പൂമല ഡാമിൽ വീണ്ടും ബോട്ട് സവാരി

പൂമല ഡാമിൽ വീണ്ടും ബോട്ട് സവാരി
പൂമല ഡാമിൽ വീണ്ടും ബോട്ട് സവാരി
Share  
2025 Jul 05, 10:01 AM
MANNAN

മുളങ്കുന്നത്തുകാവ് : അഞ്ച് വർഷത്തിനുശേഷം പൂമല ഡാമിൽ വീണ്ടും ബോട്ടിങ് തുടങ്ങി. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പെഡൽ ബോട്ടിങ് തുടങ്ങിയത്. ബോട്ടിൽ ഡാം മുഴുവൻ ചുറ്റാനാകും.


വരുംദിവസങ്ങളിൽ കയാക്കിങ്, ഫൈബർ വഞ്ചികൾ, കൊട്ടവഞ്ചികൾ എന്നിവയും സഞ്ചാരികൾക്കായി ഡാമിലെത്തും. ബോട്ടിങ് തുടങ്ങിയതറിഞ്ഞ് സഞ്ചാരികൾ കൂടുതലായി ഡാമിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.


സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. തുടർന്ന് കളക്‌ടർ അർജുൻ പാണ്ഡ്യനും എംഎൽഎയും ഡാമിൽ ബോട്ടിങ് നടത്തി. മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ. ദേവസി, ഡിടിപിസി സെക്രട്ടറി സി വിജയ് രാജ്, ജെസി ഷാജൻ, ഫ്രാൻസി, സിപി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2