
കണ്ണമാലി : കണ്ണമാലിയിലെ ടെട്രാപോഡ് നിർമാണ ജോലികൾ ഉടൻ ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കണ്ണമാലിയിലെ കടലേറ്റ പ്രദേശം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിർമാണത്തിനുള്ള നിയമ തടസ്സങ്ങളെല്ലാം നീങ്ങി, സംസ്ഥാന സർക്കാർ പ്രഥമ പരിഗണന നൽകിയത് ചെല്ലാനം പഞ്ചായത്തിനാണ്. ആദ്യഘട്ടത്തിൽ തന്നെ 10 കിലോമീറ്ററോളം കടൽഭിത്തി ചെല്ലാനത്ത് നിർമിക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം. എന്നാൽ, ആവശ്യമായ തുക ലഭിക്കാതെ വന്നപ്പോഴാണ് പുത്തൻതോട് വച്ച് നിർമാണം അവസാനിപ്പിച്ചത്.
സംസ്ഥാന സർക്കാർ കണ്ടെത്തിയ ഹോട്ട് സ്പോട്ടുകളിൽ എല്ലാംതന്നെ കടൽഭിത്തി നിർമിക്കാനാണ് തീരുമാനം. ഇതിനായി ലോക ബാങ്കിൽനിന്നടക്കം പണം കണ്ടെത്തും. പദ്ധതിക്ക് മൊത്തം 4013 കോടിയോളം രൂപ ചെലവുവരുമെന്ന് മന്ത്രി പറഞ്ഞു.
കണ്ണമാലിയിലെ നിർമാണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തും. തീര സംരക്ഷണത്തോടൊപ്പം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ ടൂറിസം സ്പോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു. കെ.ജെ. മാക്സി എംഎൽഎ, സിപിഎം ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.എ. പീറ്റർ, ടി.വി. അനിത, ഏരിയ സെക്രട്ടറി കെ.എസ്. രാധാകൃഷ്ണൻ, കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി എം.എം. ഫ്രാൻസിസ്, ചെല്ലാനം പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. ജോസഫ്, ടി.ജെ. പ്രിൻസൻ, വി.ജെ. നിക്സൻ, അഡ്വ. മേരി ഹർഷ തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group