
കാക്കനാട്: ആദ്യമൊന്നും അവരാരും ശ്രദ്ധിച്ചില്ല, പിന്നീട് അമ്പരപ്പോടെ
കൈയിലേക്കു നോക്കി. ഇത് കണ്ടോ, അതുപോയി' - ഉത്തരേന്ത്യയിൽനിന്നുള്ള കുട്ടികളോടായി അസി. കളക്‌ടർ പാർവതി ഗോപകുമാർ തൻ്റെ വലതുകൈയെ കുറിച്ച് പറഞ്ഞു. അതു കേട്ടപ്പോൾ 'അയ്യോ, അതെന്തു പറ്റിയതാണ്?' എന്നായി കുട്ടികളുടെ ചോദ്യം. എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി അടുത്ത ദിവസം വരുമ്പോൾ പറയാമെന്നു പറഞ്ഞ് എല്ലാവർക്കും ഷൈം കൊടുത്ത് മടങ്ങി. എറണാകുളം അസി. കളക്‌ടർ പാർവതി ഗോപകുമാർ വെള്ളിയാഴ്‌ച ഗവ. ഗേൾസ് ചിൽഡ്രൻസ് ഹോമിൽ അപ്രതീക്ഷിതമായി എത്തിയപ്പോഴാണ് കുട്ടികൾ അവരുടെ കൈകളിലേക്ക് നോക്കി ആശ്ചര്യം പ്രകടിപ്പിച്ചത്. എന്നാൽ, എല്ലാവർക്കും കൈ കൊടുത്ത് കുളാക്കിയാണ് അവർ മടങ്ങിയത്.
അപകടത്തിൽ വലതുകൈ നഷ്‌ടമായിട്ടും അതിലൊന്നും തളരാതെ സ്വപ്നം കണ്ട സിവിൽ സർവീസ് മോഹം കൈപ്പിടിയിലൊതുക്കിയ പാർവതി ഗോപകുമാറിനെ ഹോം സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും ചേർന്ന് സ്വീകരിച്ചു. വായനയിലൂടെയാണ് താൻ സിവിൽ സർവീസ് സ്വപ്‌നത്തിലേക്ക് കടന്നതെന്ന് അവർ വിദ്യാർഥികളോട് പറഞ്ഞു. 'ഞാനും നിങ്ങളെ പോലെ ഹോസ്റ്റലിൽനിന്നാണ് പഠിച്ചത്. അന്ന് മൊബൈൽ ഫോണുകളില്ല, ടിവി ആഴ്ചയിൽ ഒരു തവണ മാത്രമാണ് കാണുക. പിന്നെ വായനയുടെ ലോകത്തേക്ക് കടന്നു. അങ്ങനെയാണ് സിവിൽ സർവീസ് മോഹവും മനസ്സിൽ വന്നത്- അവർ കുട്ടിച്ചേർത്തപ്പോൾ കൈയടിയുയർന്നു. പത്ത് മുതൽ 17 വയസ്സുവരെയുള്ള അൻപതോളം പെൺകുട്ടികളാണ് ചിൽഡ്രൻസ് ഹോമിലുള്ളതെന്ന് സൂപ്രണ്ട് വി.എ. നിഷമോൾ അസി. കളക്ടറോട് പറഞ്ഞു. ഉടൻതന്നെ കുട്ടികളെ കൂടുതൽ പരിചയപ്പെടാനും സംവദിക്കാനുമായി എത്താമെന്ന് ഉറപ്പുനൽകിയാണ് അവർ മടങ്ങിയത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group