
ഒഴിഞ്ഞ മദ്യക്കുപ്പികൾ അലക്ഷ്യമായി വലിച്ചെറിയുന്നു
പറവൂർ : പുതിയ ദേശീയപാത 66-ൻ്റെ പണി നടക്കുന്ന തോന്ന്യകാവുമുതൽ
വഴിക്കുളങ്ങര വരെയുള്ള ഭാഗത്ത് പകലും രാത്രിയും സമൂഹ വിരുദ്ധ ശല്യം. പണിപൂർത്തിയാകാത്ത ഉയരപ്പാതയുടെ ഭാഗങ്ങളിലിരുന്ന് യുവാക്കൾ ഉൾപ്പെടെയുള്ളവർ കൂട്ടംചേർന്ന് മദ്യപിക്കുന്നത് പതിവാക്കിയിട്ടുണ്ട്. മദ്യപാനത്തിനുശേഷം ഒഴിഞ്ഞ മദ്യത്തിൻ്റെ ചില്ലുകുപ്പികൾ സർവീസ് റോഡിലേക്കും പരിസരത്തേക്കും അലക്ഷ്യമായി വലിച്ചെറിയുന്നു. ഇതുമൂലം സർവീസ് റോഡിലൂടെ പോകുന്നവരും പരിസരവാസികളും ഭീഷണിയുടെ നിഴലിലാണ്.
ചില്ലുകുപ്പികൾ പൊട്ടിച്ചിതറുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങൾ വേറെയും. പകൽ സമയങ്ങളിൽപോലും ലഹരിമാഫിയ ഇവിടം കൈയടക്കുന്നു. ഈ ഭാഗത്ത് നിർമാണം പാതിവഴിയിൽ സ്‌തംഭിച്ചു കിടക്കുന്നതുമൂലമാണ് ഇവർ സ്വൈര്യവിഹാരം നടത്തുന്നത്. നാട്ടുകാരിൽ ചിലർ പോലീസിൽ പരാതിപ്പെട്ടപ്പോൾ വീഡിയോ ദൃശ്യം എടുത്ത് അയക്കാനാണ് പറയുന്നത്. ഈ ഭാഗത്ത് രാത്രിയും പകലും പോലീസ് പട്രോളിങ് വേണമെന്നാണ് ആവശ്യം. ദേശീയപാതയുടെ പണിനടക്കുന്ന തോന്ന്യകാവ്-വഴിക്കുളങ്ങര ഭാഗത്ത് മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞ നിലയിൽ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group