റിപ്പുകഞ്ഞ് 39 വർഷം; ഒടുവിൽ ആ പാതകം ഏറ്റുപറഞ്ഞ് മുഹമ്മദലി

റിപ്പുകഞ്ഞ് 39 വർഷം; ഒടുവിൽ ആ പാതകം ഏറ്റുപറഞ്ഞ് മുഹമ്മദലി
റിപ്പുകഞ്ഞ് 39 വർഷം; ഒടുവിൽ ആ പാതകം ഏറ്റുപറഞ്ഞ് മുഹമ്മദലി
Share  
2025 Jul 05, 10:07 AM
MANNAN

തിരുവമ്പാടി: പതിന്നാലാം വയസ്സിൽ ചെയ്തെ‌ാരു പാതകം. അതിന്റെ പേരിൽ നീറിക്കഴിഞ്ഞത് 39 വർഷം. ഒടുവിൽ മനസ്സിലെ വിങ്ങലൊന്നവസാനിപ്പിക്കാൻ പോലീസിനു മുൻപിലെത്തി കുറ്റസമ്മതമൊഴി നൽകി ജയിലിലേക്കു പോയി.


മലപ്പുറം വേങ്ങര ചേറൂർ കിളിനക്കോട് പള്ളിക്കൽ ബസാറിൽ താമസിക്കുന്ന തായ്‌പറമ്പിൽ മുഹമ്മദലിയാണ് 14-ാം വയസ്സിൽ താൻ ചെയ്‌ത പ്രവൃത്തിയിലൂടെ ഒരു യുവാവിന്റെ ജീവൻ നഷ്‌ടമായ കാര്യത്തെക്കുറിച്ച് വേങ്ങര പോലീസിനുമുൻപിൽ ഏറ്റുപറഞ്ഞത്. ഇയാളെ മഞ്ചേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ‌ചെയ്‌ത് മഞ്ചേരി സബ് ജയിലിലടച്ചിരിക്കുകയാണ്.


1986 ഡിസംബറിൽ കൂടരഞ്ഞി കരിങ്കുറ്റിയിൽ മലയോര ഹൈവേക്ക് സമീപമുള്ള തോട്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ആ സംഭവത്തിലാണ് കുറ്റസമ്മതം. കൂലിപ്പണിക്കാരനാണ് മുഹമ്മദലി മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകൻ്റെ അപകടവും കഴിഞ്ഞപ്പോൾ കുറ്റബോധംകൊണ്ട് ഉറങ്ങാൻപറ്റാത്ത അവസ്ഥയിലായെന്നും മനസ്സ് അത്രമേൽ നീറിപ്പുകഞ്ഞതോടെ എല്ലാം ഏറ്റുപറഞ്ഞാൽ സമാധാനം കിട്ടുമെന്നു തോന്നിയെന്നും മുഹമ്മദലി പോലീസിനോട് പറഞ്ഞു. കൃത്യം നടന്ന കൂടരഞ്ഞിയിലെ തോടും പോലീസിന് കാണിച്ചുകൊടുത്തു.


പോലീസ് പരിശോധിക്കുന്നു, മരിച്ചത് ആര്?


മുഹമ്മദലിയുടെ മാനസാന്തരപ്പെടൽ വേങ്ങരയിലാണ് നടന്നതെങ്കിലും വെളിപ്പെടുത്തലോടെ തിരുവമ്പാടി പോലീസിൻ്റെ തലവേദന തുടങ്ങി. 116/86 ആയി രജിസ്റ്റർ ചെയ്‌തിരുന്ന കേസ് ഫയൽ പുറത്തെടുത്ത പോലീസിന് മരിച്ചതാരെന്ന് ഇനി കണ്ടെത്തണം.


കൂടരഞ്ഞി വാതല്ലൂർ ദേവസ്യ എന്നയാളുടെ പറമ്പിൽ കൂലിപ്പണിക്കു നിൽക്കുമ്പോൾ, 14 വയസ്സു മാത്രമുള്ള തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ തോട്ടിലേക്കു വീഴ്ത്തി എന്നാണ് മുഹമ്മദലിയുടെ മൊഴി. മുഖം കഴുകുമ്പോൾ പിന്നിൽനിന്ന് തള്ളിയിട്ട് ചവിട്ടിത്താഴ്ത്തി സ്ഥലംവിടുകയായിരുന്നുവെന്നും മുഹമ്മദലി മൊഴിനൽകിയിട്ടുണ്ട്. രണ്ടുദിവസം കഴിഞ്ഞാണ് തോട്ടിൽ മുങ്ങി യുവാവ് മരിച്ച കാര്യം അറിയുന്നത്.


