വെളിച്ചെണ്ണവില തിളയ്ക്കുന്നു, തേങ്ങയ്ക്കും വില കൂടി; പ്രതിസന്ധിയിലായി ഹോട്ടല്‍മേഖല

വെളിച്ചെണ്ണവില തിളയ്ക്കുന്നു, തേങ്ങയ്ക്കും വില കൂടി; പ്രതിസന്ധിയിലായി ഹോട്ടല്‍മേഖല
വെളിച്ചെണ്ണവില തിളയ്ക്കുന്നു, തേങ്ങയ്ക്കും വില കൂടി; പ്രതിസന്ധിയിലായി ഹോട്ടല്‍മേഖല
Share  
2025 Jul 06, 08:40 AM
MANNAN

വെളിച്ചെണ്ണവില തിളയ്ക്കുന്നു,

തേങ്ങയ്ക്കും വില കൂടി; പ്രതിസന്ധിയിലായി ഹോട്ടല്‍മേഖല

കോഴിക്കോട്: ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ വിവിഐപി സ്ഥാനമാണിപ്പോള്‍ തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും. ആറുമാസംമുന്‍പ് കിലോയ്ക്ക് 33 രൂപ വിലയുണ്ടായിരുന്ന തേങ്ങയ്ക്ക് ഇപ്പോള്‍ വില 80-85 രൂപ. വെളിച്ചെണ്ണവില 220 ആയിരുന്നത് 410 രൂപയായി. 2020-ല്‍ ഇത് യഥാക്രമം 20 രൂപയും 120 രൂപയുമായിരുന്നു. ഈ വര്‍ധന ചെറുകിട-വന്‍കിട ഹോട്ടലുകളെയും കാറ്ററിങ് സ്ഥാപനങ്ങളെയും ബുദ്ധിമുട്ടിലാക്കി.


വെളിച്ചെണ്ണവില ഉയര്‍ന്നതനുസരിച്ച് ഭക്ഷണസാധനങ്ങളുടെയും പലഹാരങ്ങളുടെയും വില വര്‍ധിപ്പിക്കാനാവാത്ത സ്ഥിതിയിലാണ് ഹോട്ടലുകാര്‍. മലബാറില്‍ മീന്‍കറിയ്ക്കുവരെ തേങ്ങവേണം. ചെറുകിടഹോട്ടലുകാര്‍ പലരും ഈ രംഗം വിടാന്‍ ആലോചിക്കുകയാണ്. ചിലര്‍ ഹോട്ടല്‍ പൂട്ടി. ചെറുകിടഹോട്ടലുകള്‍ ധാരാളമുണ്ടെങ്കിലും പലയിടത്തും ഉടമയ്ക്ക് കാര്യമായ വരുമാനംകിട്ടുന്നില്ല.


''വെളിച്ചെണ്ണയ്ക്കുപകരം മറ്റെണ്ണകള്‍ ഉപയോഗിച്ചാല്‍ രുചിവ്യത്യാസംവരും. ഇത് ഉപയോക്താക്കളെ അകറ്റും. ഒരു കറിക്ക് ചെറിയഹോട്ടലില്‍പ്പോലും നാലുതേങ്ങയെങ്കിലും വേണം. നാലുമണിപ്പലഹാരങ്ങള്‍ വെളിച്ചെണ്ണയില്‍ത്തന്നെ തയ്യാറാക്കണം. ചെറുകിടഹോട്ടല്‍ നടത്തിപ്പ് വളരെയേറെ പ്രയാസകരമാണ്'' -കോഴിക്കോട് അശോക ഹോട്ടല്‍ ഉടമ എം.എസ്. രാജേഷ് പറഞ്ഞു.


വെളിച്ചെണ്ണവില ഇനിയും കൂടുമോയെന്ന ആശങ്കയും ചെറുകിട ഹോട്ടലുടമകള്‍ക്കുണ്ട്. സര്‍ക്കാര്‍ സംഭരിക്കുന്ന തേങ്ങയുപയോഗിച്ച് കേരഫെഡ് മിതമായനിരക്കില്‍ ഗുണനിലവാരമുള്ള വെളിച്ചെണ്ണ നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. കോഴിക്കോട്ടെ വന്‍കിട ഹോട്ടല്‍ശൃംഖലകളുടെ ഉടമകള്‍ക്ക് പലര്‍ക്കും തെങ്ങിന്‍തോപ്പ് സ്വന്തമായുണ്ട്. അതിനാല്‍ അവര്‍ക്ക് ഒരു പരിധിവരെ വിലവര്‍ധന പ്രശ്‌നമില്ലാതെ തരണംചെയ്യാനാവുന്നു.


'കറികള്‍ക്കാവശ്യമുള്ള തേങ്ങ എത്രയെന്നത് അന്നന്ന് രാവിലെ കണക്കാക്കി അതിനനുസരിച്ചുമാത്രം ഉടച്ച് ഉപയോഗിക്കുക. വെളിച്ചെണ്ണ പാഴാക്കാതെയും ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതെയും ശ്രദ്ധിക്കുക. ഇവയൊക്കെയാണ് ഞങ്ങള്‍ ഈ സാഹചര്യം നേരിടാന്‍ ശ്രദ്ധിക്കുന്നത്'' -അളകാപുരി ഹോട്ടല്‍ ഡയറക്ടര്‍ എ. തങ്കം പറഞ്ഞു.


കാറ്ററിങ് മേഖല തളര്‍ച്ചയില്‍

തൊഴില്‍മേഖലയെയും സാമ്പത്തികമേഖലയെയും താങ്ങിനിര്‍ത്താന്‍ സഹായിക്കുന്ന കാറ്ററിങ് മേഖല ഇന്ന് തളരുകയാണ്. വെളിച്ചെണ്ണവില അതിനുള്ള പലകാരണങ്ങളിലൊന്നുമാത്രം. ഈ മേഖലയെ താങ്ങിനിര്‍ത്താന്‍ അധികാരികള്‍ കണ്ണുതുറക്കണം.

-പി. ഷാഹുല്‍ ഹമീദ്,

സംസ്ഥാനസെക്രട്ടറി, ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍ m

courtesy:mathrubhumi

janmbhumi-bhakshyasree-news
manna-firs-page-shibin_1751619741
manna-new-advt-shibin
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2