീയുടെ വേറേ ലെവലിലുള്ള റസ്റ്ററന്റാണെന്ന്.
'ലുക്കി'ൽ മാത്രമല്ല, വ്യത്യസ്‌തവും വിഭവസമൃദ്ധവുമായ രുചികൾ വിളമ്പുന്നതിലും ഏറെ മുന്നിലാണ് കുടുംബശ്രീയുടെ ഈ പ്രീമിയം റസ്റ്ററന്റ്
ഏഴ് പേരടങ്ങുന്ന വനിതാ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നുമാസമായി കോട്ടയ്ക്കൽ ബസ്‌സ്റ്റാൻഡ് പരിസരത്താണ് ഏറെ വിജയകരമായി കുടുംബശ്രീ പ്രീമിയം കഫേ പ്രവർത്തിക്കുന്നത്. ഒരേസമയം 90 പേർക്ക് ഇരുന്നു കഴിക്കാം.
എസി മുറി വേണ്ടവർക്ക് അവിടെയിരിക്കാം.
പാഴ്സൽ സർവീസ്, ടേക്ക് എവേ കൗണ്ടറുകൾ, ജ്യൂസ് കൗണ്ടർ, കാത്തിരിപ്പുകേന്ദ്രം, കാറ്ററിങ്, ഓൺലൈൻ സേവനങ്ങൾ, മാലിന്യസംസ്കരണ ഉപാധികൾ, ശൗചാലയങ്ങൾ, നാപ്‌കിൻ മെഷീൻ തുടങ്ങിയ വിപുലമായ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചതാണ് ഈ പ്രീമിയം റസ്റ്ററൻ്റ്. കേരളീയ വിഭവങ്ങൾമാത്രമല്ല, അറബിക്, ചൈനീസ് വിഭവങ്ങളും ഒപ്പം മലപ്പുറത്തിന്റെ തനതു രുചിക്കൂട്ടുകളും ഇവിടെ തയ്യാർ
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പത്ത് പ്രീമിയം റസ്റ്ററന്റുകളിൽ മലപ്പുറം ജില്ലയിലെ ഏക പ്രീമിയം കഫെയാണ് ഇത്.
കാന്റീൻ, കാറ്ററിങ് മേഖലയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭകർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുക, തൊഴിൽനിലവാരം ഉയർത്തുക എന്നിവയോടൊപ്പം ഉപഭോക്താക്കൾക്ക് മികച്ച ഗുണനിലവാരത്തിലും സൗകര്യത്തിലും സുരക്ഷിതമായും ഭക്ഷണം ഒരുക്കുക എന്നതാണ് പ്രിമിയം കഫേയുടെ പ്രധാന ലക്ഷ്യമെന്ന് ഇതിനുനേതൃത്വം നൽകുന്ന കെ. ഷെരീഫ പറഞ്ഞു. കെ. ഷെരീഫയുടെ നേതൃത്വത്തിലുള്ള ഏഴംഗ കുടുംബശ്രീ യൂണിറ്റാണ് കഫെയുടെ നടത്തിപ്പ്. കുടുംബശ്രീ ജില്ലാ മിഷൻ്റെ നേരിട്ടുള്ള മേൽനോട്ടവും സാമ്പത്തികസഹായവും ഉണ്ട്.
രാവിലെ ഏഴിനു തുറക്കുന്ന കഫേയിൽ ദോശ, തട്ടുദോശ, മസാലദോശ തുടങ്ങി വ്യത്യസ്‌ത വിഭവങ്ങൾ ഉൾക്കൊള്ളുന്ന പ്രാതൽ, ചായ, വൈവിധ്യമാർന്ന ചെറു പലഹാരങ്ങൾ, ഉച്ചയൂൺ, വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ വിഭവങ്ങൾ, നാലുമണി സ്പെഷ്യൽ സ്‌നാക്‌സ്, അറേബ്യൻ വിഭവങ്ങൾ, ഡിന്നർ എന്നിവയുണ്ട്. രാത്രി ഒൻപതുവരെ പ്രവർത്തിക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group