
പാലക്കാട്/മണ്ണാർക്കാട് : തച്ചനാട്ടുകര കിഴക്കുംപുറത്ത് 38 വയസ്സുകാരിക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കനത്ത ജാഗ്രതയിൽ പാലക്കാട്. തച്ചനാട്ടുകര പഞ്ചായത്തിലെ നാലു വാർഡുകളും സമീപപഞ്ചായത്തായ കരിമ്പുഴയിലെ രണ്ടും വാർഡുകളും തീവ്രബാധിത മേഖലകളായി പ്രഖ്യാപിച്ചു.
രോഗബാധിതയുടെ വീടിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഉൾപ്പെട്ട വാർഡുകളാണിത്. രോഗബാധിതയുടെ റൂട്ട് മാപ്പും പ്രസിദ്ധീകരിച്ചു. ജില്ലയിൽ പൊതുനിയന്ത്രണങ്ങളും തീവ്രബാധിതമേഖലകളിൽ പ്രത്യേക. നിയന്ത്രണങ്ങളുമേർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺകൂടിയായ കളക്‌ടർ ജി. പ്രിയങ്ക ഉത്തരവിറക്കി.
നിപ ലക്ഷണങ്ങൾ നിരീക്ഷിക്കാനും ഉടൻ റിപ്പോർട്ട് ചെയ്യാനും എല്ലാ ആരോഗ്യകേന്ദ്രങ്ങൾക്കും നിർദേശം നൽകി. 91 മപരാണ് പ്രാഥമിക സ മ്പർക്കപ്പട്ടികയിൽ ഉള്ളത്. ഇവരുടെ റൂട്ട്‌മാപ്പ് ശേഖരിച്ചു. എല്ലാവരും നിരീക്ഷണത്തിലാണ്, വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാൻ പാടില്ലെന്ന് മേഖലയിലെ വിദഗ്ധർ പറഞ്ഞു. ആശുപത്രികളും ആരോഗ്യസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് സന്‌പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തൽ ശക്തമാക്കാൻ നിർദേശിച്ചിട്ടുണ്ട്. ജൂൺ 25, 26 തീയതികളിലാണ് നിപ ബാധിച്ച രണ്ടുപേർക്കും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഈ പ്രദേശങ്ങളിൽനിന്ന് മൂന്നാഴ്‌ച മുൻപുതൊട്ടുള്ള വിവരങ്ങൾ ശേഖരിക്കും. ഇവിടങ്ങളിൽ നിശ്ചിതകാലയളവിൽ മസ്‌തിഷ്‌കജ്വരമോ ന്യൂമോണിയയോ ബാധിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 26 സമിതികളും രൂപവത്കരിച്ചു.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കളക്‌ടറുടെ ചേംബറിൽ അവലോകനയോഗം ചേർന്നു. ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.
ഉന്നതതല യോഗം ചേർന്നു: മൂന്നു ജില്ലകളിൽ ജാഗ്രത
തിരുവനന്തപുരം: പാലക്കാട്, മലപ്പുറം ജില്ലകളിലുള്ള രണ്ടുപേർക്ക് നിപ
കണ്ടെത്തിയതോടെ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലുകളിൽ ജാഗ്രതാനിർദേശം. മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയ്ക്കു ശേഷം പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിപ സ്ഥിരീകരണത്തിന് സാമ്പിളുകൾ അയച്ചിട്ടുണ്ട്. ഫലം വരുന്നതിനു മുൻപുതന്നെ പ്രോട്ടക്കോൾ അനുസരിച്ച് പ്രതിരോധനടപടികൾ ശക്തമാക്കാൻ ഉന്നതതല യോഗം നിർദേശം നൽകിയെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
മൂന്നു ജില്ലകളിലും ഒരേസമയം പ്രതിരോധപ്രവർത്തനം നടത്താനും നിർദേശം നൽകി. 26 കമ്മിറ്റികൾ വീതം ജില്ലകളിൽ രൂപവത്കരിച്ചു. സമ്പർക്കപ്പെട്ടിക തയ്യാറാക്കാൻ പോലീസിൻ്റെയും സഹായം തേടും. സ്റ്റേറ്റ് ഹെൽപ്പ് ലൈനും ജില്ലാ ഹൈൽപ്പ് ലൈനും ഉണ്ടാകും.
രണ്ടു ജില്ലകളിൽ ജില്ലാതലത്തിൽ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിക്കും. കളക്ടർമാർ അതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കും. അസ്വാഭാവിക മരണങ്ങളുണ്ടായാൽ അതും പരിശോധിക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group