അപസ്മാരമുണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമായേക്കാമെന്നായിരുന്നു നാട്ടുകാർ പറഞ്ഞത്. ശ്വാസകോശത്തിൽ ചെളിയും വെള്ളവും കയറിയതാണ് മരണകാരണമെന്ന് മൃതദേഹ പരിശോധനാ റിപ്പോർട്ടും വന്നു. ഇതോടെ പോലീസ് അപ്രകാരം കേസെടുത്തു. മരിച്ചയാളെ തിരിച്ചറിയാൻ ബന്ധുക്കളാരും എത്തിയിരുന്നില്ല. അജ്ഞാതമൃതദേഹമായി സംസ്കരിച്ച് നടപടികൾ അവസാനിപ്പിച്ചു.


കണ്ണൂർ ഇരിട്ടി സ്വദേശിയെന്നും പാലക്കാട്ടുകാരനെന്നുമൊക്കെ ആളുകൾ പറയുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് ഫൊറൻസിക് ഡിപ്പാർട്ട്മെന്റിലെ പോസ്റ്റ്മോർട്ടം രേഖകൾ, കോടതി രേഖകൾ തുടങ്ങിയവ പരിശോധിക്കുന്ന തിരക്കിലാണ് തിരുവമ്പാടി പോലീസ്, അന്നത്തെ പത്രവാർത്തകൾ ശേഖരിച്ചും ആർഡിഒ ഓഫീസിലെ പഴയ ഫയലുകൾ പരിശോധിച്ചും മരിച്ചത് ആരായിരിക്കുമെന്നു കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണെന്ന് തിരുവമ്പാടി സ്റ്റേഷൻ ഇൻസ്പെക്‌ടർ കെ. പ്രജീഷ് പറഞ്ഞു.


ഒരു സംശയവും ജനിപ്പിച്ചിരുന്നില്ലെന്ന് നാട്ടുകാർ


കൂടരഞ്ഞി മിഷൻ ആശുപത്രിക്കു പിന്നിലെ വയലിലെ ചെറുതോട്ടിൽ യുവാവിന്റെ ജഡം കണ്ടെത്തിയെന്നും 20 വയസ്സ് തോന്നിക്കുമെന്നുമാണ് 1986 ഡിസംബർ അഞ്ചിലെ പത്രവാർത്ത. മരണത്തിൽ അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പറമ്പുടമ ദേവസ്യ ഇപ്പോൾ അസുഖബാധിതനായി വീട്ടിൽ കിടപ്പാണ്.


അന്ന് പ്രീഡിഗ്രി വിദ്യാർഥിയായിരുന്ന സമീപവാസി മലപ്രവനാൽ ജോസ് സംഭവത്തെക്കുറിച്ച് ഓർക്കുന്നത് ഇങ്ങനെ; "കൊല്ലപ്പെട്ടത് ആരാണെന്ന് അന്ന് നാട്ടുകാർക്ക് ഒരറിവും ഉണ്ടായിരുന്നില്ല. തോട്ടിൽ അജ്ഞാതനായ യുവാവ് മുങ്ങിമരിച്ചുകിടക്കുന്നുവെന്നു കേട്ടാണ് സ്ഥലത്തെത്തിയത്. പോലീസെത്തി മൃതദേഹം കൊണ്ടുപോയതും ഓർക്കുന്നു".


അന്നത്തെ തോട് ഇന്ന് കാനയാണ്. ദേവസ്യക്കും അന്ന് പ്രീഡിഗ്രി പ്രായമാണ്. ദേവസ്യയുടെ അപ്പൻ ജോസഫ് എന്ന ഔതയായിരുന്നു പറമ്പുടമ. അദ്ദേഹം ജീവിച്ചിരിപ്പില്ല. മരണത്തിൽ സംശയമൊന്നും നാട്ടുകാർക്കിടയിൽ ഉണ്ടായിരുന്നില്ലെന്ന്

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2